പേളിയും ശ്രീനിഷും ഒളിപ്പിച്ചുവെച്ച ആ സർപ്രൈസ് എന്താണ്? കൗതുകത്തോടെ ആരാധകർ, ഊഹിക്കാൻ പറഞ്ഞ് പേളിയും
പേളിക്കും ശ്രീനിഷിനും ധാരാളം ആരാധകരുണ്ട്. അവതാരക എന്ന നിലയിലാണ് പേളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. അതേ സമയം, ശ്രീനിഷ് ധാരാളം ആരാധകരുള്ള സീരിയൽ താരമായിരുന്നു. ബിഗ് ബോസ് മലയാളത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. ഷോ കഴിഞ്ഞ് പുറത്തിറങ്ങിതിനി പിന്നാലെ തന്നെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.
രണ്ട് കുട്ടികളാണ് ശ്രീനിയ്ക്കും പേളിക്കും. നിലയും, നിതാരയും തങ്ങളുടെ വിശേഷങ്ങളെല്ലാം പേളി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പുതിയ ഫ്ലാറ്റ് വാങ്ങുന്നതും വീട് വെയ്ക്കുന്നതുമൊക്കെ പേളിയും ശ്രീനിഷും അറിയിച്ചിരുന്നു. പ്രസവത്തിന് ശേഷം പേളി അച്ഛനും അമ്മയ്ക്കും അടുത്തായിരുന്നു.

അതിന് ശേഷം കൊച്ചിയിലെ തങ്ങളുടെ പഴയ ഫ്ലാറ്റിലേക്ക് താമസം മാറുന്ന വിവരം പേളി അറിയിച്ചിരുന്നു. ഈ മാറ്റം രസകരമായിരിക്കുമെന്ന് പേളി പറഞ്ഞിരുന്നു. കുഞ്ഞുങ്ങൾക്കായി സമയം കണ്ടെത്താനും വ്യക്തിഗത ജീവിതത്തിനും എല്ലാത്തിനും അപ്പുറത്തായി തന്റെ പ്രിയപ്പെട്ട ശ്രീനിക്കൊപ്പമുള്ള ജീവിതവുമൊക്കെ രസകരമായിരിക്കുമെന്നും പേളി പറഞ്ഞിരുന്നു.
ഇപ്പോൾ തന്റെ ജീവിതത്തിൽ വരാൻ പോകുന്ന മറ്റൊരു മാറ്റത്തെക്കുറിച്ചാണ് പറയുന്നത്. പുതിയ വീഡിയോയിൽ ഇതേക്കുറിച്ച് പേളി സൂചന നൽകുന്നുണ്ട്. നിതാരയെ കയ്യിലെടുത്തും നിലയുടെ കൈപിടിച്ചും ഒരു സ്ഥലത്തേക്ക് വരികയാണ് പേളിയും ശ്രീനിഷും. ഈ സ്ഥലത്ത് ഒരു സർപ്രൈസ് ഉണ്ട്. ഡൊമസ്റ്റിക്ക്, വിദേശ ട്രിപ്പുകൾ പ്ലാൻ ചെയ്യുന്ന ടൂർ കമ്പനിയിലേക്കാണ് പേളിയും ശ്രീനിഷും മക്കളും പോയത്.
എന്നാൽ കാര്യം എന്താണെന്ന് പേളിയും ശ്രീനിയും വെളിപ്പെടുത്തിയിട്ടില്ല. ഗസ് ചെയ്യാനാണ് പേളി ആരാധകരുടെ പറയുന്നത്. എന്തായാലും അധികം വൈകാതെ എവിടേക്കാണ് യാത്ര പോകുന്നത് എന്ന് ഇരുവരും വെളിപ്പെടുത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നിതാര ജനിക്കുന്നതിന് മുമ്പ് നിറവയറുമായി പേളിയും ശ്രീനിയും യാത്രകൾ പോയിരുന്നു. അതിന്റെ വിശേഷങ്ങളൊക്കെ ഇരുവരും പങ്കുവെച്ചിരുന്നു. ടർക്കിയിലേക്കായിരുന്നു അവർ പോയത്. എന്നാൽ ഈ യാത്രയിൽ നിതാരയ്ക്കും ഫ്ലൈറ്റിൽ കയറി യാത്ര ചെയ്യാം.
അതേ സമയം, ശ്രീനിയും പേളിയും കൊച്ചിയിൽ വാങ്ങിയ പുതിയ ഫ്ലാറ്റിന്റെ താക്കോൽ അടുത്താണ് കൈമാറിയത്. കൊച്ചി നഗരത്തിലെ സിൽവർ ഐലന്റിലാണ് ഇവർ പുതിയ അപ്പാർട്ട്മെന്റ് വാങ്ങിയത്. ടു ബി എച്ച് കെ അപ്പാർട്ട്മെന്റാണ്. 60 ലക്ഷം രൂപയാണ് ഇതിന് വില വന്നത്.
തങ്ങളുടെ ജീവിതത്തിലെ വലിയ സ്വപ്നമായിരുന്നു വീട് വെയ്ക്കണമെന്നത് എന്ന് ശ്രീനിയും പേളിയും പറഞ്ഞിരുന്നു. കല്യാണം കഴിച്ചത് മുതൽ വീടിന്റെ കാര്യം പറയാറുണ്ടായിരുന്നു എന്ന് പേളി പറയുന്നു. സ്വപനം സഫലമാക്കാൻ ഒപ്പം നിന്നവർക്ക് പേളിയും ശ്രീനിയും നന്ദിയും പറഞ്ഞിരുന്നു.












Click it and Unblock the Notifications