പാർവതിയും ഭാഗ്യലക്ഷ്മിയും തമ്മില്‍ പരസ്യവാക്പോര്: 'എന്നെ ഇഷ്ടമല്ലെങ്കിൽ നിങ്ങള്‍ കൂട്ടണ്ട' ; വെളിപ്പെടുത്തല്‍
മലയാള ചലച്ചിത്ര മേഖലയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു സി സിയെ സംബന്ധിച്ച വിമർശനങ്ങള്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള വ്യക്തിയാണ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഇപ്പോഴിതാ ഡബ്ല്യു സി സി കാരണം തന്നെ ഭാഗ്യലക്ഷ്മിയും കൂട്ടായ്മയിലെ അംഗമായ പ്രമുഖ നടി പാർവതിയും തമ്മില്‍ പരസ്യമായ വാക്പോരും നടന്നിരിക്കുകയാണ്. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ നടന്ന 'സ്ത്രീയും സിനിമയും' എന്ന വിഷയത്തിലുള്ള ചർച്ചക്കിടെയായിരുന്നു ഇരുവരും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍.
പാർവതി ചർച്ചയില്‍ പാനല്‍ അംഗമായി പങ്കെടുത്തപ്പോള്‍ കാണികള്‍ക്കിടയില്‍ നിന്ന് ഭാഗ്യലക്ഷ്മി ചോദ്യം ഉന്നയിക്കുകയായിരുന്നു. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിഷയങ്ങളോടൊപ്പം ഹേമ കമ്മിറ്റി റിപ്പോർട്ടും പരാമർശിച്ചുകൊണ്ടായിരുന്നു പാർവതിയുടെ സംസാരം. ഡബ്ല്യു സി സി സിനിമയിലെ സ്ത്രീകൾക്കായി ഒരു ഇടം തുറന്ന് വെക്കുന്നു. എന്തെങ്കിലും തുറന്ന് പറയാനുള്ള ഒരു ഇടം ഇവിടെയുണ്ട്. ആർക്കും അവിടെ വന്ന് പറയാനുള്ളത് പറയാം. വിമർശിക്കാനുള്ളവർക്കും ഡബ്ല്യു സി സിയിലേക്ക് വരാമെന്നും പാർവതി പറഞ്ഞു.

പാർവതിയുടെ ഈ വാക്കുകള്‍ക്ക് ഭാഗ്യലക്ഷ്മി മറുപടി നല്‍കുകയായിരുന്നു. ഈ ഓർഗനൈസേഷൻ കുറച്ചുകൂടി ആളുകൾക്ക് സംരക്ഷണം കൊടുക്കുന്ന രീതിയിൽ ആകണമെന്ന് ഡബ്ല്യു സി സിയെ ഉദ്ദേശിച്ചുകൊണ്ട് അവർ പറഞ്ഞു. ആളുകളുമായി ഇരുന്ന് സംസാരിക്കാനും അവരോടൊപ്പം കുറച്ച് സമയം ചെലവഴിക്കാനുമുള്ള ഒരു ഇടം നല്‍കാനുള്ള ശ്രമം ഡബ്ല്യു സി സി നടത്തിയാല്‍ നല്ലതാണ്. അതോടെ കുറെ കൂടി ആളുകള്‍ നിങ്ങളിലേക്ക് വരാന്‍ ശ്രമിക്കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഞങ്ങള്‍ എങ്ങനെയാണ് ഡബ്ല്യു സി സിയുടെ അടുത്തേക്ക് പോകേണ്ടതെന്ന് അവർ എന്നോട് ചോദിക്കുന്നു. ഇതൊന്നും ഡബ്ബിങ് ആർട്ടിസ്റ്റുകള്‍ അല്ല. അവർക്ക് പരാതിയില്ലെന്ന് തന്നെ കൂട്ടിക്കോളു. ചോദിക്കുന്നത് ടെക്നീഷ്യന്‍സ് അടക്കമുള്ള സ്ത്രീകളാണ്. ഈ വിഷയം കൂടെ ഒന്ന് നിങ്ങള്‍ പരിഗണിക്കണമെന്നാണ് ഇത്രയും ആളുകളുടെ മുമ്പില്‍ വെച്ച് എനിക്ക് പറയാനുള്ളത്. ഈ പരിപാടി വെറുതെ ഇവിടെ ഇരുന്ന് കേട്ടുപോകാം എന്ന് കരുതിയതാണ്. എന്നാല്‍ എന്റെ ഭാഗത്ത് നിന്നും ഇങ്ങനെ ഒരു നിർദേശം കൂടി വേണമെന്ന് തോന്നിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഇതിന് മറുപടിയായി നിങ്ങള്‍ക്ക് എന്തുകൊണ്ട് കളക്ടീവില്‍ (ഡബ്ല്യു സി സി)യില്‍ ചേർന്നുകൂടാ എന്നായിരുന്നു പാർവതിയുടെ ചോദ്യം. 'ചേച്ചി നിങ്ങൾക്ക് എന്നെ നന്നായി അറിയാം. നിങ്ങൾക്ക് എന്റെ നമ്പർ കിട്ടാനും ഒരു പ്രയാസവും ഉണ്ടാകില്ല. നിങ്ങൾക്ക് എന്തുകൊണ്ട് കലക്ടീവിൽ ജോയിൻ ചെയ്തുകൂടാ' പാർവതി ചോദിച്ചു. എന്നാല്‍ ഡബ്ല്യു സി സി തുടങ്ങിയ കാലത്ത് തന്നെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് സംഘടനയിൽ തന്നെ ഉള്ള ഒരാൾ പറഞ്ഞെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.
മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാന്‍ പോകുന്നത് സംബന്ധിച്ച് എന്നോട് ചർച്ച ചെയ്യാമെന്നും രാവിലെ ഒരുമിച്ച് പോകാമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നെ ഞാന്‍ വാർത്തയില്‍ കാണുന്നത് നിങ്ങളെല്ലാം മുഖ്യമന്ത്രിയെ കണ്ടുവെന്നാണ്. അപ്പോള്‍ ഞാന്‍ നിങ്ങളുമായി ബന്ധപ്പെട്ട് എന്നെ എന്തുകൊണ്ട് വിളിച്ചില്ലെന്ന് ചോദിച്ചു. മന്ത്രിയെ കാണാന്‍ പോകാന്‍ എന്തുകൊണ്ട് വിളിച്ചില്ല എന്നായിരുന്നില്ല ഞാന്‍ ചോദിച്ചത്. അതിന് മുമ്പ് പറഞ്ഞ ചർച്ചയുടെ കാര്യമാണ് ഞാന്‍ ചോദിച്ചത്.
നിങ്ങളെ കൂട്ടണ്ട എന്ന് ഞങ്ങളിൽ ചിലർ താല്പര്യപ്പെട്ടു എന്ന് എന്നോട് പറഞ്ഞത് നിങ്ങളുടെ ഗ്രൂപ്പില്‍ ഉള്ളവർ തന്നെയാണ്. സംഘടനയ്ക്ക് അകത്ത് ഉള്ളവർക്ക് തന്നെ അങ്ങനെ ഒരു അഭിപ്രായം ഉണ്ടെങ്കില്‍ എന്നെ കൂട്ടണ്ട എന്ന് ഞാന്‍ കരുതി. അതുകൊണ്ടാണ് ഡബ്ല്യു സി സിയില്‍ ചേർന്ന് പ്രവർത്തിക്കാത്തതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications