നയന്‍താരയും തൃഷയും അല്ല, തമിഴ് സിനിമയിലെ ആദ്യ 100 കോടി ക്ലബ്ബ് നടി ആരെന്ന് അറിയുമോ?
തമിഴ് സിനിമയിലെ ഒട്ടുമിക്ക പ്രധാന നടന്മാർക്കും നൂറുകോടി ക്ലബ്ബില്‍ ഇടം പിടിക്കാന്‍ സാധിച്ചിട്ടുണ്ട്. നടിമാരും അങ്ങനെ തന്നെ. എന്നാല്‍ ആദ്യമായി നൂറുകോടി ക്ലബ്ബില്‍ ഇടം പിടിച്ച നടി ആരാണ് എന്ന് ചോദിച്ചാല്‍ പലർക്കും ആ പേര് ഓർമ്മയുണ്ടാകില്ല. പലരും പറയുക നയൻതാര, തൃഷ , ഹന്‍സിക തുടങ്ങിയ ഏതെങ്കിലും നടിമാരുടെ പേരുകളായിരിക്കും. എന്നാല്‍ ആ ചോദ്യത്തിന്റെ ഉത്തരം ശ്രിയ ശരണ്‍ എന്നാണ്.
തമിഴ് സിനിമയിലെ ആദ്യ 100 കോടി ചിത്രം രജനീകാന്ത് - ശ്രീയ ശരണ്‍ എന്നിവർ അഭിനയിച്ച ശിവാജിയാണ്. ശങ്കർ സംവിധാനം ചെയ്ത ചിത്രം 2007 ജൂൺ 15 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ആ സമയത്ത് രാജ്യത്തെ തന്നെ ഏറ്റവും വലിയ റീലിസായിരുന്നു ശിവാജിയുടേത്. 60 മുതൽ 80 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ശിവാജി ആഗോള ബോക്സ് ഓഫീസിൽ 125 മുതൽ 160 കോടി രൂപ വരെ കളക്ഷൻ നേടി.

ശ്രിയ ശരണിന് പകരം ശിവാജിയിലെ നായിക വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ഐശ്വര്യ റായിയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും അന്ന് പുറത്ത് വന്നിരുന്നു. എന്നാല്‍ മറ്റ് സിനിമകളുടെ തിരക്കുകളിലായതിനാല്‍ ഐശ്വര്യക്ക് ശിവാജിയില്‍ അഭിനയിക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് വേഷം ശ്രിയ ശരണിനിലേക്ക് എത്തുന്നത്.
2001-ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. ചിരഞ്ജീവി, നാഗാർജുന, പ്രഭാസ് തുടങ്ങിയ തെലങ്ക് ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ താരങ്ങളോടൊപ്പം അഭിനയിച്ച ശ്രിയ പിന്നീട് ബോളിവുഡിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും അരങ്ങേറ്റം കുറിച്ചു.
മലയാളത്തിന്റെ സ്വന്തം ദൃശ്യത്തിന്റെ അതേപേരിലുള്ള ബോളിവുഡ് റീമേക്കാണ് താരത്തിന്റെ ഏറ്റവും വലിയ വിജയ ചിത്രം. അജയ് ദേവ്ഗൺ നായകനായ ചിത്രം നിഷികാന്ത് കാമത്തായിരുന്നു സംവിധാനം ചെയ്തത്. വാണിജ്യ ഹിറ്റായി മാറിയ ചിത്രം ബോളിവുഡില്‍ നിരൂപക പ്രശംസ നേടുകയും ചെയ്തു. മലയാളത്തില്‍ മീന അവതരപ്പിച്ച കഥാപാത്രമാണ് ശ്രിയ ശരണ്‍ ബോളിവുഡില്‍ ചെയ്തത്. 147 കോടി രൂപയായിരുന്നു ഹിന്ദി ദൃശ്യത്തിന്റെ കളക്ഷന്‍. മ്യൂസിക് സ്കൂളാണ് ശ്രിയയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഷോ ടൈം എന്ന വെബ് സീരീസിലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പക്കുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications