Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ സൂപ്പർ ഹിറ്റ് സീരിയലിൽ നിന്ന് പിന്മാറാനുള്ള കാരണം എന്താണ്? എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി സൂരജ്

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സൂരജ് സൺ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിലൂടെയാണ് സൂരജ് സൺ കുടുംബപ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയത്. പാടാത്ത പൈങ്കിളിയിൽ നായക കഥാപാത്രമായാണ് സൂരജ് സൺ എത്തിയത്. ഈ കഥാപാത്രത്തിൻ വൻ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. സീരിയൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോഴായിരുന്നു പാടാ‌ത്ത പൈങ്കിളിയിൽ നിന്ന് സൂരജ് പിന്മാറുന്നത്.

സൂരജിന്റെ അപ്രതീക്ഷിത പിന്മാറ്റം പ്രേക്ഷകരെയും ഞെട്ടിച്ചു. ഇപ്പോഴും എന്ത് കൊണ്ടാണ് സൂരജ് ആ സീരിയലിൽ നിന്ന് പിന്മാറിയത് എന്നാണ് സൂരജിന്റെ ആരാധകർ ചോദിക്കുന്നത്. ഇപ്പോൾ അതിനുള്ള ഉത്തരം വ്യക്തമാക്കുകയാണ് സൂരജ്. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് സീരിയലിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് സൂരജ് സംസാരിക്കുന്നത്.

s

soorj Sun

ഈ പരമ്പര താൻ ഉപേക്ഷിച്ചുവെന്നാണ് പലരും കരുതിയിരിക്കുന്നതെന്നും എന്നാൽ സത്യം അതല്ലെന്നും സൂരജ് പറയുന്നു. താൻ , സീരിയൽ ഇട്ടിട്ട് പോയി എന്നാണ് കമന്റുകൾ എന്നും ഏറ്റവും അധികം ചോദ്യങ്ങൾ വരുന്നതും ഇത് സംബന്ധിച്ചാണെന്നും താരം പറയുന്നു. " പാടാത്ത പൈങ്കിളി എന്ന സീരിയൽ ഇട്ടിട്ട് പോയി എന്നാണ് കമന്റുകൾ. സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ചോദ്യങ്ങളും ഇത് സംബന്ധിച്ച് ആയിരുന്നു.

എല്ലാവരും പറഞ്ഞത് ഞാൻ സിനിമ കിട്ടിയപ്പോൾ സീരിയൽ ഇട്ടിട്ട് പോയെന്നാണ്. പക്ഷേ സത്യത്തിൽ ആ സമയത്ത് എനിക്ക് കുറച്ച് പ്രശ്നഘ്ഘൾ ഉണ്ടായിരുന്നു. എഴുന്നേറ്റ് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ആ സമയത്ത് അഭിനയിക്കാൻ സാധിച്ചില്ല, രണ്ട് മാസം മാറിനിന്നപ്പോൾ വേറാെരാളെ നായകനാക്കി. പിന്നെയും ഞാൻ തിരികെ വരികയാണെങ്കിൽ ആ പയ്യന്റെ കരിയറിനെയും ്ത് ബാധിക്കും. അതു കൊണ്ട് പിന്നെ സീരിയലിലേക്ക് പോയില്ല, " സൂരജ് പറയുന്നു..

ഒരു വർഷത്തോളം വേറൊരു പരിപാടിക്കും പോകാതെ വെറുതേയിരുന്നു. പിന്നെ വേറൊന്നും ചെയ്യാതെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ചെയ്തത് എന്നും സൂരജ് പറയുന്നു. സീരിയലിന്റെ അണിയറ പ്രവർത്തകരുമായി പ്രശ്നം ഉണ്ടെന്നും അവരെ വ‍ഞ്ചിച്ചെന്നും ഒക്കെയുള്ള കമന്റുകൾക്കും സൂരജ് മറുപടി പറഞ്ഞു.

എന്ത് വ‍ഞ്ചിക്കാനാണ് ഞാനിപ്പോഴും അതിന്റെ നിർമാതാവിനെയും സംവിധാനയകനെയുമൊക്കെ കണ്ടിരുന്നു. അവരുമായി നല്ല സൗഹൃദ​ത്തിലാണ് സൂര‍ജ് പറഞ്ഞു. സൂരജ് പ്രധാനവേഷത്തിലെത്തുന്ന മൃദു ഭാവേ ദൃഢ കൃത്യേ എന്ന ചിത്രം തിയറ്ററുകളിൽ എത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+