Get Updates
Get notified of breaking news, exclusive insights, and must-see stories!

'മലയാളത്തിൽ കൂട്ടബലാത്സംഗത്തിന് ഇരയായ മറ്റൊരു നായിക നടി,സംഭവിച്ചത്'; വെളിപ്പെടുത്തി സംവിധായകൻ

മലയാളത്തിൽ മറ്റൊരു നായിക നടിയും ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അമേരിക്കയിൽ വെച്ചാണ് താരം പീഡിപ്പിക്കപ്പെട്ടതെന്ന് സംവിധായകൻ പറയുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ കൂടി പശ്ചാത്തലത്തിലാണ് താൻ ഇത് വെളിപ്പെടുത്താൻ തീരുമാനിച്ചതെന്നും തന്റെ യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ അദ്ദേഹം പറഞ്ഞു.

"പൾസർ സുനിയുടെ കൈയ്യിൽ അകപ്പെട്ട് ക്രൂരമായ ബലാത്സംഗത്തിന് ഇരയായ നടിയെ പോലെ ഒരു സംഘം ചെന്നായ്ക്കളാൽ പീഡിപ്പിക്കപ്പെട്ട മലയാളത്തിലെ മറ്റൊരു നായിക നടിക്ക് നേരിടേണ്ടി വന്ന വേദനിപ്പിക്കുന്ന പീഡനകഥയാണ് ഞാൻ പറയുന്നത്. വിദേശത്ത് ഞാൻ മിമിക്രി പ്രോഗ്രാമുകൾ ചെയ്യുമ്പോൾ അതിന്റെ സ്പോൺസർ ആയിരുന്നത് താരാ ആർട്സ് വിജയനായിരുന്നു. അദ്ദേഹമാണ് ഈ സംഭവത്തിന്റെ ജീവിച്ചിരിക്കുന്ന ഏക സാക്ഷി അദ്ദേഹമാണ്.

alappyashraf2

നസീർ സാറിന്റെയൊക്കെ കൂടെ അഭിനയിച്ച നടിയാണിവർ. അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒരിക്കൽ അവർക്ക് അമേരിക്കയിൽ നിന്നും കോൾ വന്നു, ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെയാണ് വിളിച്ചത്. നടിയുടെ റോൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു കോൾ വന്നത്. നായിക അത് വിശ്വസിച്ചു. ചെയ്യാമെന്ന് സമ്മതിച്ചു. ഡീലും ഉറപ്പാക്കി.പെട്ടെന്ന് വിസയൊക്കെ ശരിയാക്കി അവർ അമേരിക്കയിലേക്ക് പറയുന്നു.

ന്യൂയോർക്കിൽ എത്തിയ അവരെ ഫ്ലാറ്റിലാണ് താമസിപ്പിച്ചത്. അവിടെ അവർക്കുള്ള സൗകര്യം ചെയ്ത് വിശ്രമിക്കാൻ പറഞ്ഞു. വൈകീട്ട് അവിടേക്ക് മദ്യപിച്ച് രണ്ട് പേർ എത്തി. വന്നവരുടെ പെരുമാറ്റം കണ്ട് നടി ശരിക്കും ഞെട്ടിപ്പോയി. പിന്നീടാണ് അവർ തിരിച്ചറിഞ്ഞത് അവർ ഒരു കെണിയിൽ പെട്ടിരിക്കുകയാണെന്ന്. അവർ അവരെ പീഡിപ്പിക്കാൻ ശ്രമിച്ചു. യഥാർത്ഥത്തിൽ അവർ സിനിമാക്കാരോ സിനിമയുമായി എന്തെങ്കിലും ബന്ധമുള്ളവരോ അല്ലായിരുന്നു. ഇവരെല്ലാം ന്യൂയോർക്ക് സിറ്റിയിലെ അണ്ടർവേൾഡ് ഗ്യാങ് ആയിരുന്നു.

താൻ കെണിയിലാണെന്ന് മനസിലാക്കിയ അവർ കരഞ്ഞ് അപേക്ഷിച്ചെങ്കിലും പീഡനം തുടരുകയായിരുന്നു. കൊടും ക്രിമിനലുകളായിരുന്നു അവർ. തന്റെ അന്ത്യം അവിടെയായിരിക്കുമെന്ന് അവർ ഉറപ്പിച്ചു. നീറി നീറി കരഞ്ഞ് ദിവസങ്ങൾ അവസാനിപ്പിച്ചു. നടിയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ചിലരെ അവർ നിയോഗിക്കുകയും ചെയ്തിരുന്നു. ഒരു ദിവസം പുറത്ത് പോകേണ്ട സമയത്ത് അവർക്ക് പെട്ടെന്ന് താരാ ആർട്സ് വിജയേട്ടനെ വിളക്കാൻ ഓർമ വന്നു. അദ്ദേഹത്തിന്റെ നമ്പർ അവർക്ക് കാണാപാഠമായിരുന്നു. നടി വിളിച്ചപ്പോൾ തന്നെ വിജയേട്ടൻ ഫോണെടുത്തു. നടി കാര്യങ്ങൾ എല്ലാം അദ്ദേഹത്തോട് പറഞ്ഞു. വിജയേട്ടൻ ഒരു ടെലിഫോൺ എക്സ്ചേഞ്ചിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവർ വിളക്കുന്ന സ്ഥലം മനസിലായി. പക്ഷെ യഥാർത്ഥ ലൊക്കേഷൻ അറിയുമായിരുന്നില്ല. ജനലിൽ കൂടി എന്തൊക്കെ കാണാമെന്ന് അവരോട് ചോദിച്ചു.‌

നടി എല്ലാം പറഞ്ഞ് കൊടുത്തു. അത് മനസിലാക്കി അവിടെയെത്തിയ അദ്ദേഹം തന്റെ വണ്ടി ഇന്ന സ്ഥലത്ത് നിർത്തിയിട്ടുണ്ടെന്ന് പറഞ്ഞു. പെട്ടെന്ന് ഇറങ്ങിയെത്തി അവർ കാറിൽ കയറി. നേരെ എയർപോർട്ടിലെത്തി. കാരണം മറ്റൊരു ഹോട്ടലിൽ താമസിച്ചിരുന്നുവെങ്കിൽ ചിലപ്പോൾ അദ്ദേഹത്തിന് കൂടി പ്രശ്നമായേനെ.

എന്തായാലും എയർപോർട്ടിലെത്തി നോക്കിയപ്പോൾ കണ്ടത് അവരുടെ ഗ്യാങിലുള്ള ചിലർ ഇവരെ അന്വേഷിച്ച് നടക്കുന്നുണ്ടായിരുന്നുവെന്നാണ് വിജയേട്ടൻ പറഞ്ഞത്. പെട്ടെന്ന് തന്നെ നടിയെ ഫ്ലൈറ്റിൽ കയറ്റി തിരിച്ചയച്ചു. ഈ സംഭവം അവിശ്വസീനമായി തോന്നാം. എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചതാണ്. അവർക്ക് ഈ സംഭവം ഒരിക്കലും വെളിപ്പെടുത്താൻ സാധിക്കില്ല. പക്ഷെ വരുന്ന തലമുറക്ക് ഇതൊക്കെ പാഠമാകട്ടെ'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+