കൊച്ചിയിൽ സ്വന്തമായൊരു വീട് സ്വന്തമാക്കി പേളി; വില കേട്ടാൽ തീർച്ചയായും ഞെട്ടും!!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. അവതാരക എന്ന നിലയിലാണ് പേളി ശ്രദ്ധനേടിയത്. സീരിയൽ അഭിനയ രംഗത്തെ മിന്നും താരമായിരുന്നു ശ്രീനി. ബിഗ് ബോസ് മലയാളത്തിൽ ചെന്നതോടെയാണ് ഇവർക്ക് കൂടുതൽ ആരാധകരെ ലഭിച്ചത്. ബിഗ് ബോസിൽ വെച്ചാണ് പേളിയും ശ്രീനിഷും കണ്ടുമുട്ടുന്നത്.
സൗഹൃദം പിന്നെ പ്രണയമായി മാറുകയും ബിഗ് ബോസിൽ വെച്ച് തന്നെ പ്രണയം തുറന്നു പറയുകയും ചെയ്തു. എന്നാൽ ഇത് മത്സരത്തിൽ തുടരാനുള്ള തന്ത്രമായാണ് പ്രേക്ഷകർ കണ്ടത്. എന്നാൽ ബിഗ് ബോസിന് പുറത്തിറങ്ങിയ പേളിയും ശ്രീനിഷും വിവാഹം കഴിച്ചു. ഇവർക്ക് ഒരു മകളുണ്ട്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇവർ.

സോഷ്യൽ മീഡിയയിൽ സജീവമാണ് പേളി. തന്റെ ജീവിതത്തിലെ വിശേഷങ്ങൾ പേളി തന്റെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിലെ വലിയൊരു സ്വപ്നം സഫലമായ കാര്യമാണ് പേളി അറിയിച്ചിരിക്കുന്നത്. സ്വന്തമായി ഒരു വീട് വാങ്ങിയ സന്തോഷമാണ് ശ്രീനിയും പേളിയും പങ്കുവെച്ചത്.
കൊച്ചി നഗരത്തിലെ സിൽവർ സ്റ്റാർ ഐലന്റിലാണ് ഇവർ പുതിയ അപ്പാർട്ട്മെന്റ് വാങ്ങിയിരിക്കുന്നത്. വീടിന്റെ പ്രമാണം കൈമാറുന്നത് പേളിയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്. 2023 ൽ ഒരു യൂട്യൂബ് സ്റ്റുഡിയോ തുടങ്ങണമെന്നായിരുന്നുവെന്നും അത് സാധിച്ചുവെന്നും 2024 ലെ ആഗ്രഹമാണ് പുതിയ വീടെന്നും പേളി പറഞ്ഞു. ആശുപത്രിയും മാളും ഉൾപ്പെടെ എല്ലാം കയ്യെത്തും ദൂരത്ത് ഉണ്ടെന്നും ഇരുവരും പറഞ്ഞു.
ഏത് ആളുകളുടെയും ജീവിതത്തിലെ ആഗ്രഹമാണ് വീട് വെയ്ക്കണമെന്നത്, ഇതൊരു സ്വപ്നമായിരുന്നുവെന്നും ശ്രീനിയും പേളിയും പറയുന്നു. കല്യാണം കഴിച്ചത് മുതൽ വീടിന്റെ കാര്യം പറയാറുണ്ടായിരുന്നുവെന്നും പേളി പറയുന്നു. സ്വപ്നം സഫലമാകാൻ കൂടെ നിന്ന എല്ലാവർക്കും നന്ദിയു പേളി പറഞ്ഞു.
ടു ബി എച്ച് കെ അപ്പാർട്ട്മെന്റ് ആണ്. 60 ലക്ഷം രൂപയാണ് ഇതിന്റെ വില. വൈറ്റിലയിൽ ഇത്തരത്തിൽ ടു ബി എച്ച് കെ അപ്പാർട്ട്മെന്റ് ലഭിക്കുന്ന എന്നത് ലാഭമാണെന്നും ഇവർ പറയുന്നു. 300 - 250 അപ്പാർട്ട്മെന്റുകളാണ് നിലവിൽ ഇവിടെ വിൽക്കാൻ ബാക്കിയുള്ളതെന്നും പറയുന്നു. നിരവധി പേരാണ് പേളിക്കും ശ്രീനിക്കും ആശംസ നേർന്ന് എത്തിയിരിക്കുന്നത്. വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണെന്നും പേളി അത് നേടിയെടുത്തുവെന്നും ചിലർ കമന്റ് ചെയ്തു.












Click it and Unblock the Notifications