Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പൂ മാത്രമല്ല, ചക്കയും കുടംപുളിയും വരെ എടുത്തുകളഞ്ഞിട്ടുണ്ട്; നവ്യക്ക് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്

ഒരു മുഴം പോലുമില്ലാത്ത മുല്ലപ്പൂ നവ്യ നായര്‍ക്ക് കൊടുത്ത പണി ചില്ലറയല്ല. അതും അങ്ങ് ഓസ്‌ട്രേലിയയില്‍. സെറ്റ് സാരിയുടുത്ത് മുല്ലപ്പൂവുമായി മലയാളി മങ്കയായി ഓസ്‌ട്രേലിയയില്‍ എത്തിയ നവ്യാ നായരെ കാത്തിരുന്നത് ഒന്നേകാല്‍ ലക്ഷം രൂപയിലേറെ പിഴയാണ്. മെല്‍ബണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതരാണ് നവ്യയ്ക്ക് 1980 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിഴ ചുമത്തിയത്. ഇന്ത്യന്‍ രൂപയില്‍ ഇത് 1.25 ലക്ഷം രൂപ വരും. ഇതോടെ നവ്യക്ക് ഒരിക്കലും മറക്കാത്ത ഓണം ഓര്‍മ്മയായി ഇത് മാറുകയും ചെയ്തു.

നവ്യയുടെ ഹാന്‍ഡ്ബാഗിലാണ് മുല്ലപ്പൂ സൂക്ഷിച്ചിരുന്നത്. പിഴ ചുമത്തിയ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ 15 സെന്റീമീറ്റര്‍ മാത്രമുള്ള മുല്ലപ്പൂ ഇത്ര പ്രശ്‌നക്കാരന്‍ ആണോ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നു ചോദ്യം. യഥാര്‍ത്ഥത്തില്‍ മുല്ലപ്പൂവിന് ഓസ്‌ട്രേലിയയില്‍ നിരോധനം ഉണ്ടോ എന്ന സംശയവും പലരും പ്രകടിപ്പിച്ചു. ഇവിടെ യഥാര്‍ത്ഥത്തില്‍ നവ്യാ നായര്‍ക്ക് സംഭവിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ഓസ്‌ട്രേലിയയിലെ വ്‌ളോഗര്‍മാര്‍.

navya nair

ബയോ സെക്യൂരിറ്റി അഥവാ ജൈവ സുരക്ഷാ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന രാജ്യങ്ങളാണ് ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും. ഇതിന് കാരണം ഈ രാജ്യങ്ങളുടെ ജൈവീകമായ പ്രത്യേകതയാണ്. അതുപ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്ന് സസ്യങ്ങള്‍, പൂച്ചെടികള്‍, ഇലകള്‍, മണ്ണ്, വിത്തുകള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതിന് കര്‍ശനമായ നിബന്ധനകള്‍ ഉണ്ട്. ലോകത്ത് ഒരിടത്തും ഇല്ലാത്ത സസ്യങ്ങളും ജീവജാലങ്ങളും ഇവിടെയുണ്ട്. ഉദാഹരണം, കംഗാരു.

പുറത്തുനിന്നുള്ള സസ്യങ്ങളും ഉല്‍പ്പന്നങ്ങളും ഓസ്‌ട്രേലിയയുടെ പരിസ്ഥിതി, ജൈവവൈവിധ്യം, കൃഷി എന്നിവയെ ബാധിക്കുമെന്ന ശക്തമായ ആശങ്ക ഈ രാജ്യത്തിനുണ്ട്. വിദേശത്തു നിന്നുള്ള ചെടികളില്‍ നിന്നുള്ള കീടങ്ങള്‍ പകരാതിരിക്കാനുള്ള മുന്‍കരുതലാണിത്. പൂക്കള്‍ ഉള്‍പ്പെടെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നതിന് പ്രത്യേക അനുമതി ആവശ്യമാണ്, അല്ലാത്തപക്ഷം അവ കണ്ടുകെട്ടാനോ ക്രിമിനല്‍ കേസ് എടുക്കാനോ സാധ്യതയുണ്ട്.

