വരാന്‍ പോകുന്നത് പ്രഭാസ് കാലമോ? അണിയറയില്‍ വന്‍ പ്രൊജക്ടുകള്‍; ഷാരൂഖും രജനിയും അടുത്ത് പോലുമില്ല
ബാഹുബലി എന്ന തെന്നിന്ത്യന്‍ ഇന്ത്യന്‍ സിനിമാ ലോകത്ത് വലിയ മാറ്റങ്ങള്‍ക്കാണ് തിരികൊളുത്തിയത്. പാന്‍ഇന്ത്യ എന്ന ലേബലില്‍ കൂടുതല്‍ സിനിമകള്‍ പുറത്തിറങ്ങാന്‍ ബാഹുബലിയുടെ വിജയം കാരണമായി. മാത്രമല്ല 1000 കോടി ക്ലബ് പുതിയ ബോക്സോഫീസ് മാനദണ്ഡവും സൃഷ്ടിക്കാന്‍ ബാഹുബലി ഫ്രാഞ്ചൈസിനായി. ഇതിനെല്ലാം അപ്പുറം പ്രഭാസ് എന്ന താരത്തിന്റെ ഉദയത്തിനും ലോകം സാക്ഷിയായി.
ബാഹുബലി സിരീസ് കൂടാതെ അഞ്ച് സിനിമകളാണ് ഇക്കാലയളവില്‍ പ്രഭാസിന്റേതായി പുറത്തെത്തിയത്. ബാഹുബലി സമ്മാനിച്ച കലാമൂല്യവും ജനപ്രീതിയും സ്വന്തമാക്കാന്‍ ഇവയ്ക്കായില്ലെങ്കിലും ബോക്സോഫീസില്‍ നിന്നും പ്രീ റിലീസ് ബിസിനസില്‍ നിന്നും പണം വാരാന്‍ ഈ സിനിമകള്‍ക്കെല്ലാം സാധിച്ചു. പ്രഭാസിന്റെ താരമൂല്യത്തില്‍ ഉണ്ടായ വമ്പന്‍ വളര്‍ച്ച തന്നെയാണ് ഇതിന് ആധാരം.

എന്നാല്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ മാത്രമല്ല, വരാനിരിക്കുന്ന ചിത്രങ്ങളും പ്രഭാസിന്റെ താരമൂല്യത്തെ അടയാളപ്പെടുത്തുന്നതാണ്. 2019-ല്‍ പുറത്തിറങ്ങിയ സാഹോ ആയിരുന്നു ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ അടുത്ത പടം. വലിയ ഓപ്പണിംഗ് ലഭിച്ചിട്ടും പ്രേക്ഷക പ്രീതി നേടാന്‍ ചിത്രത്തിനായിരുന്നില്ല. എന്നാലും ഹിന്ദിയില്‍ സിനിമ ഹിറ്റായിരുന്നു. എന്നാല്‍ തെലുങ്കില്‍ കാര്യമായ ചലനമുണ്ടാക്കിയില്ല.
പിന്നാല എത്തിയ രാധേ ശ്യാം ചലനമുണ്ടാക്കിയില്ല. ആദിപുരുഷ് പരാജയത്തോടൊപ്പം വിവാദങ്ങളും വരുത്തി വെച്ചു. ഇതോടെ പ്രഭാസിന് ഒരു തിരിച്ചുവരവ് സാധ്യമാകില്ല എന്ന് എല്ലാവരും കരുതി. എന്നാല്‍ സലാറിലൂടേയും കല്‍ക്കിയും 2898 എഡിയിലൂടെയും റിബല്‍ സ്റ്റാര്‍ തിരിച്ചുവന്നു. ഈ രണ്ട് ചിത്രങ്ങളുടെയും വിജയം പ്രഭാസിന്റെ കരിയറിന് പുതുജീവന്‍ നല്‍കുന്നതായിരുന്നു.
