Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസ് വെളുപ്പിച്ചാൽ മാത്രം ആദിലയും നൂറയും വെളുക്കും..ഇനി കണ്ടന്റൊന്നുമില്ല'; വിമർശനം

നെവീനെതിരെ ഷാനവാസ് ഉയർത്തിയ വിഷയത്തിൽ ആദിലയ്ക്കും നൂറയ്ക്കുമെതിരെ വിമർശനം കടുക്കുകയാണ്. യാഥാർത്ഥ്യം തിരിച്ചറിയാതെ ഇരുവരും അനാവശ്യമായി വിവാദം കൊഴുപ്പിച്ചുവെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. എൽജിബിടിക്യൂ കമ്മ്യൂണിറ്റിയുടെ ഭാഗമായിരുന്നിട്ട് പോലും ഇരുവരും ഹൗസിൽ സദാചാരം കളിക്കുകയാണെന്ന ആക്ഷേപവും ചിലർ ഉയർത്തുന്നുണ്ട്. ഇരുവരുടേയും ഗെയിമിനെ വിമർശിച്ച് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കുവെച്ചൊരു കുറിപ്പ് വായിക്കാം

'മസ്താനിയും ആദില നൂറയും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല എന്ന് ഇപ്പോൾ വീണ്ടും തെളിയിക്കുകയാണ് മസ്തനിക്ക പറഞ്ഞത് ബോധ്യപ്പെട്ടു എന്നാൽ 45 ദിവസം ആയിട്ട് കൂടെ നിക്കുന്ന അനീഷിനോട് കഴിഞ്ഞു പോയ അയാളുടെ ഡിവോഴ്സ് കഥ എടുത്തിട്ട് ഇങ്ങനെ വെറും വൃത്തികെട്ട രീതിയിൽ സംസാരിക്കുന്ന ആദിലയ്ക്കും നുറയ്ക്കും എന്ത് ക്വാളിറ്റി ഉണ്ട് ഇങ്ങനെ അനീഷിനോട് പറയാൻ..? നാദിറയൊക്കെ വളരെ വൃത്തിക്ക് കളിച്ചു പോയ ഒരു ഷോയിൽ ഇതുപോലെ തേഞ്ഞു സ്വയം അളിയാനും വേണം ഒരു ഭാഗ്യം.

adilanooran

ലെസ്ബിയൻസ് എന്നതിന് മേലെ രണ്ടും നല്ല അഹങ്കാരികളും, ലാലേട്ടൻ വന്ന് പോയതിന് ശേഷം ഞങ്ങൾ എന്ത് ചെയ്താലും ഞങ്ങളെ ബിഗ് ബോസ് നോക്കിക്കോളും ബിഗ് ബോസ് ആണ് അവരുടെ അച്ഛൻ എന്നൊക്കെ ഉള്ള ഒരു ഈഗോ ആണ് ഈ പെണ്ണുങ്ങൾക്ക്. ഇവർ വല്ല കെയറോഫിൽ വന്നത് ആണോ ഈ ഷോയിൽ എന്നാണ് നിലവിൽ സംശയം. ഇവർക്കു എന്തും ആകാം. മറ്റുള്ളവർ ഇവരെ എന്തേലും പറഞ്ഞാൽ ഉടനെ വിക്ടിം കാർഡ്, കരച്ചിൽ കാർഡ്, എൽജിബിടിക്യൂ കാർഡ്.

എന്തൊക്കെ മോശം പദപ്രയോഗം ആണ് മറ്റുള്ളവരോട് ഇവർ നടത്തുന്നത്. Top 5 എന്തുകൊണ്ടും ഇവർ കയറാൻ ഒട്ടും അർഹത ഇല്ലന്ന് ഓരോ ദിവസം എത്ര വെളുപ്പിക്കാൻ നോക്കിയിട്ടും, ഫാമിലി ടാസ്കിന് തുല്യം ആയിട്ട് ഇത്രയും സപ്പോർട്ട് ചെയ്ത രണ്ടു പേര് വന്നിട്ടും, ഗ്രാഫ് താഴേക്ക് വന്ന് ഇവരുടെ മൂക്ക് കുത്തി എങ്കിൽ ഇവർക്ക് ഇനി ഈ ഷോില്‌‍‍ ഇൽ നിക്കാൻ പോലും ഒരു അർഹത ഇല്ല എന്നാണ് അർത്ഥം.. മറ്റുള്ളവരെ കൂടെ ബിഗ് ബോസ് പരിഗണിക്കണം.വേണ്ടേ....?

ഒറ്റ കോണ്ടസ്റ്റന്റ് ആയിട്ട് വന്ന കപ്പിൾസ് പലരും ഒരാളുടെ കയ്യിലിരിപ്പ് കൊണ്ട് പുറത്തു പോയ മലയാളം ബിഗ് ബോസിൽ ഇവരെ പെട്ടെന്ന് രണ്ട് മത്സരാർത്ഥികൾ ആക്കിയത് തന്നെ എന്തോ പിആറിന്റെയോ മെയിലിന്റേയോ ബലം കൊണ്ടാണ്. ഇവിടെ എൽജിബിടിക്യൂ കാർഡ് നന്നായിട്ട് ഇറക്കി നില നില്കുന്നത് സീസൺ 1-7 വരെ നോക്കിയാൽ ഇവർ മാത്രം ആണ്. ഇവരെ രണ്ടായിട്ട് കാണണോ അതോ ഒറ്റക്ക് കാണണോ, ബിഗ് ബോസ് ഇവരെ 4 ആക്കിയാലും ഇവർ ഗ്രൂപ്പ്‌ പ്ലേ ആണ്.. എങ്ങനെ ഒരാൾ പോയാലും അടുത്ത ആൾക്ക് ഓട്ടോമാറ്റിക്ക് ആയിട്ട് വോട്ട് വീഴും.. എങ്കിൽ ഇവരെ ഒരു മത്സരാർത്ഥി ആക്കുന്നതായിരുന്നു നല്ലത്.

ഇനി ഇവർ മാറി കളിക്കാൻ മാത്രം കോണ്ടന്റ് ഒന്നും ഇവർക്ക് ഇല്ല. ബിഗ് ബോസ് ആയിട്ട് വെളുപ്പിച്ചാൽ വെളുത്ത് ഇരിക്കും എന്നല്ലാതെ പ്രേക്ഷകരെ ഇഷ്ടപ്പെടുത്തുന്ന ഒന്നും ഇവർക്ക് കണ്ടന്റ് കൊടുക്കാനും ഇല്ല. കൊടുത്ത ടാസ്ക് എല്ലാം നന്നായിട്ട് കുളമാക്കി വെക്കുന്നുമുണ്ട്. എങ്ങനെ 50 ദിവസം ഓടി എന്നത് തന്നെ സംശയം ആണ്. വളരെ മോശം ആണ് മറ്റുള്ളവരെ ഇങ്ങനെ വായിൽ തോന്നിയത് വിളിച്ചു പറയുന്നത്', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+