മുല്ലപ്പൂ കൈവശം വെച്ചതിനല്ല നവ്യാ നായര്‍ക്ക് പിഴ ചുമത്തിയതെന്നും അതിന്റെ യഥാര്‍ത്ഥ കാരണം ഇതാണെന്നും ഓസ്‌ട്രേലിയന്‍ വിശേഷങ്ങള്‍ പതിവായി പങ്കുവയ്ക്കുന്ന ഓസ്‌ട്രേലിയന്‍ ജീവിതം എന്ന ഫേസ്ബുക്ക് പേജിന്റെ ഉടമ പറയുന്നു.

നവ്യ മുല്ലപ്പൂ കൈവശം വെച്ചതിനല്ല, അനധികൃതമായി കൈവശം വെച്ചതിനാണ് ഈ തുക പിഴ ഒടുക്കേണ്ടി വന്നതെന്ന് ഇദ്ദേഹം പറയുന്നു. അതായത് ഓസ്‌ട്രേലിയയിലേക്ക് വരുമ്പോള്‍ ഫ്‌ളൈറ്റില്‍ വെച്ച് ഇന്‍കമിങ് പാസഞ്ചര്‍ കാര്‍ഡ് എയര്‍ഹോസ്റ്റസ് കൊണ്ട് തരും. അത് പൂരിപ്പിക്കാനുള്ളതാണ്. അതില്‍ മാംസം, സസ്യം, സസ്യ ഉല്‍പന്നങ്ങള്‍ എന്നിവ കൊണ്ടുവരുന്നുണ്ടോ എന്ന് കൃത്യമായി ചോദിക്കുന്നുണ്ട്. ഇതില്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ ഡിക്ലയര്‍ ചെയ്യണം. എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടോ എന്ന് എയര്‍പോര്‍ട്ട് അധികാരികള്‍ ചോദിക്കും. സംശയമുണ്ടെങ്കില്‍ അവര്‍ ബാഗ് പരിശോധിക്കും. നവ്യാ നായര്‍ മുല്ലപ്പൂ കൊണ്ടുവന്നത് ഡിക്ലയര്‍ ചെയ്തു കാണില്ല. കൈവശം വെച്ചതിന് ഒരിക്കലും പിഴ ചുമത്തില്ല. ഡിക്ലയര്‍ ചെയ്താല്‍ പ്രശ്‌നം ഉണ്ടാകില്ല.

ഇത്തരത്തില്‍ ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ എന്തൊക്കെ കൊണ്ടുവരാം, കൊണ്ടുവരാന്‍ കഴിയില്ല എന്നൊക്കെ അറിയാന്‍ കഴിയും. ഇങ്ങനെ കുടംപുളിയൊക്കെ എടുത്തു കളഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയയിലേക്കു എന്തു കൊണ്ടുവന്നാലും ഡിക്ലയര്‍ ചെയ്യുക. അവര്‍ നോക്കിയിട്ട് അനുവദനീയമായ സാധനമാണെങ്കില്‍ കൊണ്ടുപോകാന്‍ അനുവദിക്കും. അല്ലെങ്കില്‍ എടുത്തുകളയും. ഇക്കാര്യങ്ങള്‍ അറിയാതെ വന്നവരുടെ വിസ ക്യാന്‍സല്‍ ചെയ്ത് തിരിച്ചുവിട്ട കേസുകളുണ്ടെന്നും അദ്ദേഹം പറയുന്നു. ചിലര്‍ക്ക് വന്‍ തുക പിഴയും ചുമത്തിയിട്ടുണ്ട്.

ചക്കയുമായി ഓസ്‌ട്രേലിയയില്‍ എത്തിയ ഒരാള്‍ക്ക് ലഭിച്ചത് 2000 രൂപയുടെ പിഴയാണെന്ന് ഓസ്‌ട്രേലിയന്‍ മല്ലൂ എന്ന വ്‌ളോഗര്‍ പറയുന്നു. അതിനാല്‍ ഓസ്‌ട്രേലിയയിലേക്കു പോകുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+