Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവിതത്തിൽ വരുത്തിയ ആ മാറ്റത്തെക്കുറിച്ച് സൂരജ് സൺ; കലക്കിയെന്ന് ആരാധകർ

കുടുംബ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള തരാമാണ് സൂരജ് സൺ. ഒരുപക്ഷേ ദേവൻ എന്ന് പറഞ്ഞാലായിരിക്കും കുടുംബ പ്രേക്ഷകർക്ക് ഒരു ബന്ധം കിട്ടുന്നത്. പാടാത്ത പൈങ്കിളി എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലെ നായക വേഷം അവതരിപ്പിച്ചത് സൂരജ് ആയിരുന്നു. സൂരജിനെ സംബന്ധിച്ച് പാടാത്ത പൈങ്കിളി വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടിയിൽ ഉണ്ടാക്കിയത്.

ദേവൻ എന്ന കഥാപാത്രത്തിന് ധാരാളം ആരാധകരും ഉണ്ടായി. ഈ പരമ്പരയിലൂടെയാണ് സൂരജ് അഭിനയ ജീവിതം തുടങ്ങിയത്. ഇപ്പോൾ ഈ പരമ്പരയിൽ നിന്ന് താരം പിന്മാറിയെങ്കിലും പ്രേക്ഷകർക്ക് സൂരജ് ഇപ്പോഴും ദേവൻ തന്നെയാണ്.

sooraj sun

പെട്ടെന്നായിരുന്നു സൂരജ് പരമ്പരയിൽ നിന്ന് പിന്മാറിയത്. ചില ആരോ​ഗ്യ പ്രശ്നങ്ങൾ കാരണമാണ് പരമ്പരയിൽ നിന്ന് പിന്മാറുന്നത് എന്നാണ് സൂരജ് പറഞ്ഞത്. അതിന് ശേഷം സൂരജ് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു, ഇപ്പോൾ തന്റെ പുതിയൊരു വിശേഷം പങ്കുവെയ്ക്കുകയാണ് സൂരജ്.

തന്റെ ലൈഫ് സ്റ്റൈലിൽ വരുത്തിയ ഒരു മാറ്റത്തെക്കുറിച്ചാണ് താരം പറയുന്നത്. 30 ത് വയസ്സ് കഴിഞ്ഞാൽ ചില മാറ്റങ്ങൾ ജീവിതത്തിൽ വേണമെന്നുള്ള തീരുമാനം എത്തിച്ചത് വെജിറ്റേറിയൻ ലൈഫിൽ ആണെന്നും ഇത് താൻ ചിന്തിക്കാത്ത മാറ്റങ്ങളാണ് തന്റെ മനസ്സിനും ശരീരത്തിനും തന്നുകൊണ്ടിരിക്കുന്നതെന്നും താരം പറയുന്നു..

സൂരജ് ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പ്:

എല്ലാവർക്കും നമസ്ക്കാരം, 30 ത് വയസ്സ് കഴിഞ്ഞാൽ ചില മാറ്റങ്ങൾ ജീവിതത്തിൽ വേണമെന്നുള്ള തീരുമാനം എത്തിച്ചത് ഒരു pure veg life ആയിരുന്നു എനിക്ക് 45 ഓളം ദിവസം ഞാൻ പിന്നിട്ടിരിക്കുന്നു ഈ പുതിയ ലൈഫ്.

ഞാൻ ചിന്തിക്കാത്ത മാറ്റകൾ എന്റെ മനസ്സിനും ശരീരത്തിനും തന്നു കൊണ്ടിരിക്കുന്നു. ശരീത്തിന്റ ഉള്ളിലേക്കു പോകുന്ന ഭക്ഷണങ്ങൾ ശ്രദ്ധിച്ചു തുടങ്ങി. ഒരു ഭക്ഷണ പ്രീയനായ ഞാൻ ഇങ്ങനെ ഒരു മാറ്റം കൊണ്ടുവന്നപ്പോൾ എനിക്ക് എന്നെ തന്നെ തിരിച്ചു കിട്ടിയ ഫീൽ ആണ്....soorajsun #pureveg #healthylifestyle. നിരവധി പേരാണ് കമന്റുമായി എത്തുന്നത്.

സീരിയലിൽ തുടങ്ങിയ സൂരജ് ആൽബങ്ങളിലേക്കും അവിടെ നിന്ന് സിനമയിലേക്കും എത്തിനിൽക്കുകയാണ്, ചെറിയ വേഷത്തിലാണ് താരം സിനിമയിലെത്തിയതെങ്കിലും പ്രധാനവേഷത്തിലടക്കം എത്തുന്ന സിനിമകൾ വരാനിരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ താരം സ്വന്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+