ഷാരൂഖ്, വിജയ്, പ്രഭാസ്; താരത്തിളക്കത്തിൽ മുന്നിൽ ആര്? അല്ലുവിന്റെ സ്ഥാനം എത്ര?
ഇന്ത്യൻ നായകന്മാരിൽ ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്ന താരം ആരാണ്. ഷാരൂഖ് ഖാൻ ആണോ വിജയ് ആണോ പ്രഭാസ് ആണോ? ഉത്തരം അറിയാൻ ഇനി കാത്തരിക്കേണ്ട, മാർച്ച് മാസത്തിൽ ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യൻ നായകന്മാരിൽ ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്നത് ഷാരൂഖ് ഖാൻ തന്നെയാണ്. ഓർമാക്സ് മീഡിയ ആണ് ഈ പട്ടിക പുറത്തുവിട്ടത്.
ഫെബ്രുവരി മാസലത്തിലെ പട്ടികയിൽ ഇടം നേടിയ താരങ്ങളളുടെ സ്ഥാനങ്ങളിൽ വലിയ വ്യത്യാസമൊന്നും ഫെബ്രുവരിയിലെ പട്ടികയിൽ വന്നിട്ടില്ല. അതേ സമയം ഇത്തവണത്തെ പട്ടികയിൽ കൂടുതലായും തെന്നിന്ത്യയിൽ നിന്നുള്ള താരങ്ങളാണ്. മാർച്ച് മാസത്തിൽ ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് പ്രഭാസ് ആണ്.

കൽക്കി 2898 എ ഡി, രാജാ സാബ് എന്നീ ചിത്രങ്ങളാണ് പ്രഭാസിന്റേതായി ഒരുങ്ങുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഈ സിനിമകൾ ചർച്ചകളിൽ ഉള്ളത് കൊണ്ട് തന്നെ മാർച്ച് മാസത്തിലെ ജനപ്രീതിയുള്ള നടന്മാരുടെ പട്ടികയിൽ രണ്ടാമത് എത്താൻ പ്രഭാസിന് സഹായകമായി. കൽക്കി 2898 എ ഡിക്കും രാജാ സാബിനും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഹൊറർ കോമഡി ചിത്രമായിരിക്കും രാജാ സാബ് എന്നാണ് റിപ്പോർട്ട്.
മൂന്നാം സ്ഥാനത്ത് ഉള്ളത് തമിഴ് സൂപ്പർ താരം ദളപതി വിജയ് ആണ്. തമിഴകത്തും പുറത്തും ആരാധകർ ഉള്ള താരമാണ് വിജയ്. വിജയ് നായകനാവുന്ന ചിത്രം ദ ഗോട്ട് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിജയ് ആരാധകർ പ്രതീക്ഷയോടെ കാത്തരിക്കുന്ന ചിത്രമാണ് ദ ഗോട്ട്.
പ്രായം കുറഞ്ഞ ലുക്കിലും ചിത്രത്തിൽ വിജയ് പ്രത്യക്ഷപ്പെടുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് വെങ്കട് പ്രഭുവാണ്. സംഗീതം യുവൻ ശങ്കർ രാജാണ്. ഛായഗ്രഹണം സിദ്ധാർത്ഥയാണ്.
നാലാം സ്ഥാനത്ത് വരുന്നത് തെന്നിന്ത്യൻ താരം മഹേഷ് ബാബുവാണ്. ഏറെ ആരാധകരുള്ള താരമാണ് മഹേഷ് ബാബു. തൊട്ടുപിന്നിൽ അല്ലു അർജുൻ ആണ്. ആറാം സ്ഥാനത്ത് ജൂനിയർ എൻ ടി ആർ ആണ്. ഏഴാമത് ഹൃതിക് റോഷനാണ്. ഇതിന് പിന്നിൽ അക്ഷയ് കുമാർ ആണ്. പിന്നീട് രാം ചരണും സൽമാൻ ഖാനുമാണ്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications