ചാനലുകളില്‍ ഏഷ്യാനെറ്റിന്റെ അപ്രമാദിത്യം, മഴവില്‍ മനോരമയോ ഫ്‌ളവേഴ്‌സോ അല്ല, ഈ ചാനല്‍ രണ്ടാമത്
ടെലിവിഷന്‍ ചാനലുകളുടെ റേറ്റിംഗ് നിശ്ചയിക്കുന്ന ബാര്‍ക്ക് റേറ്റിംഗ് പുറത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചത്തെ റേറ്റിംഗ് റിപ്പോര്‍ട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്. ന്യൂസ് ചാനലുകള്‍ റേറ്റിംഗില്‍ തിരിച്ചടി നേരിട്ടപ്പോള്‍ വിനോദ ചാനലുകള്‍ പൊതുവെ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ടെലിവിഷന്‍ രംഗത്തെ അപ്രമാദിത്യം ഏഷ്യാനെറ്റ് കഴിഞ്ഞ ആഴ്ചയിലും നിലനിര്‍ത്തി.
ന്യൂസ് ചാനലിലും വിനോദ ചാനലിലും ഏഷ്യാനെറ്റ് ആണ് മുന്നില്‍. ന്യൂസ് ചാനലുകള്‍ക്ക് ഈ ആഴ്ചയില്‍ തിരിച്ചടി നേരിട്ടപ്പോള്‍ വിനോദ ചാനലുകള്‍ക്കും വലിയ മെച്ചം ഈ ആഴ്ചയില്‍ അവകാശപ്പെടാന്‍ സാധിച്ചിട്ടില്ല. എന്നാലും ഒരു ഇടിവ് നേരിട്ടിട്ടില്ല എന്ന് ആശ്വസിക്കാം. വിനോദ ചാനലുകളില്‍ ഏഷ്യാനെറ്റ് ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്ത് സീ കേരളവും മൂന്നാം സ്ഥാനത്ത് മഴവില്‍ മനോരമയും ആണ്.

നാലാം സ്ഥാനത്ത് സൂര്യ ടിവും അഞ്ചാം സ്ഥാനത്ത് ഫ്‌ളവേഴ്‌സ് ടിവിയുമാണ് എന്നാണ് ബാര്‍ക്ക് റേറ്റിംഗില്‍ കാണിക്കുന്നത്. ആറാം സ്ഥാനത്ത് ഏഷ്യാനെറ്റ് മൂവീസ് ആണ്. ഏഴാം സ്ഥാനത്താണ് കൈരളി. സൂര്യാ മൂവീസ്, ഏഷ്യാനെറ്റ് പ്ലസ്, കൊച്ചു ടി വി, കൈരളി വീ, അമൃത എന്നിവയാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. വിനോദ ചാനലുകളുടെ പോയന്റ് നില ഇനി പറയുന്നത് പ്രകാരമാണ്.
ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റിന് 695 പോയന്റ് ആണുള്ളത്. രണ്ടാം സ്ഥാനത്തുള്ള സീ കേരളത്തിന് 241 പോയന്റ്ും മൂന്നാം സ്ഥാനത്തുള്ള മഴവില്‍ മനോരമക്ക് 224 പോയന്റുമാണ് ഉള്ളത്. നാലാം സ്ഥാനത്ത് സൂര്യ ടിവിക്ക് 194 പോയന്റുണ്ട്. അഞ്ചാം സ്ഥാനത്തുള്ള ഫ്ളവേഴ്സ് ടിവിക്ക് 190 പോയന്റാണ് ഉള്ളത്. ഏഷ്യാനെറ്റ് മൂവീസിന് 144 പോയന്റും കൈരളി ചാനലിന് 111 പോയന്റും ആണ് ഉള്ളത്.
സൂര്യാ മൂവീസിന് 93 പോയന്റ് ഉണ്ട്. ഏഷ്യാനെറ്റ് പ്ലസിന് 92 പോയന്റും കൊച്ചുടിവിക്ക് 69 പോയന്റും ഉണ്ട്. കൈരളി വി ചാനലിന് 55 പോയന്റ് ആണ് ഉള്ളത്. അമൃത ചാനലിന് 43 പോയന്റാണ് ഉള്ളത്. അതേസമയം ന്യൂസ് ചാനലുകളില്‍ റിപ്പോര്‍ട്ടര്‍ ടിവി, 24 ന്യൂസ്, മനോരമ ന്യൂസ്, കൈരളി ന്യൂസ്, എന്നിവയ്‌ക്കെല്ലാം ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍ വലിയ തിരിച്ചടിയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിന് പിടിച്ചുനില്‍ക്കാനായി.
ന്യൂസ് ചാനലില്‍ ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസും രണ്ടാം സ്ഥാനത്ത് 24 ന്യൂസും മൂന്നാം സ്ഥാനത്ത് മനോരമ ന്യൂസും ആണ്. നാലാം സ്ഥാനത്ത് മാതൃഭൂമി ന്യൂസും അഞ്ചാം സ്ഥാനത്ത് റിപ്പോര്‍ട്ടര്‍ ടിവിയും ആറാം സ്ഥാനത്ത് കൈരളിയുമാണ് തുടരുന്നത്.












Click it and Unblock the Notifications