''ഒരുപാട് കാര്യങ്ങളില്‍ പ്രിയ ഇടപെട്ടു, ചോദ്യം ചെയ്തു..'; ഗുരുതര ആരോപണവുമായി പദ്മിനി നിര്‍മാതാവ്
കൊച്ചി: പദ്മിനി സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ നടന്‍ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയ്‌ക്കെതിരേയും ഗുരുതര ആരോപണവുമായി നിര്‍മാതാന് സുവിന്‍ കെ വര്‍ക്കി. പ്രിയ സിനിമയുടെ പലഘട്ടത്തിലും ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് എന്ന് സുവിന്‍ പറയുന്നു. ക്യു സ്റ്റുഡിയോവിനോടാണ് സുവിന്റെ പ്രതികരണം. താന്‍ നേരിട്ട പ്രശ്‌നം മറ്റ് പല നിര്‍മാതാക്കാളും നേരിട്ടിട്ടുണ്ട് എന്നും സുവിന്‍ പറയുന്നു.
എന്നാല്‍ പലരും മടി കൊണ്ടോ പേടി കൊണ്ടോ ആണ് പറയാതിരിക്കുന്നത് എന്നും സുവിന്‍ പറഞ്ഞു. സിനിമയുടെ റോ ഫൂട്ടേജ് ചാക്കോച്ചനും പ്രിയയും നിര്‍ദേശിച്ച മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റിനെ കാണിച്ചിരുന്നു എന്നും അവര്‍ 40 തവണയാണ് റോ ഫൂട്ടേജ് കണ്ടിട്ടുള്ളത് എന്നും സുവിന്‍ കൂട്ടിച്ചേര്‍ത്തു. സുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'ചെറിയ അഡ്ജസ്റ്റ്മെന്റൊക്കെ ഏതൊരു വര്‍ക്ക് സ്പേസ് ആണെങ്കിലും ഉണ്ട്. അതിനൊക്കെ വിട്ടുവീഴ്ചകള്‍ക്ക് റെഡിയാണ്. പക്ഷെ ബാക്കിയാരുടേയും സമയത്തിന് വില കല്‍പ്പിക്കാത്ത ആറ്റിറ്റിയൂഡ് ഉണ്ടായപ്പോഴാണ് ആള്‍ക്കാര്‍ക്ക് പറയേണ്ടതായിട്ട് വന്നത്. ഞാനിത് പറഞ്ഞത് കൊണ്ട് എല്ലാവരുടേയും കണ്ണിലെ കരടാകുകയും ബാക്കിയാര്‍ക്കും ഇത് അനുഭവിക്കുന്നില്ല എന്നുള്ളതുമല്ല.
ഇന്‍ഡസ്ട്രിക്കുള്ളിലെ പ്രൊഡ്യൂസര്‍മാരില്‍ പലരും ഇത് ഫേസ് ചെയ്യുന്ന കാര്യമാണ്. ആള്‍ക്കാര്‍ക്ക് പറയാന്‍ പേടിയോ മടിയോ ആണ്. ഹിന്ദിയിലെ ബിഗ് ഖാന്‍സ് തൊട്ട് ഇവിടത്തെ ബിഗ് എംസ് വരെ എല്ലാവരും അവരുടെ പടത്തിന് പ്രൊമോഷന്‍ ചെയ്യുന്നുണ്ട്. കാരണം അങ്ങനെയാണ് ആള്‍ക്കാര്‍ സ്റ്റാര്‍ ആകുന്നത്. തിയേറ്ററില്‍ ഒരു പടം ഓടാന്‍ വേണ്ടി ഇവിടത്തെ ഏറ്റവും എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ആക്ടേഴ്സ് വരെ മാക്സിമം എഫര്‍ട്ട് ഇടുന്നിടത്ത് തുടര്‍ച്ചയായി ഒരു നടന് മാത്രം ഒരു പ്രൊമോഷന്‍ ആക്ടിവിറ്റിയിലും വരാന്‍ പറ്റില്ല.
എന്നാല്‍ പുള്ളിയുടെ പ്രൊഡക്ഷന്‍ ഹൗസ് ആണെങ്കില്‍ പുള്ളി ചെയ്യുമല്ലോ. പുള്ളി പറയുന്ന ഡിസ്ട്രിബ്യൂട്ടര്‍, പുള്ളി പറയുന്ന പ്രൊഡക്ഷന്‍ ഹൗസുമായി പാര്‍ട്ട്ണര്‍ഷിപ്പ് ഇതൊക്കെ ചെയ്യുന്ന പടങ്ങള്‍ക്ക് പുള്ളി എല്ലാ രീതിയിലും സഹകരിക്കും. അല്ലാത്ത പടങ്ങളുടെ അവസ്ഥ ഇതാണ്. അത് പറയേണ്ട കാര്യമാണ്. റോ ഫൂട്ടേജ് കണ്ടത് ഹെയ്ന്‍സ് എന്ന് പറയുന്ന മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് ആണ്. ഞങ്ങള്‍ അപ്പോയിന്‍മെന്റ് ചെയ്ത ആളല്ല.
ചാക്കോച്ചന്റേയും പ്രിയ ചാക്കോച്ചന്റേയും റെക്കമന്റേഷന്‍ പ്രകാരമാണ് പുള്ളിയെ റോ ഫൂട്ടേജ് കാണിച്ചത്. റോ ഫൂട്ടേജ് കണ്ട് വളരെ വ്യക്തമായ പ്ലാനുമായി വരും എന്ന് പറഞ്ഞ ആള്‍ പിന്നീട് ഒരു റെസ്പോണ്‍സും കൊണ്ടുവന്നിട്ടില്ല. മാര്‍ക്കറ്റിംഗ് നടത്തിയിട്ടുമില്ല. പുള്ളിക്ക് കൊടുത്ത ലിങ്ക് ഏകദേശം 40 പേരോളം കണ്ടു. റോ ഫൂട്ടേജ് 40 തവണ കാണേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പലരും പടം കണ്ട് കാണും.
പലരുടെ അടുത്തും പുള്ളി പടം പോര എന്ന് പറഞ്ഞു. അതിന് ശേഷം ഒരു പ്രൊമോഷന്‍ ആക്ടിവിറ്റീസിലും പങ്കെടുത്തിട്ടില്ല. പ്രൊമേഷന്‍ ആക്ടിവിറ്റീസ് എന്തിനാണ് അങ്ങനെ ചെയ്തത്, എന്തിനാണ് വിദ്യാധരന്‍ മാസ്റ്ററെ കാണിച്ചത് എന്ന് തുടങ്ങി ഒരുപാട് കാര്യങ്ങളില്‍ പ്രിയ ചാക്കോച്ചന്‍ ഇടപെടുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രിയ ചാക്കോച്ചന്‍ ഈ പടത്തില്‍ ഇടപെട്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. പുള്ളിക്കാരി റോ ഫൂട്ടേജ് കണ്ടോ എന്ന് ചോദിച്ചാല്‍ അതിന് എനിക്ക് തെളിവില്ല, അതുകൊണ്ട് ഞാന്‍ അത് പറയുന്നില്ല.'












Click it and Unblock the Notifications