ഇനി ആ കേസ് കൂടി ജയിക്കണം; ഇതാണ് ആദ്യത്തെ ജയമെന്ന് ദിയയുടെ ഭര്‍ത്താവ് അശ്വിന്; എല്ലാവര്ക്കും പാഠം
സംരംഭക എന്ന നിലയില്‍ ജീവിതത്തില്‍ പുതിയ ഒരു ഘട്ടത്തിലാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും നടന് കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. ഓ ബൈ ഓസി എന്ന ഫാന്‍സി ആഭരണ ഷോപ്പിന്റെ ഉടമയാണ് ദിയ. ഇപ്പോള്‍ കൂടുതല്‍ വിപുലമായ സൗകര്യങ്ങളോടെ ഫാന്‍സി ആഭരണങ്ങള്‍ക്കും സാരികള്ക്കുമായി തിരുവനന്തപുരം കുറവന്‍കോണത്ത് വലിയൊരു ഷോറൂം ആരംഭിച്ചിരിക്കുകയാണ് ദിയ. മാതാപിതാക്കളായ കൃഷ്ണകുമാറും സിന്ധു കൃഷ്ണയും ഭര്‍ത്താവ് അശ്വിനും മകന് ഓമിയും ദിയയുടെ സഹോദരിമാരായ അഹാന, ഇഷാനി, ഹന്‍സിക എന്നിവര്‍ ചേര്‍ന്നാണ് കട ഇന്ന് ഉദ്ഘാടനം ചെയ്തത്.
ജീവിതത്തില്‍ വലിയൊരു പ്രതിസന്ധി ഘട്ടം കടന്നു വന്നാണ് ദിയ ഈ ഉയര്‍ച്ച നേടിയത്. ഗര്‍ഭിണിയായിരുന്നു സമയത്ത് മുന്‍ ജീവനക്കാരില്‍ നിന്ന് നേരിട്ട ദുരനുഭവമാണ് ദിയയുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ തിരിച്ചടിയായത്. ദിയയുടെ ആദ്യത്തെ ഷോപ്പ് ഓ ബൈ ഓസിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പാണ് മുന്‍ ജീവനക്കാരികള്‍ നടത്തിയത്. സ്ഥാപനത്തിന്റെ ക്യുആര്‍ കോഡിന് പകരം സ്വന്തം ക്യൂ ആര് കോഡ് കാണിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.

തട്ടിപ്പ് പിടിക്കപ്പെട്ടതോടെ കൃഷ്ണകുമാറിനെതിരെയും ദിയയ്ക്ക് എതിരെയും ഇവര്‍ ആരോപണങ്ങളും ഉയര്‍ത്തി. എന്നാല്‍ വൈകാതെ സത്യം തിരിച്ചറിയുകയും ജീവനക്കാരികള്‍ നടത്തിയ തട്ടിപ്പ് പുറത്താവുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ഏറെ നാള് അട്ടക്കുളങ്ങര ജയിലില്‍ കഴിഞ്ഞശേഷം ജാമ്യത്തില്‍ പുറത്തിറങ്ങി. ജീവനക്കാരികളുടെ തട്ടിപ്പ് പുറത്തു വന്നതോടെ വലിയ പിന്തുണയാണ് സമൂഹ മാധ്യമങ്ങളില്‍ ദിയക്കും കുടുംബത്തിനും ലഭിച്ചത്.
ദിയയെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ വലിയൊരു പാഠമായിരുന്നു ഈ സംഭവം. തന്റെ ശ്രദ്ധ കുറവാണ് ഇത്തരം ഒരു സംഭവത്തിലേക്ക് വഴിതെളിച്ചതെന്ന് ദിയ അംഗീകരിക്കുകയും ചെയ്തു. ഇപോള്‍ കൃഷ്ണകുമാറിന്റെ സ്ഥാപനം വഴിയാണ് ദിയയുടെ സ്ഥാപനത്തിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഇപ്പോഴിതാ അന്നത്തെ കാലഘട്ടത്തെ അതിജീവിച്ചതിനെക്കുറിച്ച് പറയുകയാണ് ദിയയുടെ ഭര്‍ത്താവായ അശ്വിന്.
ഇത് ദിയയുടെ രണ്ടാം ജന്മം ആണെന്ന് അശ്വിന് പറഞ്ഞു. കുറച്ചു പേര് ഞങ്ങളെ താഴ്ത്താന്‍ നോക്കി. അവര്‍ക്ക് മുന്നില്‍ ജയിച്ചു കാണിക്കണം എന്ന ഒരു വാശി ഉണ്ടായിരുന്നു. അങ്ങനെ രണ്ടും കല്‍പ്പിച്ചാണ് ഈ ഈ പുതിയ കട തുടങ്ങിയത്. എന്താകുമെന്ന് അറിയില്ല. നല്ലതു പോലെ വളര്‍ത്തിയെടുക്കാമെന്ന് പ്രതീക്ഷിക്കുന്നു.
ദിയയാണ് ഈ വളര്‍ച്ചയുടെ എല്ലാം പിന്നില്‍. എല്ലായ്പ്പോഴും സത്യം തന്നെ വിജയിക്കും. നമ്മുടെ ഭാഗത്ത് സത്യം ഉണ്ടെങ്കില്‍ ആര്‍ക്കും നമ്മളെ അടിച്ചു താഴ്ത്താന്‍ സാധിക്കില്ല. ഇത് കുറച്ചുനാള്‍ ആയിട്ടുള്ള ദിയയുടെ ഹാര്‍ഡ് വര്‍ക്ക് ആണ്. ദിയ ഗര്‍ഭിണിയായപ്പോള്‍ തുടങ്ങിയതാണ് ഈ പുതിയ കടയുടെ വര്‍ക്ക്. എല്ലാം നല്ലതു പോലെ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എനിക്ക് ജയിക്കണം എന്ന വാശി ഉണ്ടായിരുന്നു. ദിയയ്ക്ക് വേണ്ടി ജയിക്കണമായിരുന്നു. അത്രയും കഷ്ടപ്പാടുകള്‍ ദിയ നേരിട്ടതിനുള്ള മറുപടിയാണിത്. ആ കേസും കൂടി ജയിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതും കൂടി ആകുമ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കും ഒരു അവസാനമാകും. അതുമാത്രമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇത് ദിയയുടെ രണ്ടാം ജന്മമാണ്.
ഈ ഷോപ്പ് നന്നായിട്ട് കൊണ്ടുപോകണം. കൂടുതല്‍ സ്ഥലങ്ങളില്‍ ആരംഭിക്കണം. ഒരു ഇന്റര്‍നാഷണല്‍ ലെവലിലേക്ക് വളരണം. ദിയയ്ക്ക് അപാരമായ ബിസിനസ് മൈന്‍ഡ് ആണ്. ഞാന്‍ ദിയയുടെ കട്ട ഫാനാണ്. അത്രയും കഷ്ടപ്പാടുകളിലൂടെയാണ് ദിയ ഗര്‍ഭിണിയായിരുന്ന സമയത്ത് കടന്നുപോയത്. ഒരാളുടെ ജീവിതം വരെ തകര്‍ന്നു പോകാവുന്ന ഘട്ടമായിരുന്നു അത്. ഇത് എല്ലാവര്ക്കും ഉള്ള മെസേജാണ്. ഉയര്‍ച്ചയും താഴ്ചയും ജീവിതത്തില്‍ ഉണ്ടാകും.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!











Click it and Unblock the Notifications