Get Updates
Get notified of breaking news, exclusive insights, and must-see stories!

നിർണായകമായ ഒരു തീരുമാനമെടുത്ത് പേളിയും ശ്രീനിഷും; ആരാധകരോട് നിർദ്ദേശങ്ങളും തേടി

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ബി​ഗ് ബോസ് മലയാളം ഷോയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഇവർക്ക് സ്വീകാര്യത കൂടിയത്. ബി​ഗ് ബോസിനകത്ത് വെച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നതും. ബി​ഗ് ബോസിന് പുറത്തുവന്നതിന് പിന്നാലെ ഇവർ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. രണ്ട് കുട്ടികളാണ് പേളിക്കും ശ്രീനിഷിനും ഉള്ളത്. ഒരാൾക്ക് മൂന്ന് വയസ്സും ഒരാൾക്ക് നാല് മാസവുമാണ് പ്രായം.

തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.. അടുത്തിടെയാണ് ഇവർ അഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്. കുടുംബത്തിനോടൊപ്പം മൂന്നാറിലായിരുന്നു. ആഘോഷം ഇതിന്റെ ചിത്രങ്ങൾ പേളിയും ശ്രീനിഷും പങ്കുവെച്ചിരുന്നു.

pearle

നിലയും നിതാരയുമൊക്കെ അടിപൊളി ആഘോഷമായിരുന്നു. ഇപ്പോൾ തന്റെ ജീവിത്തതിലെ പ്രധാനപ്പെട്ട തീരുമാനം എടുത്തിരിക്കുകയാണ് പേളി.പേളി ഏതാണ്ട് ആറ് മാസക്കാലമായി അച്ഛന്റെയും അമ്മയുടേയും കൂടെയായിരുന്നു, പ്രസവ ശേഷമാണ് പേളി ഇവിടെ വന്നത്. ഇതിന് മുമ്പ് കൊച്ചിയിൽ ഒരു ഫ്ലാറ്റിലായിരുന്നു ശ്രീനിയും പേളിയും താമസിച്ചിരുന്നത്. ഇവിടേക്ക് മടങ്ങാനാണ് ശ്രീനിയും പേളിയും തീരുമാനിച്ചിരിക്കുന്നത്.

ഈ മാറ്റം രസകരമായിരിക്കും എന്നാണ് പേളി കരുതുന്നത്, എങ്കിലും എങ്ങനെയാകും ഇനിയുള്ള ദിവസങ്ങൾ എന്ന ചിന്തയും പേളി പങ്കിടുന്നുണ്ട്. അത് കണ്ടെത്തുന്ന ജോലിയാകും തനിക്കും ശ്രീനിക്കുമെന്നും പേളി പറയുന്നു. ഇതേക്കുറിച്ച് ഒരു വ്ലോ​ഗ് ചെയ്യണം എന്നും പേളി ആ​ഗ്രഹിക്കുന്നു. ആരാധകരോട് നിർദ്ദേശങ്ങൾ ചോദിച്ചിട്ടുണ്ട്. കുഞ്ഞുങ്ങൾക്കായി സമയം കണ്ടെത്തൽ, വ്യക്തി​ഗത ജീവിതം, എല്ലാത്തിനും അപ്പുറത്തായി തന്റെ പ്രിയപ്പെട്ടവനായ ശ്രീനിക്കൊപ്പമുള്ള ജീവിതം. ബന്ധങ്ങൾ ശക്തമായാലെ ബാക്കിയൊക്കെ ഉറപ്പുള്ളതാകൂ എന്ന് പേളി പറയുന്നു.

അതേ സമയം ശ്രീനിയും പേളിയും കൊച്ചയിൽ ഒരു പുതിയ ഫ്ലാറ്റ് വാങ്ങിയിരുന്നു. അടുത്തിടെയാണ് താക്കോൽ കൈമാറിയത്. കൊച്ചി ന​ഗരത്തിലെ സിൽവർ സ്റ്റാർ ഐലന്റിലാണ് ഇവർ പുതിയ അപ്പാർട്ട്മെന്റ് വാങ്ങിയത്. ടു ബി എച്ച് കെ അപ്പാർട്ട്മെന്റാണ്. 60 ലക്ഷം രൂപയാണ് വില.

ഏത് ആളുകളുടെയും ജീവിതത്തിലെ ആ​ഗ്രഹമാണ് വീട് വെയ്ക്കണമെന്നത്, ഇതൊരു സ്വപ്നമായിരുന്നെന്നും ശ്രീനിയും പേളിയും പറയുന്നു. കല്യാണം കഴിച്ചത് മുതൽ വീടിന്റെ കാര്യം പറയാറുണ്ടായിരുന്നുവെന്നും പേളി പറയുന്നു. സ്വപ്നം സഫലമാക്കാൻ ഒപ്പം നിന്ന എല്ലാവർക്കും നന്ദിയും പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+