ഓസ്കര് ചടങ്ങില്‍ ഹിന്ദി പറഞ്ഞ് അവതാരകന്; ഞെട്ടി ഇന്ത്യന്‍ പ്രേക്ഷകര്‍: 'ഇത് ഹിന്ദിയാണോ'?
ലോസാഞ്ചലസ്: ഓസ്കര് പുരസ്കാരച്ചടങ്ങില്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് അവിസ്മരണീയ നിമിഷം സമ്മാനിച്ച് അവതാരകനായ കോനന്‍ ഒബ്രിയാന്. ഇന്ത്യയില്‍ നിന്ന് ഓസ്കര് പുരസ്കാര ചടങ്ങുകള്‍ കാണുന്നവരെ കോനന്‍ ഒബ്രിയാന് ഹിന്ദിയില്‍ അഭിവാദ്യം ചെയ്താണ് ഇന്ത്യന്‍ ആരാധകര്‍ക്ക് അപ്രതീക്ഷിതമായ 'ഞെട്ടല്‍' സമ്മാനിച്ചത്. സദസിനെ ചിരിപ്പിച്ച ഇംഗ്ലീഷ് ഡയലോഗുകള്ക്കിടയിലാണ് പെട്ടെന്ന് ഒബ്രിയാന് ഹിന്ദിയിലേക്കു മാറിയത്.
'നമസ്കാരം, നഷേ കെ സാത്ത് ഓസ്കര് കര് രഹേ ഹേ ആപ് ലോഗ്' (ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആശംസകള്‍, ഇപ്പോള്‍ പ്രഭാതമാണ്, അതിനാല്‍ ഓസ്കറിനൊപ്പമായിരിക്കും നിങ്ങളുടെ പ്രഭാതഭക്ഷണമെന്ന് പ്രതീക്ഷിക്കുന്നു) എന്നാണ് കോനന്‍ ഒബ്രിയാന് പറഞ്ഞത്.
അമേരിക്കന്‍ ടിവി ഷോ സ്റ്റാറും കൊമേഡിയനും എമ്മി അവാര്‍ഡ് ജേതാവുമായ കോനന്‍ ഒബ്രിയാന് ഇതാദ്യമായാണ് ഓസ്കാര്‍ പുരസ്കാരച്ചടങ്ങില്‍ അവതാരകനായെത്തുന്നത്. ഒബ്രിയാന്റെ ഡയലോഗ് പെട്ടെന്ന് തന്നെ ഇന്റര്‍നെറ്റില്‍ തരംഗമായി.

ഒബ്രിയാന്റെ അപ്രതീക്ഷിതമായ ഹിന്ദി ഡയലോഗിന് വലിയ പ്രതികരണങ്ങളാണുണ്ടായത്. 'ഒരു വിദേശ ഭാഷയിലെ മികച്ച ശ്രമത്തിന് കോനന്‍ ഒബ്രിയാന് ഓസ്കാര്‍ അര്‍ഹിക്കുന്നു!' എന്നാണ് ഒരാള്‍ സമൂഹ മാധ്യമങ്ങളില്‍ കളിയാക്കിയത്. 'നല്ല ശ്രമം, പക്ഷേ സത്യം പറഞ്ഞാല്‍, കോനന്‍ ഹിന്ദി ആശംസയെ പൂര്‍ണമായും നശിപ്പിച്ചു!' എന്നാണ് മറ്റൊരാള്‍ കുറിച്ചത്. 'സ്പാനിഷ്, ഇന്ത്യ, ചൈനീസ് ഭാഷകളില്‍ സംസാരിക്കാന്‍ കോനന്‍ ഒബ്രിയാന് 20 തവണയില്‍ കൂടുതല്‍ പരിശീലിക്കേണ്ടി വന്നു. അദ്ദേഹത്തെ ബഹുമാനിക്കൂ' എന്ന് ഒരാള്‍ കമന്റിട്ടു.
ചടങ്ങിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട നിമിഷങ്ങളില്‍ ഒന്നായി ഒബ്രിയാന്റെ ഹിന്ദി പ്രയോഗം മാറി. 'കോനന്‍ ഹിന്ദിയിയാണോ പറഞ്ഞത്? എനിക്ക് ഒരു വാക്ക് പോലും മനസിലായില്ല' - എന്നിങ്ങനെ നിരവധി കമന്റുകളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. എന്തുകൊണ്ടാണ് ഒബ്രിയാന് ഹിന്ദിയെ കശാപ്പ് ചെയ്യുന്നത് ദൈവമേ എന്ന കമന്റിനാണ് ഏറ്റവുമധികം ലൈക്ക് ലഭിച്ചിരിക്കുന്നത്.
ഒബ്രിയാന്റെ ഹിന്ദി പ്രയോഗത്തില്‍ അപകാതകളുണ്ടായിരുന്നെങ്കിലും ആ ശ്രമം ആഗോള പ്രേക്ഷകരില്‍ വലിയ മതിപ്പാണ് സൃഷ്ടിച്ചത്. 2025 ഓസ്കാറിലെ ഏറ്റവും രസകരമായ നിമിഷമായി അതു മാറുകയും ചെയ്തു. ലോസാഞ്ചലസില്‍ ഡോള്‍ബി തിയേറ്ററിലാണ് ഈ വര്‍ഷത്തെ ഓസ്കര് പുരസ്കാര വിതരണം നടക്കുന്നത്. ഓസ്കറിന്റെ 97-ാം പതിപ്പാണിത്.
ഒബ്രിയാനു പുറമേ പുറമെ റോബര്‍ട്ട് ഡൗണി ജൂനിയര്‍, സ്കാര്‍ലറ്റ് ജൊഹാന്സണ്, എമ്മ സ്റ്റോണ്‍, ഓപ്ര വിന്‍ഫ്രി തുടങ്ങിയവരും സഹ അവതാരകരായെത്തുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications