കസബ വിഷയം, പാർവതിക്ക് അങ്ങോട്ട് വരാന്‍ മടി; പക്ഷെ മമ്മൂട്ടി പറഞ്ഞത്: ഇടവേള ബാബു വെളിപ്പെടുത്തുന്നു
ഡബ്ല്യൂസിസി യഥാർത്ഥത്തില്‍ അമ്മ സംഘടനയുടെ ഭാഗമാകേണ്ടിയിരുന്നതാണെന്ന് ഇടവേള ബാബു. അവരുടെ കൂടെ എല്ലാ കാര്യത്തിനും അമ്മ സംഘടന ഉണ്ടായിരുന്നു. മമ്മൂട്ടി തന്നെ അത് സംബന്ധിച്ച പ്രസ്താവന പരസ്യമായി നടത്തിയിരുന്നു. എന്നാല്‍ എവിടെയോ വെച്ച് അവർ അമ്മയെ എതിർത്തു. എന്നാല്‍ എല്ലാവരും എവിടം വരെ പോയി എന്നുള്ളത് എല്ലാവരും തിരിഞ്ഞ് നോക്കിയാല്‍ മതിയെന്നും ഇടവേള ബാബു പറയുന്നു.
നമ്മുടെ കൂടെ അത്രയും കാലം നടന്ന സുഹൃത്തുക്കള്‍ പെട്ടെന്ന് അപ്പുറത്ത് നിന്ന് നമുക്ക് എതിരെ പറയുമ്പോള്‍ വിഷമം ഇല്ലാതിരിക്കുമോ. പ്രത്യേകിച്ച് വളരെ അധികം സെന്റിമെന്റലായ വ്യക്തിയാണ് ഞാന്‍. എന്നോട് എറ്റവും അധികം അടുത്ത് നിന്നവരാണ് പാർവതിയും റിമ കല്ലിങ്കലുമൊക്കെ. അവർ പെട്ടെന്ന് ഒരു ദിവസം ഇങ്ങനെ പറയുമ്പോള്‍ നമുക്ക് വിഷമം തോന്നുമെന്നും കാന്‍ ചാനല്‍ മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ ഇടവേള ബാബു പറയുന്നു.

ഇനിക്ക് ഇപ്പോഴും അവരെ കാണുമ്പോള്‍ ഒരു വിഷയവുമില്ല. പാർവതിയും ഞാനും തമ്മില്‍ വളരെ നല്ല അടുപ്പമായിരുന്നു. പക്ഷെ എന്തൊക്കെയോ സംഭവിച്ചു. അമ്മയുടെ ഔദ്യോഗിക സ്ഥാനങ്ങളിലുള്ള ചില വ്യക്തികളോടുള്ള എതിർപ്പും ഇതിന്റെയെല്ലാം പിന്നിലുണ്ടെന്നാണ് കരുതുന്നത്. എനിക്ക് സ്ഥാനം കിട്ടുന്നില്ലെന്ന തോന്നലും ഉണ്ടായിരിക്കും. നമ്മള് കാണാത്തതിന് അപ്പുറത്തുള്ള കാരണങ്ങളുണ്ട്. എന്താണ് അതെന്ന് കണ്ട് പിടിക്കാന്‍ ഞാന്‍ പോയിട്ടില്ല.
ഒരുമിച്ച് നിന്നാലെ ശക്തിയുള്ളു. ഒരു വികാരം കൊണ്ട് തീരുമാനം എടുക്കാന്‍ സാധിക്കും. എന്നാല്‍ കുറച്ച് കഴിഞ്ഞ് ആലോചിച്ച് നോക്കുമ്പോള്‍ അത് വേണമായിരുന്നോ എന്ന് തോന്നും. എല്ലാം ചർച്ച ചെയ്ത് പരിഹരിക്കാന്‍ കഴിയുന്ന വിഷയങ്ങളേയുള്ളു. നമ്മളേയും വേദനിപ്പിച്ച ചില കാര്യങ്ങളുണ്ട്. എന്തായാലും പരിഹരിക്കപ്പെടട്ടേയും ഇടവേള ബാബു പറയുന്നു.
എവിടെയാണ് അമ്മയില്‍ സ്ത്രീവിരുദ്ധത ഉള്ളതാണ്. ഐസിസി കമ്മറ്റി ആദ്യമായി നടപ്പിലാക്കിയത് നമ്മളാണ്. വേണമെന്ന് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നമ്മള് ചെയ്യാറുണ്ട്. പാർവതിയുടെ വിഷയത്തില്‍ പ്രശ്നം ഏറ്റവും ലളിതമായി പരിഹരിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അമ്മയുടെ ഷോയ്ക്ക് വരാന്‍ പാർവതി വളരെ അധികം ബുദ്ധിമുട്ടിയിരുന്നു. മമ്മൂക്ക അടക്കം ആ വിഷയം എങ്ങനെ എടുക്കുമെന്ന ആശങ്കയുണ്ടായിരുന്നു.
ഞാന്‍ വിഷയം മമ്മൂട്ടിയോട് സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് യാതൊരു വിഷയവുമില്ല. അങ്ങനെ ഞാന്‍ പാർവതിയെ വിളിച്ചുകൊണ്ട് മമ്മൂട്ടിയുടെ അടുത്ത് ഇരുത്തി സംസാരിച്ചു. ആ ഷോ ഭംഗിയായി കഴിഞ്ഞു. എന്നാല്‍ പിന്നെയും പ്രശ്നങ്ങളുണ്ടായി. അമ്മക്ക് എന്തോ കഷ്ടകാലം വന്നത് പോലെയായിരുന്നു. എന്ത് ചെയ്താലും കുറ്റം എന്ന രീതിയിലായിരുന്നു. ഇപ്പോള്‍ അതൊക്കെ മാറി വരുന്നുവെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications