താരത്തിളക്കത്തിൽ മുന്നിൽ ആര്? സാമന്തയോ, നയൻസോ അതോ ആലിയയോ? ശരിക്കും ഞെട്ടിയത് ആരാധകർ
ജനപ്രീതിയിൽ മുന്നിലുള്ള ഇന്ത്യൻ നായികമാരുടെ പട്ടിക പുറത്ത്. ഒന്നാം സ്ഥാനത്ത് തെന്നിന്ത്യൻ സൂപ്പർ നായിക സാമന്തയാണ്. രണ്ടാം സ്ഥാനത്ത് ആലിയ ഭട്ടാണ്. സെപ്റ്റംബറിലെ പട്ടികയാണ് പുറത്തുവിട്ടത്. ആഗസ്റ്റ് മാസത്തിലും ഒന്നാമത് സാമന്തയായിരുന്നു. അടുത്തിടെ സാമന്തയുടെ സിനിമകൾ വന്നിട്ടില്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഇത് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്താൻ സഹായകമായി. വ്യക്തിജീവിതത്തിൽ പല പ്രശ്നങ്ങൾ നേരിടേണ്ടി വന്നെങ്കിലും താരത്തിന്റെ അഭിനയത്തെ അതൊന്നും ബാധിച്ചിരുന്നില്ല. അതേ സമയം രണ്ടാം സ്ഥാനത്തുള്ള ആലിയയുടെ പുതിയ സിനിമ അടുത്തിടെയാണ് പ്രദർശനത്തിന് എത്തിയത് ജിഗ്രയാണ്. 80 കോടി മുടക്കി നിർമിച്ച ചിത്രം പ്രതീക്ഷിച്ച അത്ര ഹിറ്റായില്ല എന്നാണ് പുറത്തുവരുന്ന വിവരം.

ജിഗ്ര വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് കരുതിയ ചിത്രമാണ്. ആലിയയുടെ അഭിനയത്തിന് പോലും വിമർശനം കേൾക്കേണ്ടി വന്നു. നേരത്തെ ഒന്നാം സ്ഥാനത്ത് ആയിരുന്നു ആലിയ. ഇപ്പോൾ തെന്നിന്ത്യൻ നായികമാർ മുന്നേറുകയാണ്.
മൂന്നാം സ്ഥാനത്ത് ദീപിക പദുക്കോൺ ആണ്. നാലാം സ്ഥാനത്ത് മലയാളി കൂടിയായ നയൻതാരയാണ്. താരമൂല്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന താരമാണ് നയൻതാര. കോടികളാണ് താരത്തിന്റെ പ്രതിഫലം. തുടർച്ചയായി സിനിമകൾ ചെയ്യാറില്ലെങ്കിലും താരത്തിന്റെ ആരാധകർ കുറവ് വന്നിട്ടില്ല. അഞ്ചാം സ്ഥാനത്ത് തൃഷയാണ്. ലിയോയിൽ വിജയിയും തൃഷയും ഒന്നിച്ചത് പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു.
വിജയ് - തൃഷ കൂട്ടുകെട്ട് വീണ്ടും ഹിറ്റാവുകയും ചെയ്തു. ശ്രദ്ധ കപൂറാണ് ആറാം സ്ഥാനത്ത് . സ്ത്രീ 2 ൽ ശ്രദ്ധ കപൂർ മികച്ച അഭിപ്രായമാണ് നേടിയത്. ഏഴാം സ്ഥാനത്ത് കാജൽ അഗർവാൾ ആണ്.
എട്ടാം സ്ഥാനത്ത് സായ് പല്ലവിയാണ്. ശിവകാർത്തികേയൻ നായകൻ ആവുന്ന അമരനാണ് സായ്പല്ലവിയുടേതായി വരാനിരിക്കുന്ന സിനിമ. സൂപ്പർ ഹിറ്റാവുമെന്ന് പ്രതീക്ഷിക്കുന്ന സിനിമയാണ് അമരൻ. ഈ മാസം അമസാനമാണ് റിലീസ്. പ്രേമം എന്ന സിനിമയിലെ മലർ എന്ന കഥാപാത്രത്തിന് ധാരാളം ആരാധകരുണ്ട്.
ഒമ്പതാം സ്ഥാനത്ത് രശ്മിക മന്ദാനയാണ്. ധാരാളം ആരാധകരുള്ള നായികയാണ് രശ്മിക മന്ദാന. പുഷ്പ രണ്ടാണ് രശ്മികയുടെതായി വരാനിരിക്കുന്ന സിനിമ. ക്രിസ്മസ് റിലീസായിട്ടായിരിക്കും സിനിമ എത്തുക. ഒന്നാം ഭാഗം സൂപ്പർ ഹിറ്റായിരുന്നു. അല്ലു അർജുനാണ് നായകൻ












Click it and Unblock the Notifications