Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഘവ് ഛദ്ദ- പരിനീതി ചോപ്ര വിവാഹം: തമ്മിൽ 20 വയസ്സ് വ്യത്യാസം ഉണ്ടോ? നടി അന്ന് പറഞ്ഞത് ഇങ്ങനെ

ബോളിവുഡ് നടി പരിനീതി ചോപ്രയുടെ വിവാഹം ആണ് ഇന്ന്. ആംആദ്മി നേതാവ് രാഘവ് ഛദ്ദയാണ് പരിനീതിയുടെ വരൻ. വിവാഹ​ ചടങ്ങുകൾ പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. പരിനീതി വിവാഹിതയാകുമ്പോൾ മുമ്പ് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത്. എങ്ങനെയായിരിക്കണം തന്റെ ഭർത്താവ് എന്നതിനെക്കുറിച്ച് ആണ് അന്ന് താരം പറഞ്ഞത്.

ഭർത്താവിന് 20 വയസ് കൂടതൽ ആവുന്നത് തനിക്ക് പ്രശ്നം അല്ലെന്നായിരുന്നു അന്ന് പരിനീതി ചോപ്ര പറഞ്ഞത്. തനിക്ക് പ്രണയിക്കാൻ നല്ലൊരാളെ വേണം, നർമബോധം ഉള്ള ഒരാളായിരിക്കണം ഭർത്താവ്, സമാന്യബോധവും പക്വതയും ഉള്ള ഒരാളാണ് അദ്ദേമെങ്കിൽ പ്രായം എന്റെ വയസ്സിനെക്കാളും 20 വയസ്സ് കൂടുതലായാലും പ്രശ്നമില്ല എന്നായിരുന്നു നടി പറഞ്ഞത്.

marriage333

റൊമാന്റിക് ഡേറ്റിംഗിന് ഉണ്ടായിട്ടില്ലെന്നും ഒരാളുമായി പ്രണയത്തിൽ ആവുകയാണെങ്കിൽ താൻ പോയേക്കുമെന്നും പ്രണയത്തിലാകുന്ന ആളുമായി മാത്രമേ എന്തായാലും താൻ ഡേറ്റിംഗിന് പോകുകയുള്ളൂ താരം പറഞ്ഞിരുന്നു.

ഇപ്പോൾ പരിനീതിയും രാഘവും തമ്മിലുള്ള പ്രായ വ്യത്യാസം അറിയാനാണ് ആരാധകർ ആകാംക്ഷയോടെ കാക്കുന്നത്. പരിനീതിയും രാഘവും തമ്മിൽ 20 വയസ്സ് വ്യത്യാസമൊന്നുമില്ല, ഇരുവരും സമപ്രായക്കാരായിരുന്നു

ആംആദ്‍മി നേതാവും രാജ്യസഭാ എം പിയുമാണ് താരത്തിന്റെ വരൻ രാഘവ് ഛദ്ദ. പരിനീതിയുടേയും രാഘവ് ഛദ്ദയുടേയും കല്യാണത്തിന് നിരവധി പ്രമുഖരാണ് എത്തുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഉൾപ്പെടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

സഹ റോളുകളിലാണ് എത്തിയിരുന്നതെങ്കിലും ബോളിവുഡിലെ ശ്രദ്ധേയായ നടിയാണ് പരിനീതി. പരിനീതി ചോപ്രയുടെ അരങ്ങേറ്റ് സിനിമ 'ലേഡീസ് വേഴ്‍സസ് റിക്കി ബാല' യാണ്. ലേഡീസ് വേഴ്‍സസ് റിക്കി ബാല' സിനിമയിൽ രൺവീർ സിംഗും അനുഷ്‍ക ശർമയും ആയിരുന്നു പ്രധാന വേഷത്തിൽ എത്തിയിരുന്നത്. സഹ നടി ആയാണ് പരിനീതി ചോപ്ര എത്തിയത്.

പരിനീതി ചോപ്ര വേഷമിട്ട ശ്രദ്ധയ ചിത്രങ്ങൾ 'നമസ്‍തേ ഇംഗ്ലണ്ട്', 'സന്ദീപ് ഓർ പിങ്കി ഫരാർ', 'ദ ഗേൾ ഓൺ ഓൺ ദ ട്രെയിൻ', 'സൈന', 'ദാവത്ത് ഇ ഇഷ്‍ക്', 'കോഡ് നെയിം തിരംഗ' തുടങ്ങിയ ആണ്. അമർ സിംഗ് ചംകില എന്ന ചിത്രം ആണ് പരിനീതി ചോപ്രയുടേതായി വരാനിരിക്കുന്ന പടം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+