മമ്മൂട്ടിയും ഫഹദുമൊന്നുമല്ല; രജനീകാന്തിന് വില്ലനാകുന്നത് പൃഥ്വിരാജ്?; ലോകേഷ് ചിത്രത്തിന്റെ അപ്ഡേറ്റ്സ് ഇങ്ങനെ
ചെന്നൈ: ലിയോയുടെ വിജയത്തിന് പിന്നാലെ രജനിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യാനൊരുങ്ങുന്ന 'തലൈവർ 171'നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന് ജനവരിയോടെ തുടക്കമാകുമെന്നാണ് റിപ്പോർട്ടുകൾ.
വമ്പൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ടാകുമെന്നുള്ള വാർത്തകൾ നേരത്തേ ഉണ്ട്. ഇതിനിടയിൽ രജനിയുടെ വില്ലനായി ആരെത്തും എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. സൂപ്പർ താരങ്ങളെ തന്നെ എത്തിച്ച് അമ്പരിപ്പിക്കാനുള്ള ചർച്ചകളാണ് അണിയറയിൽ നടക്കുന്നതെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. നടൻ മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, അരവിന്ദ് സ്വാമി, എസ് ജെ സൂര്യ, തുടങ്ങിയ പേരുകളെല്ലാം ചർച്ചയായിരുന്നു. എന്നാൽ രജനിയുടെ വില്ലനായി പൃഥ്വിരാജ് എത്തിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ലോകേഷുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന താരമാണ് പൃഥ്വിരാജ്. ലോകേഷ് തന്റെ അടുത്ത സിനിമകളുടെ ത്രഡ് തന്നോട് പങ്കുവെച്ചിരുന്നുവെന്ന് മുൻപ് പൃഥ്വിരാജ് തന്നെ തുറന്നുപറഞ്ഞിരുന്നു. അവസാന ചിത്രമായ ലിയോൽ പൃഥ്വിരാജിനെ അഭിനയിപ്പിക്കാനും ലോകേഷ് ആലോചിച്ചിരുന്നു.
ഹരോള്‍ഡ‍് ദാസ് എന്ന വേഷത്തിലേക്കായിരുന്നു താരത്തെ പരിഗണിച്ചത്. എന്നാല്‍ പിന്നീട് പൃഥ്വിരാജിന്‍റെ ഡേറ്റ് പ്രശ്നത്താല്‍ മാറിപോവുകയായിരുന്നത്രേ. ഈ സാഹചര്യത്തിലാണ് തന്റെ പുതിയ പടത്തിൽ പൃഥ്വിയെ അവതരിപ്പിക്കാൻ ലോകേഷ് ഒരുങ്ങുന്നതെന്നാണ് വിവരം.
അതേസമയം ഇത് സംബന്ധിച്ച് പൃഥ്വിരാജോ രജനീകാന്തോ ലോകേഷോ ഒന്നും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം ആടുജീവിതവും സലാറുമാണ് പൃഥ്വിരാജിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. ഇരു ചിത്രങ്ങളിലും തീർത്തും വ്യത്യസ്തമായ റോളുകളിലാണ് പൃഥ്വിരാജ് എത്തുന്നത്. അതേസമയം ആടുജീവിതവും സലാറുമാണ് പൃഥ്വിരാജിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. ഇരു ചിത്രങ്ങളിലും തീർത്തും വ്യത്യസ്തമായ റോളുകളിലാണ് പൃഥ്വിരാജ് എത്തുന്നത്. 2024 ഏപ്രിൽ 10നാണ് ആടുജീവിതം റിലീസ് ചെയ്യുന്നത്. ബെന്യാമിൻ എഴുതിയ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ. നജീബ് എന്ന കഥാപാത്രമാവാൻ പൃഥ്വി കടുത്ത ഭക്ഷണ നിയന്ത്രണങ്ങളായിരുന്നു പാലിച്ചിരുന്നത്. അമ്പരപ്പിക്കുന്ന മെയ്ക്കോവറായിരുന്നു താരം നടത്തിയത്.
സലാർ തെലുഗ് ചിത്രമാണ്. കെ ജി എഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രശാന്ത് നീൽ ആണ് ചിത്രത്തിന്റെ സംവിധായകൻ. പ്രശാന്ത്-പ്രഭാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിന്റെ ട്രെയിലറിന് വൻ വരവേൽപ്പാണ് ലഭിച്ചത്.












Click it and Unblock the Notifications