Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുഞ്ചാക്കോ പുലർച്ചെ 4 മണിക്ക് എത്തി, അതിൽ യാതൊരു വിഷമവും പറഞ്ഞില്ല,കുറ്റപ്പെടുത്തി സംസാരിക്കില്ല'

കൊച്ചി: രണ്ടര കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും കുഞ്ചാക്കോ ബോബൻ പ്രമോഷന് വന്നില്ലെന്ന നിർമ്മാതാവ് സുവിൻ വർക്കിയുടെ ആരോപണത്തിൽ താരത്തെ പിന്തുണച്ച് പ്രൊഡക്ഷൻ കണ്‍ട്രോളർ ആസാദ് കണ്ണാടിക്കൽ. കൃത്യസമയത്ത് സിനിമ ലൊക്കേഷനിൽ എത്തുന്ന താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോയെന്നും രാത്രി വൈകുവോളം ഷൂട്ട് ചെയ്തിട്ട് പോലും യാതൊരു പരാതിയുമില്ലാതെ സിനിമയുമായി സഹകരിച്ച താരമാണ് അദ്ദേഹമെന്നും ആസാദ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം

'കുറച്ചു ദിവസങ്ങളിൽ ആയി സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ കണ്ടിരുന്നു, കുഞ്ചാക്കോ ബോബൻ എന്ന താരം അദ്ദേഹം അഭിനയിച്ച സിനിമയുടെ പ്രൊമോഷൻ ചെയ്യാൻ പോയില്ല കുടുംബവുമായി ടൂർ പോയിരിക്കുന്നു എന്ന് പറഞ്ഞു ഒരു സിനിമയുടെ നിർമ്മാതാവിന്റെ പരാതി, ഒരു നിർമ്മാതാവ് ഒരു താരത്തിനെ വെച്ച് സിനിമ ചെയ്യുന്നുണ്ടെങ്കിൽ അയാൾ അതിന് ആ താരത്തിന് എന്താണ് മൂല്യം ( കച്ചവട സാധ്യത ) തീർച്ചയായും നോക്കുന്നത് ആയിരിക്കും. അത് തന്നെയാണ് ആ നടന് പ്രതിഫലം കൊടുക്കുന്നതും. അല്ലാതെ ഇവർ പറഞ്ഞ തുക അദ്ദേഹത്തിന് കൊടുത്തിട്ട് ഉണ്ടെങ്കിൽ അത് അവർക്ക് തിരിച്ചു കിട്ടും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെയായിരിക്കും.

 kunchackonew

ഈ പറഞ്ഞവർ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്, 25 വർഷമായി മലയാള സിനിമയിൽ അഭിനയിക്കുന്ന ഒരു നടൻ ആണ് കുഞ്ചാക്കോ ബോബൻ ഇദ്ദേഹം നിങ്ങളുടെ സിനിമയിൽ അഭിനയിക്കാൻ വരുന്ന സമയത്ത്, ലൊക്കേഷനിൽ നിങ്ങൾ പറയുന്ന സമയത്ത് വരാതിരിക്കുകയോ നേരം വൈകി വരികയോ ചെയ്തിട്ടുണ്ടോ, അത് കൂടി നിങ്ങൾ പറയണം,അതുപോലെ അദ്ദേഹത്തിന് എന്താണ് പറയാൻ ഉള്ളത് എന്ന് നിങ്ങൾ ആരെങ്കിലും ചോദിച്ചോ ചോദിച്ചാലും അദ്ദേഹം വേറെ ഒരാളെ കുറ്റപ്പെടുത്തി സംസാരിക്കുന്ന ആളല്ല,

ഒരു നിർമ്മാതാവിനും സംവിധായകനും ഏറ്റവും കൂടുതൽ ആവശ്യം അവരുടെ താരങ്ങൾ പറയുന്ന സമയത്ത് ലൊക്കേഷനിൽ എത്തുക എന്നത് തന്നെയാണ്, ഞാൻ വർക്ക് ചെയ്ത "ചാവേർ " എന്ന സിനിമയിൽ കുഞ്ചാക്കോ ബോബൻ ആണ് നായകൻ ( വേറെയും നായകന്മാർ ഉണ്ട് ) ആ സിനിമയുടെ ചിത്രീകരണത്തിന്റെ സമയത്ത് 35 ദിവസത്തിൽ കൂടുതൽ രാത്രി ഫുൾ ഷൂട്ട് ഉണ്ടായിരുന്നു. വൈകീട്ട് 3 മണിക്ക് വന്നിട്ട് അടുത്ത ദിവസം രാവിലെയാണ് കഴിഞ്ഞു പോയിരുന്നത്, ആ സിനിമയുടെ സമയത്ത് ഈ നടനെ ഞാൻ കൂടുതൽ ബഹുമാനിക്കാൻ തുടങ്ങി.

നമ്മൾ ഷൂട്ടിങ് ലൊക്കേഷനിൽ ഇത്ര മണിക്ക് വരണം എന്ന് പറഞ്ഞാൽ അദ്ദേഹം ആ സമയത്തിന്റെ 5 മിനുട്ട് മുൻപെങ്കിലും എത്തിയിരിക്കും. ഒരു ദിവസം രാത്രി ഷൂട്ട് കഴിഞ്ഞത് 12,30 ആയിരുന്നു അതിന്റെ അടുത്ത ദിവസം സിനിമയിൽ ചിത്രീകരിക്കേണ്ട സീൻ നേരം വെളുക്കുന്ന സമയത്ത് എടുക്കേണ്ടത് ആയിരുന്നു,അത് അദ്ദേഹത്തിനോട് പറയാൻ ഞങ്ങൾക്ക് ഉള്ളിൽ ഒരു വിഷമം ഉണ്ടായിരുന്നു. കാരണം 6 മണിക്ക് ഷൂട്ട് ചെയ്യണമെങ്കിൽ അദ്ദേഹത്തിന്റെ ആ സിനിമയിലെ മേക്കപ്പ് ഇടാൻ മാത്രം ഒന്നര മണിക്കൂർ വേണം. അങ്ങിനെ ചെയ്യണം എന്നുണ്ടെങ്കിൽ,4 മണിക്ക് അദ്ദേഹം ലൊക്കേഷനിൽ എത്തണം. എന്നാലേ രാവിലെ ഷൂട്ട് ചെയ്യാൻ കഴിയുകയൊള്ളു,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+