ഓവര്‍ ക്യൂട്ട്നെസ്; ഇതിന് അഞ്ച് വയസോ 20 വയസോ? വിമര്‍ശിച്ചവര്‍ക്കുള്ള ഹന്‍സികയുടെ മറുപടി
കൃഷ്ണകുമാറിന്റെ താര കുടുംബത്തിലെ ഏറ്റവും ഇളയ അംഗമാണ് ഹന്‍സിക കൃഷ്ണ. അഹാന, ദിയ, ഇഷാനി എന്നീ ചേച്ചിമാര്‍ക്കൊപ്പം ഒട്ടും കുറയാതെ തന്നെ സമൂഹ മാധ്യമങ്ങളില്‍ ഫോളോവേഴ്സ് ഉള്ള ഇന്‍ഫ്ളുവന്‍സറാണ് ഹന്‍സിക. കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും ഏറ്റവും ഇളയ മകളായതിനാല്‍ ഏറ്റവും ഓമനിച്ചാണ് ഹന്‍സികയെ വളര്‍ത്തുന്നത്.
തന്റെ കുടുംബത്തിലെ വിശേഷങ്ങളും സംഭവങ്ങളും ഒക്കെ ചേച്ചിമാരെ പോലെ തന്നെ ഹന്‍സികയും തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഹന്‍സികയുടെ ഡാന്‍സ് വീഡിയോകള്‍ കാണാനാണ് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത്. അനായാസം നൃത്തം വയ്ക്കാനുള്ള ഹന്‍സികയുടെ കഴിവാണ് പ്രശംസിക്കപ്പെട്ടിട്ടുള്ളത്. ഹന്‍സികയും അമ്മ സിന്ധുമായുള്ള ബോണ്ടിങ്ങും ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്.

ഹന്‍സികയുടെ വീഡിയോകള്‍ക്ക് കൂടുതല്‍ പേരും അഭിനന്ദിച്ചാണ് കമന്റുകള്‍ ഇടാറെങ്കിലും ചിലരെങ്കിലും നെഗറ്റീവ് കമന്റ്സും കുറിക്കാറുണ്ട്. അതിനു കാരണം ഹന്‍സികയുടെ വീഡിയോകളിലെ എക്സ്പ്രഷന്‍സ് വാരി വിതറിയുള്ള അവതരണമാണ്. ഒരു കൊച്ചു കുട്ടിയുടെ പോലെയുള്ള അവതരണമാണ് ഹന്‍സികയുടെ പല വീഡിയോകളിലും ഉള്ളത്. ഇതാണ് ഫോളോവേഴ്സ് പലരും വിമര്‍ശനമായി ചൂണ്ടിക്കാട്ടാറുള്ളത്.
കഴിഞ്ഞ ആഴ്ചയായിരുന്നു ഹന്‍സികയുടെ ഇരുപതാം പിറന്നാള്‍. ഇരുപതാം പിറന്നാളിന് അതീവ സുന്ദരിയായാണ് ഹന്‍സിക വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് ഹന്‍സികയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചത്. പിറന്നാളിന് കിട്ടിയ സമ്മാനങ്ങള്‍ ഒരു പ്രത്യേക വീഡിയോ ആയി ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോയില്‍ കൂട്ടുകാരും ബന്ധുക്കളും നല്കിയ ഓരോ സമ്മാനങ്ങളും പൊട്ടിച്ച് തുറന്നു കാണിക്കുമ്പോള്‍ ഒരു കൊച്ചു കുട്ടിയെ പോലെയുള്ള ആഹ്ലാദമാണ് ഹന്‍സിക പങ്കുവെക്കുന്നത്. ചില സമ്മാനങ്ങള്‍ കാണുമ്പോള്‍ ഹന്‍സികയുടെ കണ്ണ് നിറയുകയും ചെയ്യുന്നുണ്ട്.
സമ്മാനങ്ങള്‍ കിട്ടുമ്പോള്‍ വലിപ്പച്ചെറുപ്പം ഇല്ലാതെ നന്ദി പറയാനുള്ള ഹന്‍സികയുടെ മനസിനെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്. എന്നാല്‍ ഇതെല്ലാം അഭിനയമാണെന്നാണ് ചിലര്‍ കമന്റ് ഇടുന്നത്. ഇത്രയും എക്സ്പ്രഷന്‍ ഒക്കെ വേണോ എന്നും പലരും ചോദിക്കുന്നുണ്ട്. സമ്മാനങ്ങള്‍ കിട്ടുന്നത് ഒരാളെ സന്തോഷിപ്പിക്കുമെങ്കിലും ഹന്‍സിക വീഡിയോയില്‍ ഇത്രയും നാടകീയത കാണിക്കുന്നത് ഓവര്‍ ആണെന്നാണ് ഒരാള്‍ ചൂണ്ടിക്കാട്ടുന്നത്. 20 വയസായില്ലേ എന്തിനാണ് കൊച്ചു കുട്ടികളെപ്പോലെ ഇത്രയും ഓവര്‍ ക്യൂട്ട്നെസ് വാരിവിതറുന്നത് എന്നാണ് അഞ്ജു എന്നയാള്‍ ചോദിക്കുന്നത്. ബോറിങ് റിയാക്ഷന് എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
ഇതിന് 20 വയസാണോ അഞ്ചു വയസാണോ - എന്നിങ്ങനെ പോകുന്നു നെഗറ്റീവ് കമന്റുകള്‍. എന്നാല്‍ ഹന്‍സിക ഈ കമന്റുകള്‍ വരുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ട് തന്നെ വീഡിയോയില്‍ പ്രതികരിക്കുന്നുണ്ട്.
ഹന്‍സികയുടെ വാക്കുകള്‍: 'കുറേ കമന്റുകള്‍ വരാറുണ്ട്. ഞാന്‍ എന്തിനാണ് ഇത്രയും ഓവര്‍ റിയാക്ട് ചെയ്യുന്നതെന്ന്? ഞാന്‍ ഇങ്ങനെയാണ്. എനിക്കൊരു ഗിഫ്റ്റ് കാണുമ്പോള്‍ ഓ നൈസ് എന്ന് ഒഴുക്കന്‍ മട്ടില്‍ പറയാന്‍ കഴിയില്ല. ഞാന്‍ ഇങ്ങനെയാണ്. സര്‍പ്രൈസ് ബോക്സുകള്‍, സര്‍പ്രൈസ് ബാഗുകള്‍ എന്നിവയൊക്കെ എനിക്ക് ഇഷ്ടമാണ്' - ഇതായിരുന്നു സിമ്പിളായ മറുപടി. നിരവധി പേര് ഹന്‍സികയുടെ മറുപടിയെ അഭിനന്ദിക്കുന്നുണ്ട്.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..!












Click it and Unblock the Notifications