Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുഞ്ചാക്കോ ബോബന് ഒരു ദിവസം 10 ലക്ഷം ശമ്പളം': ഭാര്യക്ക് സിനിമയില്‍ എന്താണ് കാര്യമെന്നും ശാന്തിവിള

പത്മിനി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ്. പ്രശ്നങ്ങളില്‍ തങ്ങളുടെ സംഘടനകളില്‍പ്പെട്ടവർക്ക് ഒപ്പം നില്‍ക്കാതെ നടീ-നടന്മാർക്കൊപ്പം നില്‍ക്കണമെന്ന ചിന്താഗതിയാണ് നിർമാതാക്കളുടെ സംഘടനകളുടെ ഭാരവാഹികള്‍ക്കെങ്കില്‍ അത് വലിയ മോശമാണ്. സ്വന്തം അംഗത്തെയാണ് സംരക്ഷിക്കേണ്ടത്. രജിസ്ട്രേഷന്‍ ഫീസ് എന്നൊക്കെ വലിയ പൈസ വാങ്ങിക്കുന്നതല്ലേയെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു. സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ് ക്യാമറ ആക്ഷനിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറെ നാളുകള്‍ക്ക് ശേഷം നല്ല കളക്ഷന്‍ കിട്ടുന്ന ഒരു സിനിമ കൂടി തിയേറ്ററില്‍ എത്തിയിരിക്കുകയാണ്, പത്മിനി. 2018 എന്ന സിനിമയ്ക്ക് പിന്നാലെയാണ് ഓടുന്ന മറ്റൊരു പടം കൂടി വരുന്നത്. സിനിമകള്‍ എല്ലാ തന്നെ ഓടണമേയെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഒന്നും ഇല്ലെങ്കിലും ഒരു ടിക്കറ്റില്‍ നിന്നും ലഭിക്കുന്ന മൂന്ന് രൂപ സെസില്‍ നിന്നാണ് സാംസ്കാരിക ക്ഷേമനിധി ബോർഡ് പ്രവർത്തിക്കുന്നത്. രണ്ട് മാസമായി അവിടെ പെന്‍ഷന്‍ മുടങ്ങി കിടക്കുകയാണ്. എല്ലാവർക്കും പെന്‍ഷന്‍ കൊടുക്കാനായി 1.60 കോടി രൂപ വേണം.

kunchacoboban-padmini

പത്മിനിയിലെ നായകന്‍ എന്ന് പറുയന്നത് കുഞ്ചാക്കോ ബോബനാണ്. വലിയ വിവാദങ്ങളൊന്നും ഉണ്ടാക്കാത്ത വ്യക്തിയാണ്. ഉദയ സ്റ്റുഡിയോയുടെ വളർച്ചയും തളർച്ചയുമൊക്കെ കണ്ട് വളർന്നത് കൊണ്ടാവും ഇതെല്ലാം. സിനിമയെ വളരെ സീരിയസ് ആയിട്ട് കാണുന്ന വ്യക്തിയുമാണ് അദ്ദേഹം. അങ്ങനെയുള്ള കുഞ്ചാക്കോ ബോബനെക്കുറിച്ച് ഇതുവരെ കേള്‍ക്കാത്ത ഒരു പരാതി വന്നിരിക്കുകയാണെന്നും ശാന്തിവിള ദിനേഷ് പറയുന്നു.

സിനിമയുടെ നിർമാതാക്കളില്‍ ഒരാളായ സുവിന്‍ വർക്കിയാണ് കുഞ്ചാക്കോ ബോബനെതിരെ രംഗത്ത് വന്നത്. സിനിമക്ക് നല്ല കളക്ഷന്‍ കിട്ടുന്നുണ്ടെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. തിയേറ്ററില്‍ എത്തുന്നതിന് മുമ്പ് തന്നെ നല്ല വിലയ്ക്ക് സിനിമ വിറ്റുപോയി. അതുകൊണ്ട് തന്നെ തിയേറ്ററില്‍ നിന്ന് കിട്ടുന്നത് ലാഭമാണ്. നിശ്ചയിച്ചതിലും ഏഴ് ദിവസം മുന്നേ തന്നെ ചീത്രീകരണം പൂർത്തിയാക്കാനും കഴിഞ്ഞുവെന്നും നിർമ്മാതാവ് വ്യക്തമാക്കുന്നു.

