Get Updates
Get notified of breaking news, exclusive insights, and must-see stories!

താരങ്ങൾക്കൊപ്പം അടിച്ചുപൊളിയും ആഘോഷവും, ആരാണ് ഓറി?; കിയാര പറഞ്ഞത്.. അമ്പരന്ന് ബോളിവുഡും

മുംബൈ: കഴിഞ്ഞ കുറച്ചുനാളുകളായി ബോളിവുഡ് ആരാധകർക്കിടയിൽ ചർച്ചയാകുന്ന പേരാണ് 'ഓറി'. ബോളിവുഡിലെ എല്ലാ പ്രധാന പാർട്ടികളിലും സ്ഥിരം സാന്നിധ്യമായ, താരങ്ങൾക്കൊപ്പം അടുത്ത് ഇടപഴകി ഫോട്ടോ പകർത്തുന്ന, ബോളിവുഡിന്റെ സ്വന്തം 'സുഹൃത്ത്' ആണ് ഓറിയെന്ന യുവാവ് .ഇയാൾ എങ്ങനെയാണ് ഇത്തരത്തിൽ ബോളിവുഡിന്റെ പ്രിയപ്പെട്ടവനായതെന്നാണ് ചോദ്യം ഉയരുന്നത്.

'ബോളിവുഡിന്റെ ബിഎഫ്എഫ്' എന്ന് വിളിക്കപ്പെടുന്ന ഓറിയുടെ യഥാർത്ഥ പേര് ഓർഹാൻ അവട്രാമനി എന്നാണ്. നടനെന്നോ നടിയെന്നോ വ്യത്യാസമില്ലാതെ ബോളിവുഡിലെ പ്രമുഖരുമായെല്ലാം ഓറി അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്നുണ്ട്. മറ്റ് പ്രമുഖർക്ക് ക്ഷണം ലഭിക്കാത്ത താരങ്ങളുടെ സ്വകാര്യ പരിപാടികളിൽ പോലും ഓറി എത്താറുണ്ട്. ചിലർക്കൊപ്പം അവധി ആഘോഷിക്കാനും താരം പറക്കാറുണ്ട്.

 orry-1

ഈയിടെ അനന്യ പാണ്ഡേയും, സാറ അലി ഖാനും അതിഥികളായി എത്തിയ കോഫി വിത്ത് കരണ്‍ ഷോയില്‍ ഓറിയെ കുറിച്ച് കരൺ ജോഹർ ചോദ്യം ഉന്നയിച്ചിരുന്നു. ഇരുവരുടേയും അടുത്ത സുഹൃത്താണ് ഓറി. ബോളിവുഡിൽ ഇത്ര സ്വാതാന്ത്ര്യത്തോടെ ഇടപെടുന്ന, എല്ലാവർക്കിടയിലും ഒരുപോലെ സ്വാധീനമുള്ള ഓറി യഥാർത്ഥത്തിൽ ആരാണെന്നത് തന്നെയായിരുന്നു കരൺ ജോഹറിന്റെ ചോദ്യം.

അയാള്‍ പല കാര്യങ്ങള്‍ ചെയ്യുന്ന മനുഷ്യനാണ്, ശരിക്കും ഒരു തമാശക്കാരനായ മനുഷ്യന്‍ എന്നാണ് ഇതിന് സാറ നൽകിയ മറുപടി. എന്നാൽ അദ്ദേഗത്തിന്റെ ജോലി എന്തെന്നോ ബോളിവുഡുമായി ബന്ധം ഉണ്ടാവാനുള്ള കാരണമെന്തെന്നോ സാറ മറുപടി നൽകിയില്ല.നേരത്തേ നടി കിയാര അധ്വാനിയും ഓറിയെ കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. കബീർ സിംഗ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കിടെയായിരുന്നു ഇത്. ഓറിയുടെ വീഡിയോ കാണിച്ച് കൊടുത്തോപ്പായിരുന്നു കിയാര മറുപടി എത്തിയത്. 'ഓറിയുടെ സഹോദരൻ എന്റെ കൂടെ ക്ലാസ്സിൽ ഉണ്ടായിരുന്നു, അവൻ (ഓറി) സ്കൂളിൽ എന്റെ ജൂനിയർ ആയിരുന്നു', എന്നാണ് കിയാര പറഞ്ഞത്.

സോഷ്യൽ ആക്റ്റിവിസ്റ്റ് എന്നാണ് ലിങ്ക്ഡിനിൽ ഓറി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അത് താൻ വെറുതെ നൽകിയതാണെന്ന് മുൻപ് ഓറി പറഞ്ഞിരുന്നു. ഒരു മാർക്കറ്റിംഗ് ജീനിയസ് എന്നാണ് ഓറി സ്വയം വിശേഷിപ്പിക്കുന്നത്. തന്റെ ജീവിതത്തിലെ ഒരു ഘട്ടത്തിൽ താൻ ഒരു വെയിറ്റേഴ്‌സ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നുവെന്നും ജീവിതമെന്ന വിദ്യാലയത്തിൽ നിന്ന് ബിരുദം നേടി എന്നും എന്റെ അനുഭവങ്ങളാണ് എന്റെ വിദ്യാഭ്യാസം എന്നും ഓറി പരഞ്ഞിരുന്നു.

ബോളിവുഡിലെ സൗഹൃദങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു-'എനിക്കറിയില്ല. വ്യത്യസ്ത ദിവസം, വ്യത്യസ്ത കഥ, വ്യത്യസ്ത സൗഹൃദം. തികച്ചും അപരിചിതനായ ഒരാളുമായി നിങ്ങൾക്ക് സൗഹൃദം കൂടാംഅത്തരത്തിലുള്ള ഒരുപാട് സൗഹൃദങ്ങൾ എനിക്കുണ്ട്. സുഹൃത്തുക്കളായ അപരിചിതരുടെ ഒരു പട്ടിക തന്നെ എനിക്കുണ്ട്. എനിക്ക് സുഹൃത്തുക്കളുടെ സൗഹൃദങ്ങളുമായി ബന്ധമുണ്ട്. ഒപ്പം ഇന്റർനെറ്റ് വഴിയുള്ള സൗഹൃദങ്ങളും ഉണ്ട്. വിചിത്രമായി തോന്നുമെങ്കിലും ഇന്റർനെറ്റിൽ ആരെയെങ്കിലും ഞാൻ ഇത്തരമൊരു വ്യക്തിയാണെന്ന് പരിചയപ്പെടുത്തി മുന്നോട്ട് വന്നാൽ എനിക്ക് ഒത്തുപോകാൻ കഴിയും', എന്നായിരുന്നു ഓറിയുടെ വാക്കുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+