ഷാരൂഖും ദീപികയും പിന്നില്‍..! ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള താരം ഇത്
ലോക സിനിമയിലെ ഏറ്റവും ഗ്ലാമറസ് ലോകമാണ് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രി എന്ന് പറയുന്നത്. വിവിധ സംസ്‌കാരങ്ങളെയും ജീവിതശൈലികളെയും മറികടക്കുന്ന ഒന്നിലധികം ഭാഷകളിലാണ് രാജ്യത്തെ സിനിമകള്‍ നിര്‍മ്മിക്കുന്നത് എന്നതിനാല്‍, ഇന്ത്യന്‍ ചലച്ചിത്ര വ്യവസായം ലോകത്തിലെ തന്നെ ഏറ്റവും വലുതാണ്. അതിനാല്‍ തന്നെ ഇന്ത്യന്‍ സിനിമാ സെലിബ്രിറ്റികളും ഇതേ രീതിയില്‍ അറിയപ്പെടുന്നു.
സിനിമാ അഭിനയത്തോടൊപ്പം തന്നെ ഇന്ത്യന്‍ സെലിബ്രിറ്റികള്‍ മറ്റ് വഴിയിലും വളരെയധികം സമ്പാദിക്കുന്നു. പരസ്യങ്ങളും ബ്രാന്‍ഡ് അംബാസഡര്‍ ആയും ചാനല്‍ പരിപാടികള്‍ അവതരിപ്പിച്ചും പലരും കോടികള്‍ വരുമാനം കണ്ടെത്തുന്നുണ്ട്. അതോടൊപ്പം തന്നെ അടുത്ത കാലത്തായി ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെയും വരുമാനത്തിനുള്ള വഴി കണ്ടെത്തുന്നുണ്ട്. ഇത്തരത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളെയും അവര്‍ക്ക് ലഭിക്കുന്ന തുകയും പരിശോധിക്കാം.

പ്രിയങ്ക ചോപ്ര
ബോളിവുഡ് കീഴടക്കി ഹോളിവുഡില്‍ തിരക്കേറിയ നടിയായി മാറിയ താരമാണ് പ്രിയങ്ക ചോപ്ര. നിരവധി ബോളിവുഡ് സിനിമകളിലും ഹോളിവുഡ് സിനിമകളിലും സീരീസുകളിലും മികച്ച പ്രകടനമാണ് പ്രിയങ്ക ചോപ്ര നടത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ 90 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് പ്രിയങ്ക ചോപ്രക്ക് ഉള്ളത്. സ്‌പോണ്‍സര്‍ ചെയ്ത കണ്ടന്റുകള്‍ വഴി 3 കോടി രൂപയാണ് പ്രിയങ്ക ചോപ്ര സമ്പാദിക്കുന്നത്.
ദീപിക പദുക്കോണ്‍
ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക പദുകോണ്‍. ഹോളിവുഡിലും ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖലയിലും ദീപിക പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ 78 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് ദീപിക പദുകോണിന് ഉള്ളത്. 1.5 മുതല്‍ 2 കോടി വരെയാണ് നടിയുടെ പ്രതിഫലം.
കരീന കപൂര്‍
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് കരീന കപൂര്‍. നിരവധി ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അവര്‍ ഒടിടിയുടെ ലോകത്തേക്കും ചുവടുവെച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ 12 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള കരീനക്ക് സ്‌പോണ്‍സര്‍ ചെയ്ത കണ്ടന്റുകള്‍ വഴി ഒരു കോടി രൂപയാണ് ലഭിക്കുന്നത്.
ശ്രദ്ധ കപൂര്‍
നിരവധി സിനിമാപ്രേമികളുടെ മനസ് കീഴടക്കിയ താരമാണ് ശ്രദ്ധ കപൂര്‍. ഇന്‍സ്റ്റാഗ്രാമില്‍ 88 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ദീപിക പദുകോണ്‍ മൈഗ്ലാം, അജിയോ പവര്‍ ഗമ്മീസ്, ക്ലോവിയ തുടങ്ങിയ ബ്രാന്‍ഡുകളുമായി സഹകരിക്കുന്നു. സ്പോണ്‍സര്‍ ചെയ്ത പോസ്റ്റുകള്‍ക്ക് നടിക്ക് ഒരു കോടിയിലധികം പ്രതിഫലം ലഭിക്കുന്നു.
അക്ഷയ് കുമാര്‍
ബോളിവുഡ് ആക്ഷന്‍ ഹീറോ അക്ഷയ് കുമാറും ഇന്‍സ്റ്റാഗ്രാമിലൂടെ വലിയ തുക സമ്പാദിക്കുന്ന മുന്‍നിര നടന്മാരില്‍ ഒരാളാണ്. ഇന്‍സ്റ്റാഗ്രാമില്‍ 68 ദശലക്ഷത്തിലധികം ആളുകളാണ് താരത്തിന് ഫോളോവേഴ്‌സ് ആയിട്ടുള്ളത്. ബ്രാന്‍ഡ് അംഗീകാരങ്ങള്‍ക്കായി ഒരു കോടിയോളം രൂപയാണ് താരം ഈടാക്കുന്നത്.
ഷാറൂഖ് ഖാന്‍
ഇന്ത്യയിലെ ഏറ്റവും വലിയ താരമാണ് ബോളിവുഡിലെ കിംഗ് ഖാന്‍ അഥവാ ഷാരൂഖ് ഖാന്‍. അദ്ദേഹത്തിന് ഇന്‍സ്റ്റാഗ്രാമില്‍ 46 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് ഉള്ളത്. സ്‌പോണ്‍സര്‍ ചെയ്ത പോസ്റ്റുകള്‍ക്ക് ഏകദേശം ഒരു കോടി രൂപയാണ് ഈടാക്കുന്നത്.












Click it and Unblock the Notifications