Get Updates
Get notified of breaking news, exclusive insights, and must-see stories!

'പേടിപ്പെടുത്തുന്ന കാഴ്ചകൾ, ആംബുലൻസ് ഹോസ്പിറ്റൽ'; പേടിപ്പെടുത്തിയ ആ സംഭവത്തെക്കുറിച്ച് സൂരജ്

പാടാത്ത പൈങ്കിളി എന്ന സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സ് കവർന്ന നടനാണ് സൂരജ് സൺ. പകുതിയിൽ വെച്ച് സൂരജ് സീരിയിലിൽ നിന്ന് പിന്മാറിയത് ആരധകർക്ക് വലിയ വിഷമം ഉണ്ടാക്കിയെങ്കിലും ഇപ്പോൾ സിനിമയിൽ നായകനായി എത്തിയിരിക്കുകയാണ് താരം. കഴിഞ്ഞയാഴ്ചയാണ് സൂരജിന്റെ മൃദു ഭാവേ ദൃഢ കൃത്യേ എന്ന ചിത്രം തിയറ്റുകളിൽ എത്തിയത്. മിനിസ്ക്രീനിൽ നിന്ന് പ്രയി താരത്തെ ബി​ഗ് സ്ക്രീനിൽ കാണാനായ സന്തോഷത്തിലാണ് ആരാധകർ.

ഇപ്പോൾ സൂരജ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പ് വൈറലായിരിക്കുകയാണ്. സിനിമയുടെ രണ്ടാം വാര സെലിബ്രേഷൻ പരിപാടി കഴിഞ്ഞ് തിരിച്ചു മടങ്ങുന്ന സമയത്ത് കണ്ട ഒരു സ്വപ്നത്തെക്കുറിച്ചാണ് താരം പങ്കുവെച്ചത്. അതിരാവിലെയുള്ള യാത്ര പിന്നെ പരിപാടിയുടെ ക്ഷീണവും കയറിയ ഉടനെ തന്നെ മയങ്ങിപ്പോയി 😴 നല്ല സുഖകരമായ ഉറക്കം സ്വപ്നത്തിൽ നമ്മൾ ഒരിക്കലും പോകാൻ ആഗ്രഹിക്കാത്ത ഒരു ലോകത്തേക്ക് പോയത് പോലെയുള്ള പേടിപ്പെടുത്തുന്ന കാഴ്ചകൾ, സൂരജ് കുറിച്ചു

suraj

സൂരജ് പങ്കുവെച്ച കുറിപ്പ്:

ഒരു ട്രെയിൻ യാത്ര....

സമയം 9.50 pm എന്റെ സിനിമയുടെ രണ്ടാം വാര സെലിബ്രേഷൻ പരിപാടി കഴിഞ്ഞ് തിരിച്ചു മടങ്ങുകയായിരുന്നു
( മൃദു ഭാവേ ദൃഢ കൃത്യേ'). അതിരാവിലെയുള്ള യാത്ര പിന്നെ പരിപാടിയുടെ ക്ഷീണവും കയറിയ ഉടനെ തന്നെ മയങ്ങിപ്പോയി 😴 നല്ല സുഖകരമായ ഉറക്കം സ്വപ്നത്തിൽ നമ്മൾ ഒരിക്കലും പോകാൻ ആഗ്രഹിക്കാത്ത ഒരു ലോകത്തേക്ക് പോയത് പോലെയുള്ള പേടിപ്പെടുത്തുന്ന കാഴ്ചകൾ.

ആംബുലൻസ് ഹോസ്പിറ്റൽ ഞാൻ അറിയാതെ കരയുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു😩 കാരണം ഉറങ്ങുന്നതിനു മുന്നേ ഫേസ്ബുക്കിൽ ഞാനൊരു പോസ്റ്റ് അപ്‌ലോഡ് ചെയ്തിരുന്നു "തിരക്കുകളും ഓട്ടവും കൂടുമ്പോൾ നമ്മുടെ വാഹനങ്ങളുടെ വളയം നമ്മുടെ കൈകളിൽ സുരക്ഷിതമല്ല എന്ന്" അതുകൊണ്ടായിരിക്കാം ഇതുപോലെ സ്വപ്നങ്ങൾ കണ്ടത് 😊 അപ്പോൾ സ്വപ്നം എന്തായിരിക്കും എന്ന് നിങ്ങൾക്ക് മനസിലാവുമല്ലോ...

. പിന്നെ സംഭവിച്ചത് എന്താണെന്ന് അറിയുമോ??? സ്വപ്നത്തിന്റെ ഭീകരതയും ഉറക്കം ഞെട്ടി ഉടനെ ഞാൻ കാണുന്ന കാഴ്ച... ഈ ഫോട്ടോയിൽ ഉണ്ട്. സത്യം.. കുറച്ചു സമയം എടുത്തു യാഥാർത്ഥ്യത്തിലേക്ക് എത്താൻ ( അതുവരെ എന്റെ ചിന്ത ഞാൻ മോർച്ചറിയിൽ ആണ് എന്നാണ് 😃) രസകരമായ അനുഭവമായതുകൊണ്ട് നിങ്ങളുമായി പങ്കുവെച്ചു 10/02/2024.... നിങ്ങളുടെ സ്വന്തം soorajsun🙏😊

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+