മഞ്ജുവോ ശോഭനയോ അനശ്വരയോ? ജനപ്രീതിയിൽ മുന്നിൽ ആര്? അഞ്ചിൽ ഒരാൾ കല്യാണിയും
മലയാളത്തിൽ ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്ന നടി ആരാണെന്ന് അറിയാമോ? മനസ്സിലേക്ക് പല പേരുകളും വന്നുകാണുമല്ലേ. ഇപ്പോൾ മലയാളത്തിൽ ജനപ്രീതിയിൽ നിൽക്കുന്ന നടിമാരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഓർമാക്സ് മീഡിയ. പട്ടികയിൽ ഫെബ്രുവരി മാസത്തിലും ഒന്നാം സ്ഥാനത്ത് മഞ്ജു വാര്യരാണ്.
അടുത്തൊന്നും മഞ്ജുവാര്യരുടേതായി ഹിറ്റ് റിലീസുകൾ ഒന്നും വന്നിട്ടില്ലെങ്കിലും ജനപ്രീതിയിൽ താരത്തിന് കുറവ് വന്നിട്ടില്ല. മറ്റ് താരങ്ങളെ പിന്തള്ളി മഞ്ജു തന്നെ മുന്നിൽ നിൽക്കുന്നു. മഞ്ജു വാര്യർ നായികയായി നിരവധി ചിത്രങ്ങൾ അണിയറയിൽ തയ്യാറാകുന്നുമുണ്ട്.

മിസ്റ്റർ എക്സ്. വേട്ടൈയ്യൻ, എന്നീ സിനിമകളും ഇതിനുപുറമെയായി എമ്പുരാൻ, വിടുതലൈ പാർട് 2 തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാന വേഷത്തിൽ എത്തും. മലയാളത്തിന് പുറമെ മഞ്ജുവിന് തമിഴിലും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.വേട്ടൈയ്യനിൽ രജാനി കാന്ത് ആണ് നായകൻ.
അതേ സമയം പട്ടികയിൽ രണ്ടാം സ്ഥാനത്ത് മലയാളികളുടെ പ്രിയപ്പെട്ട താരം ശോഭനയാണ്. ശോഭന ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി തുടരുകരയാണ്. മുൻപത്തെ സ്ഥാനം മെച്ചപ്പെടുത്തിക്കൊണ്ടാണ് താരം ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. മൂന്നാം സ്ഥാനം ഐശ്വര്യ ലക്ഷ്മിക്കാണ്.
മലയാളത്തിന് പുറമെ തമിഴിലും ഐശ്വര്യ അഭിനയിക്കുന്നു. മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ഐശ്വര്യ തമിഴിലും ശ്രദ്ധേയമായ വേഷങ്ങളാണ് ചെയ്യുന്നത്. കമൽ ഹാസൻ നായകനായ തഗ് ലൈഫിൽ വളരെ നിർണായകമായ വേഷത്തിൽ ഐശ്വര്യ ലക്ഷ്മി എത്തുന്നു.
അതേ സമയം പട്ടികയിൽ മൂന്നാം സ്ഥാനത്ത് യുവതാരം ആണ്. അടുത്തിടെ നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായ അനശ്വര രാജനാണ് പട്ടികയിൽ നാലാം സ്ഥാനത്ത്. അനശ്വരയെ സംബന്ധിച്ച് ഇത് വലിയ നേട്ടം തന്നെയാണ്. മികച്ച സിനിമകൾ ചെയ്ത് ശ്രദ്ധ നേടിയെടുക്കാൻ അനശ്വരയ്ക്ക് കുറഞ്ഞ സമയം കൊണ്ട് തന്നെ സാധിച്ചു.
മോഹൻലാൽ നായകൻ ആയ നേര് എന്ന സിനിമയിലെ അഭിനയത്തിന് അശ്വരയ്ക്ക് വലിയ രീതിയിൽ അഭനിന്ദനം ലഭിച്ചിരുന്നു. ജയറാമിന്റെ ഓസ്ലറിലും താരം ശ്രദ്ധേയമായ വേഷത്തിലാണ് എത്തിയത്. അതേ സമയം ഫെബ്രുവരി മാസത്തിലെ ജനപ്രിയ നടിമാരുടെ പട്ടികയിൽ അഞ്ചാമത് കല്യാണി പ്രിയദർശനാണ്. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷത്തിൽ കല്യാണി എത്തിയിരുന്നു












Click it and Unblock the Notifications