വിജയ് അല്ല! ഇന്ത്യയിൽ ഒന്നാമൻ ഈ തെന്നിന്ത്യൻ സൂപ്പർ താരം; ഷാരൂഖ് ഖാനെ പോലും പിന്നിലാക്കി കുതിപ്പ്..
ഇത്തവണ ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്ന താരം ആരാണ്? കഴിഞ്ഞ തവണ ദളപതി വിജയ് ആയിരുന്നു, പക്ഷേ ഇത്തവണ അദ്ദേഹത്തിന് ഒന്നാം സ്ഥാനം നിലനിർത്താൻ സാധിച്ചില്ല. ഒക്ടോബർ മാസത്തെ ജനപ്രിയ നടന്മാരുടെ പട്ടികയാണ് ഓർമാക്സ് മീഡിയ പുറത്തുവിട്ടത്. ജനപ്രീതിയിൽ മുന്നിലുള്ള പത്ത് ഇന്ത്യൻ നടന്മാരുടെ പട്ടികയാണ് പുറത്തുവിട്ടത്. വിജയ് രണ്ടാം സ്ഥാനത്താണ്. എന്നാൽ തെന്നിന്ത്യൻ താരം തന്നെയാണ് ജനപ്രീതിയിൽ മുന്നിൽ.
പ്രഭാസ് ആണ് ഇത്തവണ ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്താണ് ഷാരൂഖ് ഖാൻ. കഴിഞ്ഞ തവണയും താരത്തിന് മൂന്നാം സ്ഥാനം തന്നെയായിരുന്നു. ഇത്തവണ നാലാം സ്ഥാനത്ത് ജൂനിയർ എൻ ടി ആർ ആണ്. അഞ്ചാം സ്ഥാനത്ത് അജിത് കുമാറണ്. കഴിഞ്ഞ തവണം നാലാം സ്ഥാനത്ത് അജിത്തായിരുന്നു.

അല്ലു അർജുൻ ആറാം സ്ഥാനത്താണ്. കഴിഞ്ഞ തവണയും അല്ലു ആറാം സ്ഥാനത്താണ്. ഏഴാം സ്ഥാനത്ത് മഹേഷ് ബാബുവാണ്. സൂര്യയാണ് എട്ടാം സ്ഥാനത്ത്. കഴിഞ്ഞ തവണ അക്ഷയ് കുമാർ ആയിരുന്നു. ഒമ്പതാം സ്ഥാനത്ത് രാം ചരണും, പത്താം സ്ഥാനത്ത് സൽമാൻ ഖാനുമാണ്.
കഴിഞ്ഞ തവണയും ഇത്തവണയുമൊക്കെ പട്ടികയിൽ മുന്നിൽ നിൽക്കുന്നത് തെന്നിന്ത്യൻ താരങ്ങളാണ്.
എന്നാൽ ഒന്നാം സ്ഥാനത്ത് നിന്ന് വിജയ് രണ്ടാമത് എത്തിയത് ആരാധകർക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഗോട്ട് ആണ് വിജയുടേതായി അവസാനമായി പ്രദർശനത്തിന് എത്തിയ സിനിമ. ദളപതി 69 ആണ് വിജയിയുടെ അവാസന ചിത്രം. ഈ സിനിമയക്ക് ശേഷം വിജയ് രാഷ്ട്രീയത്തിൽ സജീവമാകും.
അതേ സമയം, പ്രഭാസിന്റെ കൽക്കി 2898. വൻ ഹിറ്റായ സിനിമയാണ്. പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. രാജാസാബ് തുടങ്ങിയ ചിത്രങ്ങൾ ഇതിൽപ്പെടുന്നു. നിലവിൽ ആറാം സ്ഥാനത്ത് ഉള്ള അല്ലു അർജുൻ അടുത്ത തവണ സ്ഥാനം മെച്ചപ്പെടുത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഡിസംബർ 5 ന് ആണ് പുഷ്പയുടെ രണ്ടാം ഭാഗം റിലീസിനെത്തുന്നത്. മികച്ച പ്രതികരണമാണ് അഡ്വാൻസ് ബുക്കിംഗിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് മില്യൺ ടിക്കറ്റുകൾ വിറ്റുകഴിഞ്ഞതായാണ് വിവരം.
ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതിനനുസരിച്ച് പുഷ്പ 2 ഇതിനകം തന്നെ 2.14 ദശലക്ഷം ടിക്കറ്റുകൾ വിട്ടു. ഹിന്ദി പതിപ്പ് മാത്രം 24.12 കോടിയും തെലുങ്ക് 2 ഡി പതിപ്പ് 34.37 കോടിയും നേടി. തമിഴ് പതിപ്പ് മൊത്തത്തിൽ 1. 8 രൂപ നേടി. കേരളത്തിൽ അഡ്വാൻസ് ബുക്കിംഗ് 3 കോടിയിലെത്തി.












Click it and Unblock the Notifications