ആദിപുരുഷ് വിവാദങ്ങള്‍ക്കിടെ പഴയ രാമായണം സീരിയല്‍ തിരിച്ചെത്തുന്നു; എവിടെ കാണാം..?
മുംബൈ: കോടികള്‍ മുടക്കി പുറത്തിറക്കിയ ആദിപുരുഷ് എന്ന സിനിമ വിവാദങ്ങൡലും വിമര്‍ശനങ്ങളിലും നിറഞ്ഞ് നില്‍ക്കെ പഴയ രാമായണം സീരിയല്‍ വീണ്ടും എത്തുന്നു. 1980 കളുടെ അവസാനത്തില്‍ രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത രാമായണം അന്ന് സൂപ്പര്‍ഹിറ്റായിരുന്നു. ആദിപുരുഷിലെ മോശം വിഎഫ്എക്‌സും സംഭാഷണങ്ങളും വിവാദത്തില്‍ അകപ്പെട്ടതോടെയാണ് പഴയ രാമായണം വീണ്ടും ചര്‍ച്ചയായത്.
സാങ്കേതിക വിദ്യകളുടെ പിന്‍ബലമില്ലാതിരുന്നിട്ടും രാമായണം ജനങ്ങള്‍ ഏറ്റെടുത്തിരുന്നു എന്ന് നിരവധി പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പുത്തന്‍ സാങ്കേതിക വിദ്യകളും കോടികളുടെ പിന്‍ബലവും ഉണ്ടായിട്ടും ആദിപുരുഷിന് പ്രേക്ഷകരെ തൃപ്തിപ്പെടുത്താനായില്ല. ജൂണ്‍ 16 ന് റിലീസ് ചെയ്ത ചിത്രത്തിന് മോശം അഭിപ്രായത്തിന് പുറമെ ഹിന്ദുത്വ സംഘടനകളില്‍ നിന്ന് ഭീഷണിയും നേരിട്ടു.

അതേസമയം ജൂലൈ മൂന്ന് മുതല്‍ ആണ് രാമായണത്തിന്റെ പുനസംപ്രേഷണം. ഷെമാരൂ ടിവിയാണ് പരമ്പര വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. രാത്രി 7.30 നാണ് സംപ്രേഷണം. രാമായണത്തില്‍ അരുണ്‍ ഗോവിലും ദീപിക ചിഖ്‌ലിയ എന്നിവരാണ് യഥാക്രമം ശ്രീരാമന്റെയും സീതയുടേയും വേഷത്തിലെത്തിയത്. സുനില്‍ ലാഹിരി ആയിരുന്നു ലക്ഷ്മണന്റെ കഥാപാത്രം ചെയ്തത്.
അന്നത്തെ കാലത്തെ ജാതിമതഭേദമന്യേ പരമ്പര പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് സീരിയല്‍ ഒരിക്കല്‍ പുനസംപ്രേഷണം ചെയ്തിരുന്നു. ആദിപുരുഷിനെതിരെ രൂക്ഷവിമര്‍ശനമാണ് അരുണ്‍ ഗോവില്‍ ഉയര്‍ത്തിയിരുന്നത്. ദൈവങ്ങളെ ഒരിക്കലും മുതലെടുക്കരുതെന്നും അവരുടെ പേരില്‍ മറ്റുള്ളവരെ കബളിപ്പിക്കരുതെന്നും ഗോവില്‍ പറഞ്ഞിരുന്നു.
रामराज्य की होगी शुरुआत... बहुत जल्द देखिए मर्यादा पुरुषोत्तम श्रीराम की पौराणिक गाथा "रामायण" #ShemarooTV पर.@ChikhliaDipika@LahriSunil@arungovil12@ShemarooTv#Ramayan #RamayanOnShemarooTV #JaiShriRam #RamanandSagarRamayan pic.twitter.com/T78qNaKQmE
— Shemaroo TV (@ShemarooTv) June 24, 2023
'ഇന്ത്യക്കാര്‍ തങ്ങളുടെ മതപരമായ വിഷയങ്ങളില്‍ വളരെ സെന്‍സിറ്റീവാണ്. എന്തിനാണ് പരീക്ഷണമെന്ന രീതിയില്‍ പുതിയ കാര്യങ്ങള്‍ ആവിഷ്‌കരിക്കുന്നത്. ദൈവത്തെ മുന്‍നിര്‍ത്തി ഇങ്ങനെയൊന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്,' എന്നായിരുന്നു അരുണ്‍ ഗോവില്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം കോടതിയില്‍ നിന്നും ആദിപുരുഷിന് എതിരെ രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
അതേസമയം പ്രഭാസ്, കൃതി സനോന്‍, എന്നിവരാണ് ആദിപുരുഷില്‍ യഥാക്രമം ശ്രീരാമന്റെയും സീതയുടേയും വേഷം ചെയ്തത്. സെയ്ഫ് അലി ഖാന്‍ ആയിരുന്നു രാവണന്റെ വേഷത്തില്‍. ഓം റൗട്ട്് ചിത്രം സംവിധാനം ചെയ്തത്. ടി-സീരീസും റെട്രോഫിലിസും ചേര്‍ന്നാണ് ആദിപുരുഷ് സിനിമ നിര്‍മ്മിച്ചത്. ഹിന്ദിയിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ച ഈ സിനിമ 500 കോടി രൂപ ബഡ്ജറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്ന നേട്ടവും ആദിപുരുഷ് കരസ്ഥമാക്കിയിരുന്നു.












Click it and Unblock the Notifications