Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ സമ്പന്നയായ ഗായിക... ചിത്രയോ ശ്രേയ ഘോഷലോ സുനിധിയോ അല്ല! മറ്റൊരു താരം

ഇന്ത്യയില്‍ ലോകപ്രശസ്തരായ നിരവധി ഗായകര്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മുഹമ്മദ് റഫിയും എംഎസ് സുബ്ബലക്ഷ്മിയും ലതാ മങ്കേഷ്‌കറും കെജെ യേശുദാസും എസ്പിബിയും എആര്‍ റഹ്‌മാനുമെല്ലാം ഇന്ത്യന്‍ സംഗീതത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചവരാണ്. ഗായികമാരുടെ നീണ്ട നിര തന്നെ ഇന്ത്യയ്ക്ക് അവകാശപ്പെടാനുണ്ട്. കെഎസ് ചിത്ര, സുജാത, ആശ ഭോസ്ലെ, സുനിധി ചൗഹാന്‍, ശ്രേയ ഘോഷാല്‍ തുടങ്ങിയ വലിയൊരു ശ്രേണി തന്നെ സംഗീതരംഗത്ത് ഇന്ത്യയ്ക്കുണ്ട്.

സിനിമ ഏറ്റവും പണമൊഴുകുന്ന വിനോദവ്യവസയമാണ്. അതിനാല്‍ തന്നെ അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പൊതുവെ സാമ്പത്തികമായി വലിയ സ്വാധീനമുണ്ടാകും. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും ധനികയായ ഗായിക ആരാണ് എന്ന് നമുക്കൊന്ന് പരിശോധിച്ചാലോ? പെട്ടെന്ന് എല്ലാവരുടേയും മനസിലേക്ക് ശ്രേയ ഘോഷാല്‍, സുനിധി ചൗഹാന്‍, ചിത്ര എന്നിവരുടേയൊക്കെ പേരുകളായിരിക്കും ഓടിവരിക.

Richest Female Singer

എന്നാല്‍ ഇന്ത്യയിലെ ഏറ്റവും ധനികയായ ഗായിക ഇവരാരുമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ടി-സീരീസ് നിയന്ത്രിക്കുന്ന കുമാര്‍ കുടുംബത്തില്‍ നിന്നുള്ള തുളസി കുമാറാണ് ഇന്ത്യയിലെ ഏറ്റവും ധനികയായ ഗായിക. തുളസിയുടെ ആസ്തി ഏകദേശം 25 മില്യണ്‍ ഡോളറാണ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. അതായത് ഏകദേശം 210 കോടി രൂപ! മുകളില്‍ പറഞ്ഞ പേരുകാരെ പോലെ ബോളിവുഡിലെ സജീവ ഗായികയൊന്നുമല്ല തുളസി.

എങ്കിലും കുടുംബത്തിന്റെ ബിസിനസില്‍ നിന്നുള്ള വരുമാനമാണ് തുളസിയുടെ ആസ്തിയില്‍ പ്രതിഫലിച്ചിരിക്കുന്നത്. ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന കുടുംബ ബിസിനസിലെ തന്റെ ഓഹരിയിലൂടെയാണ് തുളസി ഈ നേട്ടം കൈവരിച്ചത്. നഴ്സറി റൈമുകളും സ്റ്റോറികളും ഉള്‍പ്പെടെയുള്ള കുട്ടികളുടെ ഉള്ളടക്കം ഫീച്ചര്‍ ചെയ്യുന്ന ടി-സീരീസിന്റെ ഉടമസ്ഥതയിലുള്ള കിഡ്സ് ഹട്ട് എന്ന യൂട്യൂബ് ചാനലും തുളസിയുടെ പേരിലുണ്ട്.

രണ്ട് പതിറ്റാണ്ടോളമായി പിന്നണി ഗാനരംഗത്ത് താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഭൂല്‍ ഭുലയ്യ, റെഡി, ദബാംഗ്, കബീര്‍ സിംഗ്, സത്യപ്രേം കി കഥ തുടങ്ങിയ സിനിമകള്‍ക്കായി നിരവധി ഹിറ്റ് ഗാനങ്ങള്‍ തുളസി ആലപിച്ചിട്ടുണ്ട്. 2000-കളുടെ തുടക്കത്തില്‍ ഹിമേഷ് രേഷാമിയയുമായി മികച്ച ഗാനങ്ങള്‍ അവര്‍ സമ്മാനിച്ചു. തുളസിക്ക് പിന്നില്‍ ഏറ്റവും സമ്പന്നയായ ഗായികയുടെ പട്ടികയില്‍ ഉള്ളത് ശ്രേയ ഘോഷാല്‍ ആണ്.

180 കോടി രൂപ മുതല്‍ 185 കോടി രൂപ വരെയാണ് ശ്രേയ ഘോഷാലിന്റെ ആസ്തിയായി കണക്കാക്കിയിട്ടുള്ളത്. സുനിധി ചൗഹാനാണ് മൂന്നാം സ്ഥാനത്ത്, 100 കോടി രൂപ മുതല്‍ 110 കോടി രൂപ വരെയാണ് സുനിധി ചൗഹാന്റെ ആസ്തി. ഇതിഹാസ ഗായിക ആശ ഭോസ്ലെ 80-100 കോടി ആസ്തിയുമായി നാലാം സ്ഥാനത്തുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+