'ആ ഭയവും ഒരു കാരണമാണ്, പക്ഷേ'; പരസ്പരത്തിന് ശേഷം സീരിയലിൽ അഭിനയിക്കാത്തതിനെക്കുറിച്ച് ഗായത്രി
കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് ഗായത്രി അരുൺ. പരസ്പരം എന്ന ഒറ്റ സീരിയലിലൂടെയാണ് ഗായത്രി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയത്. സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരുന്ന സീരിയലായിരുന്നു പരസ്പരം. എന്നാൽ അവസാന ഘട്ടം എത്തിയപ്പോൾ ഏറെ ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
സീരിയലിന്റെ എൻഡിംഗ് എപ്പിസോഡാണ് ട്രോളുകൾക്ക് ഇടയാക്കിയത്. പരസ്പരത്തിൽ ദീപ്തി ഐ പി എസ് എന്ന നായികാ കഥാപാത്രത്തെ ആയിരുന്നു ഗായത്രി ചെയ്തിരുന്നത്. ലിക്വിഡ് ബോംബ് കഴിച്ച് നായികയും നായകനും പൊട്ടിത്തെറിച്ച് മരിക്കുന്നതായിരുന്നു എൻഡിംഗ് എപ്പിസോഡ്.

അടുത്തിടെ പരസ്പരം സീരിയലിനെക്കുറിച്ച് ഗായത്രി സംസാരിച്ചിരുന്നു. അത്തരത്തിൽ ഒരു ക്ലൈമാക്‌സ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട് എന്നത് താൻ പറഞ്ഞിരുന്നുവെന്നാണ് ഗായത്രി പറഞ്ഞത്. ഈ സീരിയലിന് ശേഷം ഗായത്രിയെ മറ്റ് സീരിയലുകളിൽ ഒന്നും കണ്ടിട്ടില്ല. ഇപ്പോൾ എന്തുകൊണ്ടാണ് താൻ സീരിയലിൽ അഭിനയിക്കാത്തത് എന്ന് പറയുകായാണ് താരം. മൈൽ സ്റ്റോൺ മേക്കേഴ്‌സിനോടാണ് ഗായത്രി മനസ്സുതുറന്നത്.
പരസ്പരം സീരിയലിൽ വെച്ച് ഉണ്ടായ കയ്പ്പുള്ള അനുഭവം ഭയന്നിട്ടാണോ പിന്നീട് സീരിയലിൽ അഭിനയിക്കാത്തത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗായത്രി. അത് ഒരു റീസൺ ആണോ എന്ന് ചോദിച്ചാൽ അതെ, പക്ഷേ അതിൽ ഭയന്നിട്ടൊന്നുമല്ല, എനിക്കിത് ഇത് ഒരു പ്രൊഫഷൺ അല്ല, എനിക്കിത് മണി മേക്കിംഗ് പ്രോസസ്സ് അല്ല. ഇപ്പോഴും സിനിമയിൽ നിന്നാണെങ്കിലും സീരിയലുകളിൽ നിന്നാണെങ്കിലും ഓഫേഴ്‌സ് വരുന്നുണ്ട്.
പക്ഷേ ഞാൻ സെലക്ടീവ് ആയി സീരിയൽ വേണ്ടാന്ന് വെച്ചിരിക്കുന്നത് തന്നെ എനിക്ക് ഇതിൽ നിന്ന് കിട്ടുന്ന ഹാപ്പിനസ്സ് ആണ് ഞാൻ ആസ്വദിക്കുന്നത്. പ്രൊഫണൽ ആയിട്ടല്ല പാഷനായിട്ടാണ് ഇതിനെ കാണുന്നത്. വർക്കിംഗ് സ്‌പേസ് നമുക്ക് സ്ട്രസ് ആയി മാറുമ്പോൾ എന്തിനാണ് എന്ന് വിചാരിക്കും. എനിക്ക് അത്രയും ലോംഗ് പ്രോസസ്സിന് വേണ്ടി സമയം കളയാനില്ല, അതിനകത്ത് മാത്രം സ്റ്റിക്ക് ഓൺ ചെയ്താൽ പല കാര്യങ്ങളും ഇപ്പറും ചെയ്യാനാവില്ല. ഫാമിലി ലൈഫിൽ കോംപ്രമൊസ് ചെയ്യേണ്ടി വരും, മോളുടെ കൂടെ സമയം ചെലവിടാൻ പറ്റില്ലെന്നും ഗായത്രി പറയുന്നു.
അതേ സമയം എല്ലാ സീരിയൽ ലൊക്കേഷനിലും ഇങ്ങനത്തെ പ്രശ്‌നങ്ങൾ ഉണ്ടാവണമെന്നില്ലെന്നും ആ സീരിയൽ ലൊക്കേഷനെക്കുറിച്ച് ആലോചികുമ്പോൾ ആ പ്രശ്‌നങ്ങൾ താൻ ആലോചിക്കാറേയില്ലെന്നും ഗായത്രി പറയുന്നു. ആ സീരിയിൽ കാരണമാണ് പിന്നീട് സീരിയലിൽ അഭിനയിക്കാത്തത് എന്ന് പറയുന്നത് 100 ശതമാനം സത്യമല്ലെന്നും എന്നാൽ അത് കാരണം ആയിട്ടുണ്ടെന്നും ഗായത്രി പറയുന്നു. പര്‌സപരത്തിന് ശേഷവും തനിക്ക് ഒരുപാട് ഓഫറുകൾ വരുന്നുണ്ടെന്നും താരം പറയുന്നു












Click it and Unblock the Notifications