ഷാരൂഖും ദീപികയും പിന്നില്‍, ഒന്നാമത് ഈ നടി; സ്വകാര്യ ചടങ്ങിലെ നൃത്തങ്ങള്‍ക്ക് താരങ്ങളുടെ പ്രതിഫലം ഇത്ര!
ബോളിവുഡ് താരങ്ങള്‍ സിനിമകളിലും പരസ്യചിത്രങ്ങളിലും ഉയര്‍ന്ന പ്രതിഫലം ഈടാക്കുന്നവരാണ്. ഇത് തന്നെയാണ് അവരുടെ കണ്ണഞ്ചിപ്പിക്കുന്ന ആസ്തികളിലേക്കുള്ള വരുമാന മാര്‍ഗവും. എന്നാല്‍ സിനിമകളിലൂടെ മാത്രമല്ല ബോളിവുഡ് താരങ്ങള്‍ പണം സമ്പാദിക്കുന്നത്. സ്വകാര്യ ചടങ്ങുകളിലെ നൃത്തചുവടുകളിലൂടേയും താരങ്ങള്‍ക്ക് വലിയ തുകയാണ് അക്കൗണ്ടിലെത്തുന്നത്.
അടുത്തിടെ മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിന് ഷാരൂഖ് ഖാനടക്കമുള്ളവര്‍ ചുവടുവെച്ചിരുന്നു. വിവാഹങ്ങള്‍ക്ക് മാത്രമല്ല വലിയ കായിക ഇവന്റുകളുടെ ഉദ്ഘാടന ചടങ്ങിലും സമാപന ചടങ്ങിലുമെല്ലാം ബോളിവുഡ് താരങ്ങളുടെ നൃത്തങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതിനായി വന്‍ തുകയാണ് പല താരങ്ങളും ഈടാക്കുന്നത്. ഇത്തരത്തില്‍ സ്വകാര്യ ചടങ്ങുകളിലെ പ്രകടനങ്ങള്‍ക്ക് വലിയ പ്രതിഫലം വാങ്ങുന്ന ചില താരങ്ങളെ പരിചയപ്പെടാം.

ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നടി കത്രീന കൈഫാണ്. സിനിമകളില്‍ ഹൈ വോള്‍ട്ടേജ് നൃത്തരംഗങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധേയായ കത്രീന കൈഫിന് സ്വകാര്യ ചടങ്ങുകളിലെ നൃത്തത്തിന് 3.5 കോടി രൂപയാണ് പ്രതിഫലം ലഭിക്കുന്നത്. ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. സ്വകാര്യ ഇവന്റുകളില്‍ പരിപാടി അവതരിപ്പിക്കുന്നതിന് മൂന്ന് കോടി രൂപയാണ് താരം ഈടാക്കുന്നത്.
അക്ഷയ് കുമാറാണ് ഈ പട്ടികയിലെ മൂന്നാമന്‍. പലപ്പോഴും അവതാരകന്റെ വേഷത്തിലും സ്വകാര്യ പരിപാടികളില്‍ എത്താറുള്ള അക്ഷയ് കുമാര്‍ 2.5 കോടി രൂപയാണ് ഈടാക്കുന്നത്. ഇന്ത്യയുടെ ഡാന്‍സിംഗ് സൂപ്പര്‍ സ്റ്റാര്‍ ഹൃത്വിക് റോഷനാണ് പട്ടികയിലെ നാലാമന്‍. ഏത് പരിപാടിയിലും തന്റെ നൃത്ത വൈദഗ്ധ്യം കൊണ്ട് അതിഥികളെ വിസ്മയിപ്പിക്കുന്ന് താരമാണ് ഹൃത്വിക് റോഷന്‍.
2.5 കോടി രൂപയാണ് ഹൃത്വിക് സ്വകാര്യ ഇവന്റുകളില്‍ പരിപാടി അവതരിപ്പിക്കുന്നതിന് ഈടാക്കുന്നത്. ബോളിവുഡിലെ സെന്‍സേഷനായ രണ്‍ബീര്‍ കപൂര്‍ ആണ് അടുത്ത സ്ഥാനത്ത്. രണ്ട് കോടി രൂപയാണ് ഈയിനത്തില്‍ താരം സമ്പാദിക്കുന്നത്. ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്. സല്‍മാനും രണ്ട് കോടി രൂപയാണ് സ്വകാര്യ ഇവന്റുകളില്‍ പരിപാടി അവതരിപ്പിക്കുന്നതിന് ഈടാക്കുന്നത്.
ബോളിവുഡ് നടിമാരിലെ യുവറാണി ആലിയ ഭട്ടാണ് ഏഴാം സ്ഥാനത്ത്. സ്വകാര്യ ഇവന്റിലെ പ്രകടനങ്ങള്‍ക്കായി 1.5 കോടി രൂപയാണ് അവര്‍ ഈടാക്കുന്നത്. ബോളിവുഡിലെ സൂപ്പര്‍ നായിക ദീപിക പദുകോണ്‍ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. സ്വകാര്യ ഇവന്റുകള്‍ക്കായി ഒരു കോടി രൂപയാണ് താരം ഈടാക്കുന്നത്. പട്ടികയില്‍ ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍ ഉള്ള രണ്‍വീര്‍ സിംഗ്, വിക്കി കൗശല്‍ എന്നിവരും സ്വകാര്യ ചടങ്ങുകള്‍ക്കായി ഒരു കോടി രൂപയാണ് ഈടാക്കുന്നത്.












Click it and Unblock the Notifications