ദീപികയുടെ സിംഹാസനം ഇളകിയോ? താരം രണ്ടാം സ്ഥാനത്ത്, ജനപ്രീതിയിൽ മുന്നിൽ ഈ നടി
ബോളിവുഡിൽ ഏറെ ആരാധകരുള്ള താരമാണ് ദീപിക പദുക്കോൺ. താര മൂല്യത്തിൽ വളരെ മുന്നിൽ.. കോടികളാണ് താരം ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം. ഏറെ ആരാധകർ ഉള്ള താരമാണ് ദീപിക. എന്നാൽ ഇത്തവണ ദീപികയെ കടത്തിവെട്ടയിരിക്കുകയാണ് ബോളിവുഡിലെ മറ്റാെരു സൂപ്പർ നായികയായ ആലിയ ഭട്ട്.
പ്രമുഖ മീഡിയ കൺസൾട്ടന്റ് സ്ഥാപനമായ ഓർമാക്സ് പുറത്തുവിട്ട പട്ടികയിൽ ആലിയ ആണ് ഒന്നാം സ്ഥാനത്ത്. ഡിസംബർ മാസത്തെ പട്ടികയാണ് പുറത്ത് വിട്ടത്. ആദ്യ പത്ത് സ്ഥാനങ്ങളിൽ ഉള്ള നായികാ താരങ്ങളുടെ പേരാണ് പുറത്തുവിട്ടത്.

നിരവധി ആരാധകർ ഉണ്ട് ആലിയയ്ക്ക്. ഈ അടുത്തൊന്നും ആലിയയുടെ സിനിമകൾ റിലീസ് ചെയ്തിട്ടില്ല. എന്നാൽ അടുത്തിടെ ചെയ്ത സിനിമകളിലൊക്കെ മികച്ച പ്രകടനമാണ് ആലിയ നടത്തിയത്.
ആലിയ ഭട്ട് അഭിനയിച്ച് ഒടുവിൽ റീലിസിനെത്തിയ ചിത്രമാണ് ഹാർട്ട് ഓഫ് സ്റ്റോൺ. ഹോളിവുഡിൽ ആലിയ ചെയ്ത മികച്ച കഥാപാത്രമായിരുന്നു ഹാർട്ട് ഓഫ് സ്റ്റോണിലേത്. കെയ ധവാൻ എന്ന കഥാപാത്രമായിട്ടാണ് ആലിയ എത്തിയത്. ഈ സിനിമ ടോം ഹാർപെറാാണ് സംവിധാനം ചെയ്തത്.
ആലിയയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് ദീപിക പദുക്കോണാണ്. ദീപികയുടെ ഫൈറ്റർ എന്ന ചിത്രമാണ് റിലീസിനായി ഒരുങ്ങുന്നത്. ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഹൃതിക് റോഷൻ ആണ് ഈ സിനിമയിലെ നായകൻ. നായിക വേഷത്തിലാണ് ദീപിക എത്തുന്നത് എന്നാണ് പുറത്തുവന്ന വിവരം. സിനിമയുടെ സംവിധാനം സിദ്ദാർത്ഥ് ആനന്ദാണ്.
ജനപ്രീതിയിൽ മൂന്നാം സ്ഥാനം കത്രീന കൈഫിനാണ്. നാലാം സ്ഥാനത്ത് കൈറ അദ്ധ്വാനിയാണ്. തൊട്ട് പിന്നിൽ കൃതി സനോണാണ്, ആറാം സ്ഥാനം ശ്രദ്ധ കപൂറിന്, ഏഴാമത് തെന്നിന്ത്യയിൽ നിന്നുള്ള രശ്മിക മന്ദാനയും എട്ടാമത് കരീന കപൂറുമാണ്. ഒമ്പതാമത് പ്രിയങ്ക ചോപ്രയും പത്താം സ്ഥാനം അനുഷ്ക ശർമ്മയ്ക്കുമാണ്.
ദീപികയെ പിന്തള്ളി ആലിയ ഒന്നാം സ്ഥാനത്ത് എത്തിയത് വലിയ നേട്ടമായാണ് വിലയിരുത്തത്, അത്രയ്ക്കേറെ ആരാധകരുള്ള താരമാണ് ദീപിക. അത് കൊണ്ട് തന്നെ ദീപികയെ രണ്ടാം സ്ഥാനത്താക്കി ഒന്നാം സ്ഥാനത്ത് എത്തിയത് ആലിയയുടെ അധ്വാനത്തിന്റെ ഫലം എന്നാണ് പറയുന്നത്. ആലിയയുടെ ഫാൻസും സന്തോഷത്തിലാണ്.












Click it and Unblock the Notifications