നിലവില്‍ അഞ്ച് സിനിമകളാണ് പ്രഭാസിന്റെ കരാറില്‍ ഉള്ളത് എന്നാണ് വിവരം. എല്ലാം മെഗാ പ്രൊജക്ടുകള്‍. ഈ അഞ്ച് ചിത്രങ്ങള്‍ക്ക് എല്ലാം കൂടി നിലവില്‍ 1700 കോടി രൂപയാണ് നിര്‍മ്മാണ ബജറ്റ് എന്നാണ് വിവരം. ഇന്ത്യയിലെ മറ്റൊരു നടനും നിലവില്‍ അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്. ഇന്ത്യന്‍ സിനിമയുടെ കിംഗ് ഖാന് ഷാരൂഖ് ഖാനോ സൂപ്പര്‍സ്റ്റാറുകളുടെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനോ പോലും ഇത്രയും ബജറ്റുള്ള ചിത്രങ്ങള്‍ വരാനില്ല.
ഷാരൂഖ് ഖാന് നിലവില്‍ കമ്മിറ്റ് ചെയ്തിരിക്കുന്നത് ദി കിംഗ് എന്ന ചിത്രമാണ്. രജനീകാന്തിനും സല്മാന് ഖാനും ഓരോ സിനിമകള്‍ വീതമുണ്ട്. കമ്മിറ്റ് ചെയ്ത സിനിമകളുടെ എണ്ണത്തില്‍ രണ്‍ബീര്‍ കപൂറാണ് പ്രഭാസിന്റെ എതിരാളി. അനിമല്‍ പാര്‍ക്ക്, രാമായണ, ബ്രഹ്മാസ്ത്ര 2, ധൂം 4, ലൗ ആന്റ് വാര് എന്നിവയാണ് രണ്‍ബീര്‍ കപൂറിന്റേതായി ഇനി വരാനിരിക്കുന്ന സിനിമകള്‍.
ഇതില്‍ ബ്രഹ്മാസ്ത്ര 2 സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നാണ് വിവരം. ബാക്കിയുള്ള ചിത്രങ്ങള്‍ക്കൊന്നും പ്രഭാസ് സിനിമയുടെ ബജറ്റ് ഇല്ല എന്നാണ് വിവരം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ബോക്സ് ഓഫീസില്‍ അഞ്ച് ബിഗ് ബജറ്റ് ചിത്രങ്ങള്‍ എത്തിക്കും എന്ന് ഉറപ്പായ താരം പ്രഭാസാണ് എന്ന് സാരം. ഹൊറര്‍ കോമഡിയിലേക്ക് ആദ്യമായി കൈവെക്കുന്ന ദി രാജാ സാബ് പ്രഭാസിന്റെ അടുത്ത ചിത്രം.
മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ബജറ്റ് 200 കോടി രൂപയാണ്. അതിന് ശേഷം ഹനു രാഘവ്പുഡിയുമായുള്ള തന്റെ ആദ്യ സഹകരണമായ ഫൗജിയിലേക്ക് പ്രഭാസ് ശ്രദ്ധ കേന്ദ്രീകരിക്കും. ആക്ഷന്‍ ഡ്രാമ കാറ്റഗറിയിലുള്ള ഈ സിനിമയ്ക്ക് 300 കോടിയിലധികം ബജറ്റ് വരുമെന്നാണ് സൂചന. സന്ദീപ് റെഡ്ഡി വംഗയുടെ സ്പിരിറ്റ് ആണ് അടുത്ത ചിത്രം. ഡേറ്റ് പ്രശ്നങ്ങള്‍ കാരണം അദ്ദേഹം ഔദ്യോഗികമായി ഒപ്പിട്ടിട്ടില്ല.
എങ്കിലും ഇത് വംഗയുടെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 300 കോടി ബജറ്റാണ് ഈ സിനിമയ്ക്ക് ലക്ഷ്യമിടുന്നതെന്ന് ഒരു അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. സലാര്‍: 2 , കല്‍ക്കി 2 എന്നിവയാണ് തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പ്രൊജക്ടുകള്‍. പ്രശാന്ത് നീലിന്റെ സലാര്‍ 2 ആദ്യ ഭാഗത്തേക്കേള് (270 കോടി) വലിയ ബജറ്റിലാണ് ഒരുക്കുന്നത്. 400 കോടിയായിരിക്കും ബജറ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 500 കോടി ചെലവിലാണ് മള്‍ട്ടി സ്റ്റാര്‍ ചിത്രമായ കല്‍ക്കി 2 ഒരുക്കാന്‍ പോകുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications