Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയോ മോഹൻലാലോ അല്ല; പാർവതി പറഞ്ഞ മലയാളത്തിലെ സൂപ്പർ ആക്ടേഴ്സ് ഇവർ 3 പേർ

നോട്ട് ബുക്ക് എന്ന സിനിമയിലൂടെയാണ് സിനിമാ മേഖലയിലേക്ക് പാർവതി തിരുവോത്ത് എത്തുന്നത്. പിന്നീട് നിരവധി സിനിമകളിൽ പാർവതി അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അവതിരപ്പിക്കുകയും ചെയ്തു. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും പാർവതി അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്ന, കൃത്യമായ നിലപാട് എടുക്കുന്ന നടി കൂടിയാണ് പാർവതി തിരുവോത്ത്.

പാർവതി അഭിപ്രായങ്ങൾ പലപ്പോഴും വിവാദത്തിന് കാരണം ആയിട്ടുമുണ്ട്. ഇപ്പോൾ സൂപ്പർ സ്റ്റാർ എന്ന പദവിയെ കുറിച്ച് പാർവതി പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആയിരിക്കുന്നത്. സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ലെന്നും ഇത് കാെണ്ട് ആർക്കാണ് ​ഗുണം ഉണ്ടായിട്ടുള്ളതെന്നും പാർവതി ചോ​ദിച്ചു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പാർവതിയുടെ പ്രതികരണം.

parvathy

സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ല. സമയം പാഴാക്കാനുള്ള കാര്യം മാത്രമാണ് എന്നാണ് പാർവതി പറഞ്ഞത്. സൂപ്പർ സ്റ്റാർ എന്നതു എന്താണെന്ന് പോലും മനസ്സിലാകുന്നില്ല, അത് കൊണ്ട് ആർക്കാണ് ​ഗുണം ഉണ്ടായിട്ടുള്ളത്. സൂപ്പർ സ്റ്റാറിന്റെ അർത്ഥം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല, ഇൻഫ്ലുവൻസ് ആണോ താരാരാധന മൂത്ത് ഭ്രാന്തായി ആൾക്കാറിടുന്നതാണോ എന്നൊന്നും എനിക്കറിയില്ല, അവർ പറയുന്നു.

തന്നെ സൂപ്പർ ആക്ടർ എന്ന് വിളിച്ചാൽ താൻ ഹാപ്പിയാണെന്നും പാർവതി പറയുന്നു. ഫഹദ് ഫാസിൽ, ആസിഫ് അലി, റിമ ക്ലലിങ്കൽ എന്നിവരാണ് തന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലെ സൂപ്പർ ആക്ടേഴ്സ് എന്നും പാർവതി പറഞ്ഞു. നിരവധിപേരാണ് പാർവതിയുടെ അഭിപ്രായത്തിന് പ്രതികരണവുമായി എത്തുന്നത്.

അതേ സമയം, തങ്കലാൻ എന്ന ചിത്രമാണ് പാർവതിയുടേതായി റീലിസിന് ഒരുങ്ങുന്ന ചിത്രം. വിക്രം നായകനായി എത്തുന്ന ഈ ബി​ഗ് ബജറ്റ് ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരിയിൽ തിയറ്ററുകളിൽ എത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+