ദീപികയെ പിന്നിലാക്കി നയന്‍സിന്റെ കുതിപ്പ്... എങ്കിലും ജനപ്രീതിയില്‍ ഒന്നാമത് ഈ നടി
ഇന്ത്യയിലെ സിനിമാ വ്യവസായം അടുത്ത കാലത്തായി വലിയ ബിസിനസ് ആണ് മുന്നോട്ട് വെക്കുന്നത്. ബാഹുബലിയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമാ വ്യവസായം കോടികളുടെ വിപണന സാധ്യതകളാണ് തുറന്നിട്ടത്. ഇത് സിനിമകള്‍ക്കൊപ്പം തന്നെ നടീ നടന്‍മാര്‍ക്കും ഗുണം ചെയ്തിട്ടുണ്ട്. താരങ്ങളുടെ ജനപ്രീതി അതിനാല്‍ അടുത്ത കാലത്തായി വളരെയധികം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയയുടെ സ്വാധീനവും ഇതില്‍ ഒരു ഘടകമാണ്. പ്രമുഖ മീഡിയ റിസര്‍ച്ച് ആന്‍ഡ് അനലിറ്റിക്സ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ എല്ലാ മാസവും നടീ നടന്‍മാരുടെ ജനപ്രീതിക്ക് അനുസരിച്ച് പട്ടിക പുറത്ത് വിടാറുണ്ട്. ഇത്തരത്തില്‍ ഇപ്പോള്‍ ഒക്ടോബര്‍ മാസത്തെ പട്ടിക ഓര്‍മാക്സ് മീഡിയ പുറത്ത് വിട്ടിട്ടുണ്ട്. ഇത് പ്രകാരം ഏറ്റവും ജനപ്രീതിയുള്ള നായിക നടി ആരാണ് എന്ന് നമുക്ക് പരിശോധിക്കാം.

ഓര്‍മാക്സ് മീഡിയ പുറത്ത് വിട്ട പട്ടിക പ്രകാരം ഒക്ടോബറില്‍ ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള താരം സാമന്ത റൂത്ത് പ്രഭൂവാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ഹണി ബണ്ണി'യിലെ പ്രകടനമാണ് സാമന്തയ്ക്ക് തുണയായത്. സെപ്തംബര്‍ മാസത്തിലെ പട്ടികയിലും സാമന്ത തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. തെന്നിന്ത്യന്‍ നടിമാര്‍ ബോളിവുഡ് നായികമാരേക്കാള്‍ ജനപ്രീതി നേടുന്നു എന്നാണ് ഒക്ടോബറിലെ പട്ടിക വെളിവാക്കുന്നത്.
പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ആലിയ ഭട്ടാണ്. കഴിഞ്ഞ മാസം മൂന്നാം സ്ഥാനത്തായിരുന്നു ബോളിവുഡിലെ ഏറ്റവും പ്രതിഫലമുള്ള നായികയായ ദീപിക പദുക്കോണ്‍ ഇത്തവണ നാലാം സ്ഥാനത്തേക്ക് വീണു. നയന്‍താരയാണ് മൂന്നാം സ്ഥാനത്ത് നിന്ന് ദീപികയെ പടിയിറക്കിയത്. ഈ മാസം 40-ാം പിറന്നാള്‍ ആഘോഷിച്ച നയന്‍താരയുടെ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
അതേസമയം ഓര്‍മാക്സ് മീഡിയ പുറത്ത് വിട്ട പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തൃഷയാണ്. കാജല്‍ അഗര്‍വാള്‍, ശ്രദ്ധ കപൂര്‍, സായ് പല്ലവി, രശ്മിക, കത്രീന കൈഫ് എന്നിവരാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് നടിമാര്‍. കഴിഞ്ഞ മാസം കിയാര അദ്വാനിക്കായിരുന്നു പത്താം സ്ഥാനം. ഒക്ടോബറിലെ ജനപ്രിയ നായകന്‍മാരുടെ പട്ടികയും ഓര്‍മാക്സ് മീഡിയ പുറത്ത് വിട്ടിട്ടുണ്ട്. പ്രഭാസ് ആണ് ഒന്നാം സ്ഥാനത്ത്.
വിജയ്, ഷാരൂഖ് ഖാന്‍, ജൂനിയര്‍ എന്‍ടിആര്‍, അജിത് കുമാര്‍ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ പ്രഭാസിന് പിന്നില്‍. അല്ലു അര്‍ജുന്‍, മഹേഷ് ബാബു, സൂര്യ, രാം ചരണ്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്.












Click it and Unblock the Notifications