Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആഹാ അപ്പോ ഇതായിരുന്നല്ലേ സസ്പെൻസ്'; അങ്ങനെ ആ സസ്പെൻസ് പൊട്ടിച്ച് പാർവതി

നടി പാർവതി തിരുവോത്തും സം​ഗീത സംവിധായകൻ സുഷിൻ ശ്യാമും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. നിങ്ങൾ ഒരു രഹസ്യം എത്ര ആഴത്തിൽ കുഴിച്ചിട്ടാലും അത് എപ്പോഴെങ്കിലും പുറത്തുവരും എന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഒരു ഇമോജി മാത്രമാണ് ക്യാപ്ഷനായി നൽകിയിരുന്നത്. രണ്ട് പേരും ഒരുപോലെ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ ആരാധകർ ചോദ്യം തുടങ്ങി. എന്താണ് സംഭവം എന്നറിയാനുള്ള കൗതുകത്തിലായിരുന്നു എല്ലാവരും.

കഴിഞ്ഞ ദിവസമാണ് ഇരുവരും പോസ്റ്റ് പങ്കുവെച്ചത്. ഏതെങ്കിലും പടത്തിന്റെ പ്രൊമോഷൻ ആയിരിക്കുമെന്നയായിരുന്നു ഈ പോസ്റ്റിന് വന്ന കമന്റുകൾ. എന്താണ് സംഭവം എന്ന് അന്വേഷിച്ചവരോട് ഇന്ന് അറിയാം എന്ന് പാർവതി പറഞ്ഞിരുന്നു. ഇപ്പോൾ‌ പാർവതി പുതിയൊരു പോസറ്റ് പങ്കുവെച്ചിട്ടുണ്ട്. ഇതോടെ ആ സസ്പെൻസ് എന്താണെന്ന് വ്യക്തമായിരിക്കുകയാണ്.

parvathy actress

പുതിയ സിനിമയെക്കുറിച്ച് തന്നെയായിരുന്നു ഈ പോസ്റ്റ്. കൂടത്തായി കൊലക്കേസുകളെ അടിസ്ഥാനമാക്കി കറി ആന്റ് സയനൈഡ് എന്ന ഡ്യോകുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ പുതിയ ചിത്രമായ ഉള്ളൊഴുക്കിന്റെ പ്രഖ്യാപനത്തിന്റെ ഭാ​ഗമായിരുന്നു ആ പോസ്റ്റ്. പാർവതിയും ഉർവശിയും ഒന്നിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നു.

റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേർന്ന് ആർ എസ് നി പിയുടെയും മക്​ഗഫിൻ പിക്ച്ചേഴ്സിന്റെയും ബാറനുകളിൽ നിർമിക്കുന്ന ഉള്ളൊഴുക്കിന്റെ സഹ നിർമാണം റെവറി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സഞ്ജീവ് കുമാർ നായരാണ്.
ജൂൺ 21-ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും. ഉർവശിയും പാർവതിയും ഒന്നിക്കുന്ന സിനിമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നിരവധി കമന്റുകളാണ് പാർവതിയുടെ പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. അഭിനയത്തിൽ കഴിവ് തെളിയിച്ച പാർവതിയും ഉർവശിയും തങ്ങളെ നിരശപ്പെടുത്തുകയില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്.

പാർവതി കഴി‍ഞ്ഞ രണ്ട് വർഷത്തോളം മലയാളത്തിൽ സിനിമ ചെയ്തിട്ടില്ല, 2022 ൽ പുറത്തിറങ്ങിയ പുഴുവാണ് അവസാനമായി താരത്തിന്റേതാ മലയാളത്തിൽ പുറത്തിറങ്ങിയ സിനിമ. 'കടക് സിംഗ്' എന്ന ഹിന്ദി സിനിമയാണ് പാർവതിയുടെതായി ഒടുവിൽ റിലീസ് ചെയ്തത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത 'വണ്ടർ വിമെനി'ൽ പാർവതി ഉണ്ടായിരുന്നു. എന്നാൽ സിനിമ ഇംഗ്ലീഷിലായിരുന്നു. വിക്രം നായകനായെത്തു ന്ന തങ്കലാനാണ് പാർവ്വതിയുടെ അടുത്ത സിനിമഎപ്പോഴും നിലപാടുകൾ തുറന്നുപറയുന്ന വ്യക്തിയാണ് പാർവതി. പലപ്പോഴും ഇത് വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+