Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂക്കയല്ല വിന്‍ സി എന്ന് വിളിച്ചത്... അന്ന് മെസേജ് അയച്ചത് ആരാണെന്നറിയില്ല; വിന്‍സി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വിന്‍ സി അലോഷ്യസ്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുള്ള വിന്‍ സി മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. 2022 ല്‍ രേഖ എന്ന സിനിമയിലെ അഭിനയത്തിനാണ് വിന്‍ സിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.

പുരസ്‌കാരം പ്രഖ്യാപിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നടി തന്റെ പേര് വിന്‍സി എന്നുള്ള വിന്‍ സി അലോഷ്യസ് പേര് മാറ്റിയിരുന്നു. നടന്‍ മമ്മൂട്ടിയാണ് തന്റെ പേര് മാറ്റത്തിന് കാരണം എന്നും വിന്‍സി പറഞ്ഞിരുന്നു. താന്‍ മെസേജ് അയച്ചപ്പോള്‍ വിന്‍ സി എന്ന് പറഞ്ഞാണ് അദ്ദേഹം മറുപടി നല്‍കിയത് എന്നും അതിനാലാണ് പേര് മാറ്റിയത് എന്നുമാണ് താരം പറഞ്ഞിരുന്നത്.

Vincy Aloshious

എന്നാല്‍ ഇപ്പോള്‍ ഇതാ ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിന്‍സി. യഥാര്‍ത്ഥത്തില്‍ മമ്മൂക്കയാണ് എന്ന് കരുതി താന്‍ മറ്റാര്‍ക്കോ ആണ് മെസേജ് അയച്ചത് എന്നും അയാള്‍ ആണ് തനിക്ക് വിന്‍ സി എന്ന് പറഞ്ഞ് മറുപടി തന്നത് എന്നും താരം പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആണ് വിന്‍സി അലോഷ്യസിന്റെ തുറന്ന് പറച്ചില്‍.

വിന്‍സിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'വിന്‍ സി എന്ന് പേരിനെ വിജയം കാണുന്നവള്‍ എന്നും വിജയത്തിന്റെ കടല്‍ എന്നും ഉള്ള അര്‍ത്ഥത്തില്‍ ഞാന്‍ കണ്ടിരുന്നു. അപ്പോഴാണ് എനിക്ക് അറിയുന്ന ഒരാള്‍ മമ്മൂക്കയുടെ നമ്പര്‍ ആണ് എന്ന് പറഞ്ഞിട്ട് ഒരു നമ്പര്‍ തരുന്നത്. എനിക്ക് വിൡക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. വിളിച്ചിട്ടും കിട്ടിയില്ല. അപ്പോള്‍ ടെക്‌സ്റ്റ് ചെയ്തപ്പോള്‍ അതെ മമ്മൂക്കയാണ് എന്ന് പറഞ്ഞിട്ട് വിന്‍ സി എന്ന് പറഞ്ഞ് പുള്ളി എഴുതി.

അപ്പോള്‍ ഞാന്‍ ആരാധിക്കുന്ന ഒരു നടന്‍ കൂടെ അഭിനയിക്കണം എന്ന് ആഗ്രഹമുള്ള ഒരു നടന്‍ അങ്ങനെ എന്ന് വിളിക്കുമ്പോഴേക്ക് എന്തുകൊണ്ട് അങ്ങനെ വിളിച്ചൂടാ എന്ന് തോന്നി. എനിക്ക് എന്നെ അങ്ങനെ വിളിക്കുന്നതാണ് ഇഷ്ടം. എന്നാല്‍ പിന്നെ അങ്ങനെ ആക്കാല്ലോ എന്ന് വിചാരിച്ചിട്ടാണ് അങ്ങനെ ചെയ്തത്. കുറെ നാളുകള്‍ക്ക് ശേഷം ഫിലിം ഫെയറിന്റെ സെറ്റില്‍ വെച്ചിട്ടാണ് എന്ന് തോന്നുന്നു മമ്മൂക്കയെ ഞാന്‍ നേരിട്ട് കാണുന്നത്.

സ്‌റ്റേജില്‍ സംസാരിക്കുന്നതിനിടെ ഞാന്‍ പറഞ്ഞു ഞാന്‍ മെസേജ് അയച്ചിരുന്നു എന്ന്. പുള്ളിക്ക് അതിനെ പറ്റി ഒരു ഐഡിയ ഇല്ല. മമ്മൂക്കയല്ലേ മെസേജ് അയച്ചത് എന്ന് ചോദിച്ചു. അല്ല എന്ന് പറഞ്ഞു. എന്റെ നമ്പര്‍ വേണമെങ്കില്‍ ജോര്‍ജേട്ടനോട് ചോദിച്ചാല്‍ മതി. ജോര്‍ജേട്ടന്‍ തരും എന്ന് പറഞ്ഞു. അപ്പോഴാണ് എനിക്ക് മനസിലായത് ഇത്രയും കാലം ഞാന്‍ മെസേജ് അയച്ചത് മമ്മൂക്കയ്ക്ക് അല്ല എന്ന്,' വിന്‍സി പറയുന്നു.

2019 ല്‍ വികൃതി എന്ന സിനിമയിലൂടെയാണ് വിന്‍സിയുടെ അഭിനയ അരങ്ങേറ്റം. പിന്നീട് കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന, സോളമന്റെ തേനീച്ചകള്‍, സൗദി വെള്ളക്ക, പഴഞ്ചന്‍ പ്രണയം, 1744 വൈറ്റ് ആള്‍ട്ടോ, എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ വിന്‍സിയെ തേടിയെത്തി.

അതേസമയം സൂത്രവാക്യമാണ് വിന്‍ സിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. യൂജിന്‍ ജോസ് ചിറമ്മേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയാണ് നായകന്‍. മേയ് 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+