രജനിയോ വിജയിയോ ഷാരൂഖോ അല്ല; 2024 ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ചത് ഈ താരത്തിന്
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയില്‍ അഭിനേതാക്കളുടെ പ്രതിഫലത്തില്‍ വന്‍ വളര്‍ച്ചയാണ് നാം കാണുന്നത്. ബാഹുബലി എന്ന ഒറ്റചിത്രം ഇന്ത്യന്‍ സിനിമയിലെ ബോക്‌സോഫീസ് കണക്കുകള്‍ മാത്രമല്ല താരങ്ങളുടെ പ്രതിഫലത്തിലും വലിയ വര്‍ധനവാണ് വരുത്തിയത്. താരതമ്യേന ചെറിയ ഇന്‍ഡസ്ട്രികള്‍ പത്തോ ഇരുപതോ സിനിമകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ബജറ്റാണ് ഇന്ന് പല താരങ്ങളുടേയും പ്രതിഫലം എന്ന് കേട്ടാല്‍ ഞെട്ടേണ്ട കാര്യമില്ല.
അതാണ് സത്യം. 2024 ല്‍ ഒരുപിടി മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ പോയവര്‍ഷം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടന്‍മാര്‍ ആരൊക്കെയാണ് എന്ന് അറിയാമോ? ഇത് സംബന്ധിച്ച ചില കണക്കുകള്‍ നമുക്കൊന്ന് പരിശോധിക്കാം.

2024 ല്‍ എന്ന ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കളക്ഷന്‍ ലഭിച്ച ചിത്രം എന്ന നിലയിലേക്ക് കുതിക്കുകയാണ് പുഷ്പ 2. ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും, പുഷ്പ 2 ന് അല്ലുവിന് 300 കോടി പ്രതിഫലം ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട വിവിധ കരാറുകളില്‍ നിന്ന് നേടിയ ലാഭത്തിന്റെ ഒരു പങ്ക് നടന് നല്‍കിയതായും വിവരമുണ്ട്.
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ച താരവും അല്ലു തന്നെ. 2024 ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ രണ്ടാമത്തെ നടന്‍ ആയത് വിജയ് ആണ്. സിനിമാ ജീവിതത്തോട് വിട പറയാനൊരുങ്ങുന്ന വിജയ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന ചിത്രത്തിന് തന്റെ എക്കാലത്തെയും മികച്ച പ്രതിഫലമായ 200 കോടി രൂപയാണ് വാങ്ങിയത് എന്നാണ് വിവരം. മൂന്നാം സ്ഥാനത്ത് പ്രഭാസാണ്.
2024 ലെ ഏറ്റവും ചെലവേറിയ ഇന്ത്യന്‍ സിനിമയെന്ന് പറയപ്പെടുന്ന കല്‍ക്കി 2898 എഡിയിലെ കഥാപാത്രത്തിന് പ്രഭാസ് 150 കോടി രൂപയാണ് പ്രതിഫലമായി കൈപ്പറ്റിയത്. സൂപ്പര്‍സ്റ്റാറുകളുടെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആണ് പട്ടികയിലെ നാലാമന്‍. 125 കോടി രൂപയാണ് രജനി വേട്ടയ്യനായി ഈടാക്കിയത്. ആകെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള ഹൃത്വിക് റോഷന്‍ ആണ് ബോളിവുഡ് താരങ്ങളുടെ പട്ടികയില്‍ ഒന്നാമത്.
ഫൈറ്ററിന് വേണ്ടി അദ്ദേഹം നേടിയത് 85 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. ആദ്യമായി 100 കോടി പ്രതിഫലം വാങ്ങിയ താരം എന്ന് അറിയപ്പെടുന്ന അക്ഷയ് കുമാര്‍ 2024 ല്‍ താന്‍ അഭിനയിച്ച ബഡേ മിയാന്‍ ചോട്ടെ മിയാന് വേണ്ടി 80 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. ഏഴാം സ്ഥാനത്ത് മഹേഷ് ബാബുവാണ്. ഗുണ്ടൂര്‍ കാരത്തിന് 78 കോടി രൂപയാണ് താരം ഈടാക്കിയത്.
കമല്‍ഹാസന്‍ ആണ് പട്ടികയില്‍ എട്ടാം സ്ഥാനത്ത്. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ കമല്‍ഹാസന്‍ ഇന്ത്യന്‍ 2, ഇന്ത്യന്‍ 3 എന്നിവയ്ക്കായി 150 കോടി രൂപയാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. 2024 ല്‍ ഇറങ്ങിയ ഇന്ത്യന്‍ 2 വിന് ഇത് പ്രകാരം 75 കോടി രൂപ അദ്ദേഹത്തിന് ലഭിച്ചിരിക്കാം. ദേവരയിലൂടെ ജൂനിയര്‍ എന്‍ടിആറിന് ലഭിച്ചത് 60 കോടി രൂപയാണ്. ആര്‍ആര്‍ആറിന് 45 കോടിയായിരുന്നു താരം ഈടാക്കിയിരുന്നത്.












Click it and Unblock the Notifications