പേളിക്ക് ഇന്ന് പിറന്നാൾ; ബിഗ്ബോസിലെ പ്രണയം,വിവാഹം; യൂട്യൂബിലൂടെ ലക്ഷങ്ങൾ വരുമാനം, സ്വന്തമായി വീട്, കാർ
ബിഗ് ബോസ് മലയാളത്തിലൂടെയാണ് ശ്രീനിഷും പേളിയും ജീവിതത്തിൽ ഒരുമിക്കുന്നത്. ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് തന്നെ ശ്രീനിഷിനും പേളിക്കും ധാരാളം ആരാധകരുണ്ടായിരുന്നു. സീരിയലിൽ നായകനായി മിന്നിത്തിളങ്ങുമ്പോൾ ആണ് ശ്രീനിഷ് ബിഗ് ബോസിൽ എത്തുന്നത്. പേളി അവതാരകയായാണ് എത്തിയത്. ഇവിടെ വെച്ചാണ് ഇരുവരും പ്രണയത്തിലായത്.
ഇപ്പോൾ ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ പേളിയും ശ്രീനിഷും പങ്കുവെയ്ക്കാറുണ്ട്. രണ്ട് കുട്ടികളാണ് ശ്രീനിഷിനും പേളിക്കും. ഇവരുടെ വിശേഷങ്ങളും താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. പേളി പങ്കുവെയ്ക്കുന്ന വീഡിയോയ്ക്ക് വേണ്ടി ആരാധകർ കാത്തരിക്കാറുണ്ട്. യൂട്യൂബിൽ പലപ്പോഴും പേളിയുടെ വീഡിയോ ട്രെന്റിംഗ് ആവാറുണ്ട്.

പതിനാറ് വർഷത്തെ തന്റെ കരിയറിൽ കിട്ടുന്ന വരുമാനത്തിന്റെ ഇരട്ടി വരുമാനം സോഷ്യൽ മീഡിയ തനിക്ക് നൽകുന്നുണ്ടെന്ന് പേളി പറഞ്ഞിരുന്നു. എന്തായാലും ഇന്ന് പേളിക്ക് പ്രധാനപ്പെട്ട ദിവസമാണ്. മേയ് 28 ന് ആണ് പേളിയുടെ ജന്മദിനം. 35 വയസ്സിൽ എത്തിയിരിക്കുകയാണ് പേളി. അടുത്തിടെയാണ് ശ്രീനിയുടെയും പേളിയുടെയും വിവാഹ വാർഷികം കഴിഞ്ഞത്.
വൻ ആഘോഷമാണ് നടത്തിയത്. പിറന്നാളിനും ആഘോഷം തീരെ കുറച്ചിട്ടില്ല. പട്ടായയിൽ ആണ് പേളിയുടെ പിറന്നാൾ ആഘോഷം. നേരത്തെ തന്നെ നിലയേയും നിതാരയേയും കൂട്ടി പേളിയും ശ്രീനിയും ട്രവാൽ ഏജൻസി ഓഫീസിൽ പോയ വീഡിയോ പങ്കുവെച്ചിരുന്നു. എവിടേക്കാണ് യാത്രയെന്ന് പറഞ്ഞിരുന്നില്ല. ആഘോഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി ആരാധകരിലേക്ക് എത്തിക്കുമ്പോൾ അതുവഴി വരുമാനവും പേളിക്ക് ലഭിക്കുന്നുണ്ട്.
ലക്ഷങ്ങളുടെ വരുമാനം ഉണ്ട് പേളിക്ക് യൂട്യൂബിൽ നിന്ന് മാത്രം. അത്രയ്ക്കും റീച്ചാണ് പേളി പങ്കുവെയ്ക്കുന്ന വീഡിയോയ്ക്ക് ലഭിക്കാറുള്ളത്.
പേളിക്കൊപ്പം എല്ലാത്തിനും ശ്രീനിയും ഉണ്ട്. അഭിനയ രംഗത്ത് നിന്ന് മാറി നിന്നുകൊണ്ട് ഫുൾ ടൈം യൂട്യൂബറായി മാറിയിരിക്കുകയാണ് ശ്രീനി. വ്ലോഗുകൾ മാത്രമല്ല, പേളിയും ശ്രീനിയും ഡയരക്ട് ചെയ്യുന്ന ഓൺ സ്റ്റോറികളും ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്.
സിനിമ പ്രെമോഷന്റെ ഭാഗമായും സ്വന്തം യൂട്യൂബ് ചാനലിലൂടെ പേളിക്ക് വരുമാനം ലഭിക്കുന്നുണ്ട്. ഇത് കൂടാതെ പരസ്യ ചിത്രങ്ങളിലും വിവധി ഉത്പന്നങ്ങളുടെ പ്രൊമോഷനുമൊക്കെ താരങ്ങൾ നടത്തുന്നുണ്ട്. ഇതിലൂടെയും വരുമാനം ലഭിക്കുന്നുണ്ട്. അടുത്തിടെയാണ് ഒരു കോടി വിലയുള്ള ഓഡി കാർ പേളി സ്വന്തമാക്കിയത്. കൊച്ചിയിൽ ഒരു ഫ്ലാറ്റും സ്വന്തമായുണ്ട്.
സിൽവർ സ്റ്റാർ ഐലന്റിലാണ് ഇവർ പുതിയ അപ്പാർട്ട്മെന്റ് വാങ്ങിയിരിക്കുന്നത്. വീടിന്റെ പ്രമാണം കൈമാറുന്നത് പേളിയുടെ യൂട്യൂബിലൂടെ പങ്കുവെച്ചിരുന്നു. ടു ബി എച്ച് കെ അപ്പാർട്ട്മെന്റ് ആണ് പേളി സ്വന്തമാക്കിയത്. 60 ലക്ഷം ആണ് വില. പുതിയ ഫ്ലാറ്റിന്റെ താക്കോൽ അടുത്തിടെയാണ് കൈമാറിയത്. തങ്ങളുടെ ജീവിതത്തിലെ വലിയ സ്വപ്നമായിരുന്നു വീട് വെയ്ക്കണം എന്നതെന്നും കല്യാണം കഴിഞ്ഞത് മുതൽ വീടിന്റെ കാര്യം പറയാറുണ്ടായിരുന്നുവെന്നും പേളി പറഞ്ഞിരുന്നു.












Click it and Unblock the Notifications