താരറാണി പദത്തിൽ നിന്ന് രണ്ടാമതെത്തി നയൻതാര; ഒന്നാം സ്ഥാനത്ത് ഈ നടി
തമിഴകത്തെ താരറാണി പദത്തിൽ നിന്ന് രണ്ടാം സ്ഥാനത്തേക്ക് എത്തി നയൻതാര. ഏപ്രിൽ മാസത്തിൽ മുന്നിൽ ഉണ്ടായിരുന്ന നയൻതാര മേയ് മാസം രണ്ടാം സ്ഥാനത്തേക്ക് എത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നടി തൃഷ ആണ് മേയിൽ നായികാ താരങ്ങളിൽ ഒന്നാമതെത്തിയത്. മേയിലെ ഓർമാക്സ് മീഡിയയുടെ തമിഴ് താരങ്ങളുടെ പട്ടികയിലാണ് തൃഷ ഒന്നാം സ്ഥാനത്ത് എത്തിയത്.
നയൻസും തൃഷയും തമ്മിലുള്ള പോരാട്ടിത്തിൽ ആരാവും മുന്നിലെത്തുക എന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. താരമൂല്യത്തിലും ആരാധകരുടെ എണ്ണത്തിലുമൊക്കെ മുന്നിൽ നിൽക്കുന്ന തയൻതാരയെ കടത്തിവെട്ടിയാണ് തെന്നിന്ത്യയുടെ പ്രിയങ്കരിയായി തൃഷ മാറിയത്. തൃഷ നായികയായി നിരവധി സിനിമകളാണ് വരാനിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

സംവിധായകൻ മഗിഴ് തിരുമേനിയുടെ വരാനിരിക്കുന്ന ചിത്രം വിഡാ മുയർച്ചിയിൽ തൃഷയാണ് നായികയാകുന്നത്. അതുകൊണ്ട് തന്നെ വാർത്തകളിലൊക്കെ നിറഞ്ഞുനിൽക്കുന്നത്. അജിത്ത് ആണ് ഈ ചിത്രത്തിൽ നായകൻ. അതുകൊണ്ട് ഈ ചിത്രത്തിന് വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്.
വിഡാ മുയർച്ചിയുടെ ഒ ടി ടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് ആണ് നേടിയത്. ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക്ക് സൗത്താണ് നേടിയതെന്നും സാറ്റലൈറ്റ് റൈറ്റ്‍സ് സൺ ടി വിയാണ് നേടിയതെന്നുമാണ് റിപ്പോർട്ട്. അതേ സമയം തൃഷയും നയൻസു കഴിഞ്ഞാൽ മൂന്നാമത് സാമന്തയാണ്.
നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത് കീർത്തി സുരേഷാണ്. കീർത്തി സുരേഷ് വേഷമിട്ടതിൽ സൈറാണ് ഒടുവിൽ പ്രദർശനത്തിന് എത്തിയത്. പോലീസ് വേഷത്തിലാണ് കീർത്തി ഈ ചിത്രത്തിൽ.
കീർത്തി സുരേഷിന് പിന്നിൽ തമന്നയാണ്. ആറാം സ്ഥാമത്ത് പ്രിയങ്ക മോഹനാണ്. ഏഴം സ്ഥാനമാണ് ജ്യോതികയ്ക്ക്. എട്ടമത് സായ് പല്ലവി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രശ്മിക മന്ദാന ഒമ്പതാം സ്ഥാനത്താണ്. താരങ്ങളിൽ ജനപ്രീതിയിൽ ശ്രുതി ഹാസൻ തമിഴ്‍നാട്ടിൽ പത്താമത് ആണ് എത്തിയിരിക്കുന്നുവെന്നാണ് ഓർമാക്സ് മീഡിയയുടെ റിപ്പോർട്ട്.
അതേ സമയം നയൻതാര താരമൂല്യത്തിൽ മുന്നിലാണ്. മലയാള സിനിമയിൽ നിന്ന് ആരംഭിച്ച നയൻസ്. തമിഴകത്ത് ഏറ്റവും താരമൂല്യമുള്ള നായികയായി മാറുകയായിരുന്നു. നയൻതാര ഇപ്പോൾ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാറില്ല. പ്രമൊഷൻ ഇവന്റുകളിൽ പങ്കെടുക്കാറില്ല. സാധാരണം വിവാഹം കഴിഞ്ഞാൽ മാർക്കറ്റ് നഷ്ടമാകുമെങ്കിലും നയൻതാരയുടെ താരമൂല്യത്തിന് കുറവ് വന്നിട്ടില്ല.












Click it and Unblock the Notifications