'10 വർഷം കൊണ്ട് ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഇമേജാണ് ഒറ്റ എപ്പിസോഡ് കൊണ്ട് നീ ഇല്ലാതാക്കിയത്': ജിപി
ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണിയും ഗോവിന്ദ് പത്മസൂര്യയും പ്രേക്ഷകരുടെ മനസ്സ് സ്വന്തമാക്കിയത്. ഡി ഫോർ ഡാൻസിന്റെ അവതാരകരായിരുന്നു പേളിയും ജി പിയും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഇപ്പോൾ പേളി മാണി ഷോയിൽ അതിഥിയായി എത്തിയിരിക്കുകയാണ് ജിപി. പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് ജി പി എത്തിയത്.
വളരെ രസകരമായിരുന്ന എപ്പിസോഡായിരുന്നു. പേളിയും ജി പിയും ഒന്നിച്ചെത്തുന്ന വീഡിയോയ്ക്ക് വേണ്ടി ആരാധകർ കാത്തിരിക്കുകയായിരുന്നു. എന്തായാലും വീണ്ടും ഒന്നിച്ചെത്തിയപ്പോൾ പ്രേക്ഷകരെ നിരാശരാക്കിയില്ല. ചിരിച്ച് ഒരു വഴിയായി എന്നാണ് ആരാധകർ പറയുന്നത്. ഇതുകൊണ്ടും ഞങ്ങൾ തൃപ്തരല്ല...നിങ്ങൾ ഏതെങ്കിലും പരിപാടിയിൽ ഒരുമിച്ചു വരണം അങ്ങനെ എന്നും കാണണം എന്നും ആരാധകർ പറയുന്നുണ്ട്.

ഷോയിൽ ഒരു ഗെയിമിന്റെ ഭാഗമായി ജി പി യോട് പേളി പ്രസന്ന മാസ്റ്ററെയോ പ്രിയാമണിയോയോ നീരവിനയോ വിളിക്കാൻ പറയുന്നുണ്ട്. മൂന്ന് പേരെയും ജി പി ഫോൺ ചെയ്തുവെങ്കിലും മൂന്ന് പേരെയും ഫോണിൽ കിട്ടിയില്ല. എന്നാൽ അല്ലു അർജുനെ വിളിക്ക് എന്നാണ് പേളി പറഞ്ഞത്. അല്ലുവിന്റെ അല വൈകുണ്ഠപുരമലു എന്ന ചിത്രത്തിലെ വില്ലനായിരുന്നു ജി പിയ എന്നാൽ ഒരു ഫൺ ഗെയിമിന് വേണ്ടി വിളിച്ച് അല്ലുവുമായുള്ള ഇപ്പോഴത്തെ സൗഹൃദം നശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ് ജി പി പറയുന്നത്
എന്നാൽ ഇതിന് പിന്നാലെ പേളി ജിപിയെ നന്നായി കളിയാക്കുന്നുണ്ട്. അല്ലു അർജുൻ എന്ന പേരിൽ സേവ് ചെയ്ത് വെച്ചത് ഭാര്യ ഗോപികയുടെ നമ്പറാണെന്നും അല്ലു അർജുൻ സൈമയുടെ അവാർഡ് ഷോയിലേക്ക് ജി പി തള്ളിക്കയറി പോവുകയായിരുന്നുവെന്നു ഒക്കെയാണ് പേളി ജി പിയെ കളിയാക്കാൻ പറയുന്നത്.
കല്യാണ സമയത്ത് നിനക്ക് കുറച്ച് ജാഡയുണ്ടായിരുന്നുവെന്നും അതെന്തായാലും ഇപ്പോൾ പോയി കിട്ടുമെന്നും പേളി പറയുന്നുയ പത്ത് വർഷം കൊണ്ട് ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഇമേജാണ് ഒറ്റ എപ്പിസോഡ് കൊണ്ട് നീ ഇല്ലാതാക്കിയത് എന്നാണ് ജി പി പേളിയോട് പറയുന്നത്.
ഡി ഫോർ ഡാൻസിൽ വെച്ച് പേളി തെറി കേട്ടതിനെക്കുറിച്ചൊക്കെ ജി പി പറയുന്നുണ്ട്. അങ്ങോട്ടുമിങ്ങോട്ടും കളിയാക്കിയും ചെറിയ പണികൾ കൊടുത്തുമൊക്കെ ഏറെ രസകരമായിരുന്നു എപ്പിസോഡ്.












Click it and Unblock the Notifications