നയന്‍താരയും ദീപികയുമല്ല; 1000 കോടി ക്ലബ്ബില്‍ കയറിയ ആദ്യ നായിക ആരെന്ന് അറിയുമോ, രണ്ട് വന്‍ ഹിറ്റും സ്വന്തം
ഇന്ത്യൻ സിനിമയില്‍ 1000 കോടി ക്ലബ്ബ് എന്നത് ഇന്നൊരു പ്രധാനപ്പെട്ട കാര്യമല്ല. ഈ വർഷം മാത്രം, നാല് ചിത്രങ്ങൾ ലോകമെമ്പാട് നിന്നുമായി 1000 കോടി രൂപ നേടി. നിലവില്‍ അനിമല്‍ ഉള്‍പ്പെടേയുള്ല ചിത്രങ്ങളും 1000 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. ദീപിക പദുക്കോൺ, നയൻതാര, ശ്രീനിധി ഷെട്ടി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം 1000 കോടി ക്ലബ്ബില്‍ കയറിയ ചിത്രങ്ങളിലെ നായികമാരാണ്. എന്നാൽ ആയിരം കോടി ക്ലബ്ബിലെത്തിയ ആദ്യ ഇന്ത്യന്‍ സിനിമയിലെ നായിക ഇവർ ആരുമല്ല, അത് അനുഷ്ക ഷെട്ടിയാണ്.
2017 മെയ് മാസത്തിൽ പുറത്തിറങ്ങിയ എസ്എസ് രാജമൗലിയുടെ ബാഹുബലി: ദി കൺക്ലൂഷൻ ബോക്‌സ് ഓഫീസിൽ ആദ്യ ആഴ്‌ചയിൽ തന്നെ 1000 കോടി ക്ലബ്ബില്‍ കയറി ഇന്ത്യന്‍ സിനിമയുടെ ചരിത്രം തിരുത്തുകയായിരുന്നു. ചിത്രം ലോകമെമ്പാടും നിന്നുമായി 1700 കോടിയിലധികം സമ്പാദിച്ചു. ചുരുങ്ങിയ സമയം കൊണ്ട് എക്കാലത്തെയും ഉയർന്ന വരുമാനം നേടിയ ഇന്ത്യൻ ചിത്രവും ഇതായിരുന്നു. എന്നാല്‍ ചൈനയിൽ വൈകി റിലീസ് ചെയ്ത ദംഗൽ ആ വർഷം തന്നെ റെക്കോർഡ് തകർത്തു. എന്നാല്‍ ആദ്യമായി 1000 കോടി ക്ലബ്ബില്‍ കയറിയ ചിത്രമെന്ന റെക്കോർഡ് ഇപ്പോഴും ബാഹുബലി - 2 വിനാണ്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തെലുങ്ക് സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് അനുഷ്‌ക ഷെട്ടി. സ്വന്തമായി രണ്ട് ബ്ലോക്ക്ബ്ലസ്റ്റർ സിനിമകള്‍ കൂടിയുള്ള നടി കൂടിയാണ് അനുഷ്ക. അരുന്ധതിയും രുദ്രമാദേവിയുമാണ് ആ ചിത്രങ്ങള്‍. തെലുങ്കിലും തമിഴിലുമായി നിരവധി വലിയ ഹിറ്റുകളിലും നടി പ്രവർത്തിച്ചിട്ടുണ്ട്. വിക്രമർകൂടു, സൗര്യം, സിങ്കം തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍.
ബാഹുബലിക്ക് ശേഷം മറ്റ് അഞ്ച് ഇന്ത്യൻ സിനിമകൾ 1000 കോടിയിലധികം കളക്ഷൻ നേടിയിട്ടുണ്ട്. സന്യ മൽഹോത്രയുടെയും ഫാത്തിമ സന ഷെയ്ക്കിന്റെയും ദംഗൽ, രാജമൌലിയുടെ ആർ ആർ ആർ , കെ ജി എഫ് ചാപ്റ്റർ 2, പത്താൻ, ജവാൻ എന്നിവയാണ് ഈ അഞ്ച് ചിത്രങ്ങള്‍. ജവാനിൽ ദീപികയും സന്യയും ചെറിയ വേഷത്തില്‍ എത്തിയിരുന്നു. അതുകൊണ്ട് രണ്ട് ആയിരം കോടി ചിത്രങ്ങളില്‍ നായികമാരായ നടിമാർ ഇവർ രണ്ടുപേരും മാത്രമാണ്.












Click it and Unblock the Notifications