''മനസ്സിലുള്ളത് അതുപോലെ മഞ്ജു പറഞ്ഞു, മനസ്സിലുള്ളത് മറയ്ക്കാൻ ദിലീപും'; വീണ്ടും ചർച്ചയായി പഴയ അഭിമുഖം
ആരാധകർ ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു മഞ്ജു വാര്യരുടെയും ദിലീപിന്റെയും വിവാഹമോചന വാർത്ത. ഓൺസ്‌ക്രീനിൽ എന്ന പോലെ ഓഫ് സ്‌ക്രീനിലും ഫെർഫെക്ട് കോമ്പോയായിട്ടായിരുന്നു ആരാധർ ഈ ദമ്പതികളെ കണക്കാക്കിയിരുന്നത്. പ്രണയിച്ച് വിവാഹിതരായ മഞ്ജുവും ദിലീപും വേർപിരിയുന്നു എന്ന വാർത്ത ആരാധകർ വളരെ ദുഖത്തോടെയായിരുന്നു ഉൾക്കൊണ്ടത്.
മഞ്ജുമായി വിവാഹബന്ധം വേർപെടുത്തിയ ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തു. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന മഞ്ജു വാര്യർ അഭിനയത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. രണ്ടാം വരവിൽ മഞ്ജുവിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തിരക്കുള്ള നായികയാണ് മഞ്ജു.

ഇപ്പോൾ വിവാഹ മോചനത്തിന് ശേഷം ദിലീപ് മഞ്ജു വാര്യരെക്കുറിച്ച് സംസാരിച്ചതിന്റെയും ദിലീപിനെക്കുറിച്ചുള്ള ചോദ്യത്തിന് മഞ്ജു പറഞ്ഞ മറുപടിയുമാണ് ചർച്ചയാവുന്നത്. രണ്ട് വ്യത്യസ്ത ഇന്റർവ്യൂകളാണ് ഇരുവരും പറയുന്നത്.
ദിലീപ് നൽകിയ അഭിമുഖത്തിൽ മഞ്ജുവിനൊപ്പം അഭിനയിക്കാൻ ഇനിയൊരു അവസരം വന്നാൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ' ആ കഥാപാത്രത്തിന് ഏറ്റവും ആപ്റ്റ് ആയ നായിക മഞ്ജുവല്ലാതെ മറ്റൊരു നടിയില്ല എന്ന് വരികയാണെങ്കിൽ അഭിനയിക്കുന്നതിൽ എന്താണ് പ്രശ്നം. ഞാനും മഞ്ജുവും തമ്മിൽ അതിനുള്ള ശത്രുത ഒന്നുമില്ലല്ലോ. അങ്ങനെ ഒരു സിനിമ വരട്ടെ. അപ്പോൾ ആലോചിക്കാം, എന്നാണ് ദിലീപ് പറഞ്ഞത്.
ദിലീപിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മഞ്ജു വാര്യർ മറുപടി പറയുന്ന വീഡിയോയും വീണ്ടും വൈറലാവുന്നുണ്ട്. ' കഴിഞ്ഞ ഒരു അഭിമുഖത്തിൽ ദിലീപേട്ടൻ പറഞ്ഞു ചേച്ചിയുടെ കൂടെ അഭിനയിക്കാൻ... ' എന്ന് ചോദിച്ച് തുടങ്ങുമ്പോഴേക്കും വേണ്ട, സാരമില്ല അതേക്കുറിച്ച് സംസാരിക്കേണ്ട, ' എന്നാണ് മഞ്ജു പറയുന്നത്. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നിരിക്കുന്നത്.
മനസ്സിൽ ഉള്ളത് അതുപോലെ മഞ്ജു പറഞ്ഞു. മനസ്സിലുള്ളത് മറക്കാൻ ദീലീപ് എന്തൊക്കെയോ പറഞ്ഞു, എങ്ങിനെയാണ് സാധിക്കുക സുഹൃത്തേ?? അത് ശത്രുതയുടെ പ്രശ്നമല്ല, ദിലീപിന് അത് മനസിലാവില്ല. അയാളെ വിശ്വസിക്കുകയും സ്നേഹിക്കുകയും അത്രയും വർഷം കൂടെ ജീവിക്കുകയും ചെയ്ത വരാണ് അവർ. എത്ര നിസ്സാരമായി അയാൾ പറയുന്നു.അതായത് ദിലീപ് ഫേക്ക് ആയി മറുപടി പറഞ്ഞു മഞ്ജു സത്യന്ധമായി ആചോദ്യം ഒഴിവാക്കി, എന്നിങ്ങനെ പോകുന്നു കമന്റുകൾ












Click it and Unblock the Notifications