'ഇത് അവസാനത്തെ ഷെഡ്യൂൾ'; പവിത്രം സീരിയലിൽ നിന്ന് പിന്മാറുകയാണെന്ന് അലീന; കാരണം..
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് സീരിയലാണ് പവിത്രം. കുടംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പവിത്രം. സീരിയൽ തുടങ്ങി ഒരു മാസം തികയുന്നതിന് മുൻപ് തന്നെ ധാരാളം പ്രേക്ഷകരെ സ്വന്തമാക്കാൻ ഈ സീരിയലിന് സാധിച്ചു. സാധാരണ സീരിയലുകളിൽ കാണാറുള്ളത് പോലെ അമ്മായിയമ്മ - മരുമോൾ പോരോ കണ്ടുമടുത്ത ക്ലീഷകളോ ഒന്നുമില്ലാതെ തങ്ങൾക്കിടയിൽ നടക്കുന്ന കാര്യമാണെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള അവതരണം തന്നെയാണ് ഈ സീരിയലിന്റെ മികവ്.
വേദ എന്ന കഥാപാത്രമാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. വേദയുടെ കഴുത്തിൽ ഒട്ടും പ്രതീക്ഷിക്കാതെ വിക്രം എന്ന ഗുണ്ട താലി കെട്ടുകയും പിന്നീട് ഉണ്ടാവുന്ന സംഭവങ്ങളുമാണ് സീരിയൽ പറയുന്നത്. താലിക്ക് വളരെ പവത്രത കല്പിക്കുന്ന ആളാണ് വേദ. ബാല്യകാല സുഹൃത്തും അഭിഭാഷകനുമായ ദർശനുമായി വിവാഹം നിശ്ചയിച്ചിരിക്കെയാണ് വിക്രം അവളുടെ ജീവിത്തിലേക്ക് വന്നത്.

വിക്രമിന്റെ വരവോട് കൂടി വേദയുടെ ജീവിതത്തിൽ വരുന്ന വഴിത്തിരിവാണ് പവിത്രം പറയുന്നത്. ഇപ്പോൾ ഈ സീരിയിൽ നിന്ന് ഒരു നടി പിന്മാറുന്നു എന്ന വാർത്തയാണ് വന്നിരിക്കുന്നത്. പവിത്രത്തിലെ നായികയുടെ സഹോദരന്റെ ഭാര്യയായി എത്തുന്ന കഥാപാത്രമാണ് പിന്മാറുന്നത്. അലീന ട്രീസ ജോർജ് ആണ് സീരിയലിൽ നിന്ന് പിന്മാറുന്നത്. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ് അലീന.
വർഷ എന്ന കഥാപാത്രത്തെയാണ് അലീന പവിത്രത്തിൽ അവതരിപ്പിക്കുന്നത്.
താരം തന്റെ യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിലാണ് ഇത് പവിത്രം സെറ്റിലെ തന്റെ അവസാനത്തെ ഷെഡ്യൂൾ ആണ് എന്ന് പറഞ്ഞത്.
അലീന ഗർഭിണിയാണ്. ഏഴാം മാസമാണ്. സീരിയലിൽ നിന്ന് മാറുന്നതിൽ വിഷമവും നിരാശയുമുണ്ടെന്നും എന്നാൽ ഇപ്പോൾ മാറിനിൽക്കുന്നതാണ് ഉചിതമെന്ന് തോന്നിയതിനാലാണ് താൻ പവിത്രത്തിൽ നിന്ന് പിന്മാറുന്നതെന്നും താരം പറയുന്നു. അലീനയ്ക്ക് പകരം വർഷയെ അവതരിപ്പിക്കുന്നത് ആരാണ് എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
നിരവധി കമന്റുകൾ അലീലനയുടെ വീഡിയോയ്ക്ക് വരുന്നുണ്ട്. സീരിയലിൽ കാണുമ്പോൾ താരം ഗർഭിണിയാണെന്ന് തോന്നിയിരുന്നില്ല എന്നാണ് ആരാധകർ പറയുന്നത്. അലീനയെ ഉറപ്പായും മിസ് ചെയ്യുമെന്നും എന്നാലും മാറിനിൽക്കാനുള്ള തീരുമാനം തന്നെയാണെന്നും ആരാധകർ പറയുന്നു. പ്രസവമൊക്കെ കഴിഞ്ഞ് വീണ്ടും അഭിനയ രംഗത്തേക്ക് വരണമെന്നും താരത്തോട് ആരാധകർ പറയുന്നു.












Click it and Unblock the Notifications