ജനപ്രീതിയിൽ ഒന്നാമനാര്? ഷാരൂഖ് മൂന്നാമത്, വിജയ് ആണോ പ്രഭാസ് ആണോ? തെന്നിന്ത്യൻ തേരോട്ടം..
മുൻപൊക്കെ ബോളിവുഡ് നായകന്മാരാണ് ജനപ്രീതിയുള്ള നായകന്മാരുടെ പട്ടികയിൽ മുന്നിൽ എത്താറുള്ളത്. എന്നാൽ ഇപ്പോൾ ആ രീതിക്ക് മാറ്റം വന്നിട്ടുണ്ട്. തെന്നിന്ത്യൻ നായകന്മാരും പട്ടികയിൽ മുന്നിൽ എത്താറുണ്ട്. പ്രഭാസും വിജയിയുമൊക്കെ ജനപ്രീതിയൽ ബോളിവുഡ് താരങ്ങളെ പിന്തള്ളാറുണ്ട്. ഇപ്പോൾ ഏറെ ആരാധകരുള്ള ഷാരൂഖ് ഖാനെ തന്നെ മറികടന്നിരിക്കുകയാണ് പ്രഭാസും വിജയിയും.
ജനപ്രീതിയിൽ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക ഓർമാക്സ് മീഡിയാണ് പുറത്തുവിട്ടത്. ജൂണിൽ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ബോളിവുഡ് താരം മൂന്നാമത് ആയിരിക്കുകയാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ജൂലായിൽ ഒന്നാമത് എത്തിയിരിക്കുന്നത് തെന്നിന്ത്യൻ താരം പ്രഭാസാണ്. രണ്ടാമാത് എത്തിയിരിക്കുന്നത് വിജയ് ആണ്.

പ്രഭാസിനും വിജയിയിക്കും ധാരാളം ആരാധകരുണ്ട്. പ്രഭാസിന് കൽക്കി 2898 എ ഡി സിനിമയുടെ വമ്പൻ വിജയം ഏറെ ഗുണം ചെയ്തിട്ടുണ്ട്. കൽക്കി 2898 എ ഡി 1200 കോടിയോളം ആഗോള തലത്തിൽ ബോക്സ് ഓഫീസിൽ നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. രാജ്യത്ത് ആകെ സ്വീകാര്യത ലഭിക്കാൻ ഇത് കാരണമായിട്ടുണ്ട്. പാൻ ഇന്ത്യൻ താരമെന്ന നിലയിൽ ഏറെ മുന്നേറാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
നാഗ് അശ്വിൻ സംവിധാനം ചെയ്ത സിവനിമ വൈജയന്തി മൂവീസാണ് നിർമ്മിച്ചത്. അമിതാഭ് ബച്ചൻ , കമൽഹാസൻ , പ്രഭാസ് , ദീപിക പദുക്കോൺ , ദിഷ പടാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. വൻ കുതിപ്പാണ് ഈ സിനിമ താരത്തിന് നൽകിയത്. വിജയിയുടെ ഗോട്ടിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബോക്സ് ഓഫീസിൽ വൻ ചലനം ഉണ്ടാക്കുമെന്ന് പ്രതീക്ഷയുള്ള ചിത്രമാണ് ഇത്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയാണ്.
ജൂലായ് മാസത്തെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഉള്ളത് മഹേഷ് ബാബുവാണ്. താരത്തിനും ഏറെ ആരാധകരുണ്ട്. മഹേഷ് ബാബുവിന് പിന്നാലെ ജൂനിയർ എൻ ടി ആർ ആണ്. ആറാം സ്ഥാനത്ത് അക്ഷയ് കുമാറാണ്. അക്ഷയ് കുമാറിന് തൊട്ടുപിന്നാലെ അല്ലു അർജുനാണ്. അല്ലുവിന് പിന്നിലാണ് സൽമാൻ ഖാൻ. ഇന്ത്യൻ താരങ്ങളിൽ ഒമ്പാതാം സ്ഥാനത്ത് നടൻ രാം ചരണും പത്താം സ്ഥാനത്ത് അജിത്ത് ആണ്. പത്തിൽ ആമിർ ഖാന് ഇടമില്ല.












Click it and Unblock the Notifications