Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃതയ്ക്ക് മുൻപേ ആരെയങ്കിലും പ്രണയിച്ചിട്ടുണ്ടോ? അമൃതയുടെ മുന്നിലിരുന്ന് ബാല അന്ന് പറഞ്ഞ മറുപടി

ബാലയുടെയും അമൃതയുടെയും വിവാ​ഹവും വിവാഹ മോചനവുമൊക്കെ ഏറെ ചർച്ചയായ വിഷയമാണ്. എന്നാൽ ഇവരുടെ മകൾ അടുത്തിടെ നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെ ഈ വിഷയം വീണ്ടും ചർച്ചയായി. മകളോട് ഉള്ള സ്നേഹം പ്രകടിപ്പിച്ച് ബാല ഇടയ്ക്കിടെ വീഡിയോ ചെയ്യാറുണ്ടായിരുന്നു. എന്നാൽ മകൾ തന്നെ തനിക്ക് അച്ഛനെ കാണാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. അച്ഛൻ തന്നെ മിസ് ചെയ്യുന്നു എന്ന് പറയുന്നത് നുണയാണെന്നും തങ്ങളെ ഉപദ്രവിച്ച ഓർമ മാത്രമെയുള്ളൂ എന്നും മകൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള ചർച്ചകൾ ഉയർന്നുവന്നു.

പ്രണയിച്ച് വിവാ​ഹം ചെയ്തവരാണ് ബാലയും അമൃതയും. അമ‍ൃത പങ്കെടുത്ത ഒരു റിയാലിറ്റി ഷോയിൽ ​ഗസ്റ്റായി വന്നതായിരുന്നു ബാല. അവിടെ വെച്ചാണ് പ്രണയത്തിലാവുന്നത്. 2010 ൽ വിവാഹം കഴിയുകയും ചെയ്തു. 2012 ൽ ആണ് മകൾ ഉണ്ടാവുന്നത്. ഇരുവരുടെയും വിവാഹ മോചന വാർ‌ത്ത ഉൾക്കൊള്ളാൻ ആരാധകർക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം എപ്പോഴും സന്തോഷത്തോടെയായിരുന്നു ഇരുവരേയും കണ്ടിരുന്നു. പല പരിപാടികളിലും ഇവർ ഒന്നിച്ച് പങ്കെടുക്കാറുണ്ടായിരുന്നു. ഇപ്പോൾ അത്തരത്തിൽ ബാലയും അമൃതയും പങ്കെടുത്ത ഒരു പരിപാടിയുടെ വീഡിയോയാണ് വൈറൽ ആയിരിക്കുന്നത്.

bala

കൈരളി ചാനലിൽ ഭാഗ്യലക്ഷ്മി അവതരിപ്പിച്ച മനസ്‌സിലൊരു മഴവില്ല് എന്ന പരിപാടിയിൽ ബാലയും അമൃതയും സംസാരിക്കുന്നതാണ് വീഡിയോ. ബാല അമൃതയ്ക്ക് മുന്നേ ആരെയങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. പ്രണയിച്ചിട്ടുണ്ട് എന്നായിരുന്നു ബാലയുടെ മറുപടി. സ്‌കൂളിൽ പഠിക്കുമ്പോഴായിരുന്നു അതെന്നും അത് അമൃതയോട് പറഞ്ഞിട്ടുണ്ടെന്നും ബാല പറയുന്നുണ്ട്.

അമൃത വളരെ ടാലന്റഡ് ആയ പാട്ടുകാരിയാണെന്നും നന്നായി കുക്ക് ചെയ്യുമെന്നുമൊക്കെ ബാല പറയുന്നുണ്ട്. അമൃതയുടെ മടിയാണ് തനിക്ക് ഇഷ്ടമല്ലാത്തതെന്നും ബാല പറയുന്നുണ്ട്. എന്നാൽ ബാല ഉപദേശിക്കുന്നത് തനിക്ക് ഇഷ്ടമാവാറില്ലെന്നും അമൃത ചിരിച്ച് കൊണ്ട് പറയുന്നുണ്ട്. 24 മണിക്കൂറും ഇവളോട് ഞാൻ സ്‌നേഹം പ്രകടിപ്പിച്ച് കൊണ്ടിരിക്കണമെന്നും ബാല പറയുന്നു. ഈ ഇന്റർവ്യൂ ആണ് ഇപ്പോൾ വീണ്ടും വൈറൽ ആയിരിക്കുന്നത്.

മകൾ ബാലയ്ക്കെതിരെ രം​ഗത്ത് വന്നതിന് പിന്നാലെ മകളെ അമ‍ൃത പറഞ്ഞുപഠിപ്പിച്ചതാണെന്ന് വിമർശിച്ച് നിരവധി കമന്റുകൾ വന്നിരുന്നു, ഇതിന് പിന്നാലെ സംഭവത്തിൽ വ്യക്തത വരുത്തി അമൃതയും രം​ഗത്ത് വന്നിരുന്നു. താൻ എന്ത് തെറ്റാണ് ചെയ്തതെന്നും പതിനെട്ടാമത്തെ വയസ്സിൽ ആദ്യമായി ഒരാളെ സ്നേഹിച്ചു, അയാളെ കല്യാണം കഴിച്ചു, അതിന് ശേഷം ചോര തുപ്പി പലദിവസവും താൻ ആ വീട്ടിൽ കിടന്നിരുന്നുവെന്നും അമൃത പറഞ്ഞു.

തനിക്ക് വീട്ടിൽ പറയാൻ മടിയായിരുന്നുവെന്നും കാരണം അച്ഛനും അമ്മയും ഈ വിവാഹത്തിന് എതിരായിരുന്നുവെന്നും ഒരുപാട് കള്ളങ്ങൾ പറഞ്ഞാണ് ബാല ചേട്ടൻ തന്നെ വിവാഹം ചെയ്തെന്നും അമൃത പറഞ്ഞു. ബാല തന്നെ വിവാഹം ചെയ്യുന്നതിന് മുന്നെ മറ്റൊരു വിവാഹം ചെയ്തിരുന്നു അത് നിശ്ചയം കഴിഞ്ഞാണ് താൻ അറിയുന്നതെന്നും അമൃത പറഞ്ഞിരുന്നു. അച്ഛനും അമ്മയും വിവാഹത്തിൽ നിന്ന് പിന്മാറാൻ പറഞ്ഞിരുന്നുവെങ്കിലും താൻ തയ്യാറായില്ലെന്ന് അമൃത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+