Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിറ്റായത് ഒരു സിനിമ മാത്രം, എന്നിട്ടും ലോകത്തിലെ ഏറ്റവും ധനികനായ നടന്‍; ടോണി ക്രൂസും ഷാരുഖും പിന്നില്‍

സിനിമാ വ്യവസായം വലിയ വരുമാനം വാഗ്ദാനം ചെയ്യുന്ന ഒരു മേഖലയാണ് എന്നതില്‍ സംശയമില്ല. കാലങ്ങളായി സിനിമയില്‍ നിന്ന് വലിയ സ്വത്ത് സമ്പാദിച്ച നിരവധി പേരെ നമുക്കറിയാം. ബോക്‌സോഫീസ് കളക്ഷനെ കൂടി സ്വാധീനിക്കാന്‍ കഴിയുന്നവര്‍ക്കായിരിക്കും കൂടുതല്‍ പ്രതിഫലം എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ ലോകത്തിലെ ഏറ്റവും സമ്പന്നനായ നടന്‍ ആര് എന്ന് പരിശോധിക്കുമ്പോള്‍ ഈ മാനദണ്ഡം വെറുതെയാണ് എന്ന് തോന്നും.

കാരണം ലോകത്തിലെ ലോകത്തിലെ ഏറ്റവും ധനികനായ നടന്റെ സിനിമോഗ്രഫിയില്‍ ഒരു ഹിറ്റ് മാത്രമെ ഉള്ളൂ എന്നതാണ് യഥാര്‍ത്ഥ്യം. ആരായിരിക്കും ലോകത്തിലെ ഏറ്റവും ധനികനായ നടന്‍ എന്ന ചോദ്യത്തിന് ടോം ക്രൂയിസ്, ജോണി ഡെപ്പ്, ഡ്വെയ്ന്‍ ജോണ്‍സണ്‍, ഷാരൂഖ് ഖാന്‍ എന്നിങ്ങനെയായിരിക്കും പലരും നല്‍കുന്ന ഉത്തരം. എന്നാല്‍ ഇവരൊക്കെ സമ്പന്നരാണെങ്കിലും ആ പദവിയിലെ ഒന്നാമന്‍ മറ്റൊരാളാണ്.

Tyler Perry

Image Credit: Tyler Perry@Instagram

ലോകത്തിലെ ഏറ്റവും സമ്പന്നരായ പുരുഷ അഭിനേതാക്കളുടെ പട്ടികയില്‍ ഒന്നാമതുള്ളത് നടന്‍ ടെയ്‌ലര്‍ പെറിയാണ്. ബ്ലൂംബെര്‍ഗ്, ഫോര്‍ബ്‌സ് തുടങ്ങിയവയുടെ കണക്കുപ്രകാരമാണിത്. ടെയ്‌ലര്‍ പെറിയുടെ ആസ്തി ഏകദേശം 1.4 ബില്യണ്‍ ഡോളര്‍ ആണ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. അതായത് ഏകദേശം 11500 കോടി രൂപ!. രണ്ടാം സ്ഥാനത്തുള്ള നടന്‍ ജെറി സീന്‍ഫീല്‍ഡാണ്.

1 ബില്യണ്‍ ഡോളര്‍ ആണ് സീന്‍ഫീല്‍ഡിന്റെ ആസ്തി, ഏകദേശം 8403 കോടി രൂപ. അതായത് 10000 കോടിക്ക് മുകളില്‍ ആസ്തിയുള്ള ഒറ്റ നടനെ ലോകത്തുള്ളൂ എന്ന് സാരം. സൂപ്പര്‍ താരങ്ങളായ ഡ്വെയ്ന്‍ ജോണ്‍സണ്‍ (890 ദശലക്ഷം ഡോളര്‍), ഷാരൂഖ് ഖാന്‍ (870 ദശലക്ഷം ഡോളര്‍), ടോം ക്രൂസ് (800 ദശലക്ഷം ഡോളര്‍) എന്നിവരാണ് ഇവര്‍ക്ക് പിന്നില്‍. അഭിനയം എന്ന നിലയില്‍ മാത്രമൊതുങ്ങുന്നതല്ല ടെയ്‌ലര്‍ പെറിയുടെ മേഖല എന്നതാണ് ആസ്തി ഇത്രയും കൂടാന്‍ കാരണം.

അഭിനയത്തിന് പുറമെ സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്ന നിലയിലും വലിയ വരുമാനം താരം നേടുന്നുണ്ട്. ഈ മേഖലയില്‍ നിന്ന് അദ്ദേഹം 320 മില്യണ്‍ ഡോളര്‍ (ഏകദേശം 2,679 കോടി രൂപ) സമ്പാദിച്ചു. ഹോളിവുഡില്‍ സ്വന്തമായി സ്റ്റുഡിയോ സ്വന്തമാക്കിയ ഒരേയൊരു അഭിനേതാവാണ് പെറി. മാത്രമല്ല മീഡിയ ഭീമനായ വയാകോംസിബിഎസുമായും പെറിക്ക് ഇടപാടുണ്ട്. ബിഇടി + പ്ലാറ്റ്ഫോമില്‍ 60 മില്യണ്‍ ഡോളര്‍ (500 കോടിയിലധികം) മൂല്യമുള്ള 25% ഓഹരികളാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+