ചിത്രത്തിന്റെ പ്രമോഷന് വേണ്ടി കുഞ്ചാക്കോ ബോബന്‍ വന്നിട്ടില്ലെന്നാണ് സുവിന്‍ വർക്കി പറയുന്നത്. രണ്ടരക്കോടി പ്രതിഫലം കൊടുത്തുവെന്നും പറയുന്നു. ഇന്‍കംടാക്സ് എന്തായാലും കുഞ്ചാക്കോ ബോബന്‍ ചുവന്ന വര ഇട്ടാനിരിക്കും. കുറച്ച് പണം കൊടുക്കാനുണ്ടായിരുന്നു. പ്രമോഷന് വന്നതിന് ശേഷം അത് നല്‍കാമെന്നായിരുന്നു പറഞ്ഞത്. ഈ കുഞ്ചാക്കോ ബോബന്‍ രണ്ടരക്കോടി വാങ്ങുന്നുണ്ടെങ്കില്‍ മമ്മൂട്ടിയും മോഹന്‍ലാലും ദിലീപുമൊക്കെ എത്ര വാങ്ങുമെന്ന കണക്ക് കൂട്ടല്‍ ഉണ്ടാക്കാന്‍ ഇന്‍കം ടാക്സിന് സാധിക്കും.

shanthivila

കുഞ്ചാക്കോ ബോബന്റെ ഭാര്യ പറഞ്ഞത് പ്രകാരം ചിത്രത്തിന്റെ ഫൂട്ടേജ് ഒരു പ്രമോഷന്‍ കണ്‍സല്‍ട്ടിന് കാണാന്‍ കൊടുത്തെന്നും നിർമ്മാതാവ് പറയുന്നുണ്ട്. നിർമ്മാതാവായും സംവിധായകനായാലും ഇങ്ങനെ ചെയ്തത് നൂറ് ശതമാനം തെറ്റാണ്. കുഞ്ചാക്കോ ബോബന്റെ ഭാര്യക്ക് ഈ സിനിമയില്‍ എന്താണ് കാര്യം. അത്തരമൊരു ആവശ്യം ഉയർത്തുമ്പോള്‍ അത് നടക്കില്ലെന്നല്ലേ പറയേണ്ടത്. സിനിമയുടെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാമെന്നും സംവിധായകനും നിർമ്മാതാവും പറയേണ്ടിയിരുന്നും ശാന്തിവിള ദിനേശ് പറയുന്നു.

നടന് നിർമ്മാണത്തില്‍ പങ്കുണ്ടെങ്കില്‍ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലെന്ന് സുവിന്‍ വർക്കി പറയുന്നതിലും കാര്യമുണ്ട്. ഇവിടെ ഇപ്പോള്‍ ഇറങ്ങുന്ന പല സിനിമയുടേയും നിർമ്മാണത്തില്‍ നടന്മാർക്ക് പങ്കുണ്ട്. ആ സിനിമ നന്നായി ഓടിയാല്‍ അവർക്ക് നല്ല ലാഭം കിട്ടും. ഏറെക്കുറെ എല്ലാ നടന്മാരും ചെയ്യുന്ന കാര്യമാണ് ഇത്. അത്തരം സിനിമകളുടെ പ്രമോഷന് നടന്മാർ പോവും. നമുക്കും പൈസ കിട്ടുമല്ലോ എന്ന ചിന്ത അവർക്ക് വരും.

25 ദിവസത്തേക്കാണ് 2.5 കോടി രൂപ വാങ്ങിയത്. അതായത് ഒരു ദിവസത്തേക്ക് 10 ലക്ഷം രൂപ വെച്ചാണ് ശമ്പളം വാങ്ങിയത്. അങ്ങനെയെങ്കിലും മമ്മൂട്ടിക്കും മോഹന്‍ലാലിനും എത്ര ലഭിക്കുമായിരിക്കും. നടി അപർണ്ണ ബാലമുരളിയൊക്കെ മണിക്കൂറുകളോളം കാത്തിരുന്നിട്ടും കുഞ്ചാക്കോ ബോബന്‍ വന്നില്ലെന്നാണ് പറയുന്നതെന്നും ശാന്തിവിള കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+