Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ഒരു ചോദ്യത്തിന്റെ ആവശ്യം പോലും ഇല്ല, ഞങ്ങൾക്ക് അക്കാര്യത്തിൽ സംശയമില്ല; പേളിയുടെ ചോദ്യത്തിന് ഉത്തരം..

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താര ദമ്പതികളാണ് പേളിയും ശ്രീനിഷും. ബി​ഗ് ബോസിൽ വെച്ചാണ് പേളിയും ശ്രീനിഷും സൗഹൃദത്തിലാവുന്നതും പ്രണയത്തിലാവുന്നതും. ബി​ഗ് ബോസിന് പുറത്തെത്തിയ ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു. അവതാരക എന്ന നിലയിലാണ് പേളി ശ്രദ്ധേയയാവുന്നത്.

ശ്രീനി സീരിയൽ‌ നടനായിരുന്നു. ഇപ്പോൾ‌ ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് വിശേഷങ്ങൾ‌ പങ്കുവെയ്ക്കാറുള്ളത്. പേളി പങ്കുവെയ്ക്കുന്ന വീഡിയോ കാണാൻ ആരാധകർ കാത്തിരിക്കാറുണ്ട്. ഇപ്പോൾ താരങ്ങൾ പങ്കുവെച്ച വീഡിയോ വൈറൽ ആയിരിക്കുകയാണ്.

sree

ഒരു കംപാക്ടബിലിറ്റി ടെസ്റ്റാണ് പേളി നടത്തുന്നത്. കല്യാണം കഴിഞ്ഞ് അഞ്ച് വർഷത്തിന് ശേഷം എടുക്കാൻ പറ്റുന്ന ടെസ്റ്റാണ് എന്ന് പറഞ്ഞാണ് പേളി വീഡിയോ തുടങ്ങുന്നത്. ശ്രീനിഷിന്റെ ഇഷ്ടങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും രണ്ടും പേരും ഉത്തരം പറയുകയാണ്. രണ്ടാളും വേറെ വേറെ മുറിയിലിരുന്നാണ് ഉത്തരം പറയുന്നത്. പല ചോദ്യങ്ങൾക്കും പേളി ശ്രീനിഷ് പറഞ്ഞ ഉത്തരം തന്നെയാണ് പറഞ്ഞത്. എന്നാല്‌ ചിലത് തെറ്റിപ്പോകുന്നുണ്ട്.

എന്ത് ഭക്ഷണം ആണ് ഇഷ്ടം, ഏത് കളറാണ് ഇഷ്ടം, പരസ്പരം യോജിച്ച് പോകാത്തത് എന്ത് കാര്യത്തിലാണ് എന്നിങ്ങനെ പല ചോദ്യങ്ങളുണ്ട്.
ഇരുവരും പറഞ്ഞ ഉത്തരങ്ങൾ പരസ്പരം പറയുമ്പോൾ വളരെ രസകരമായ സംഭവങ്ങളാണ് ഉണ്ടായിത്. ശ്രീനിക്ക് ഇഷ്ടപ്പെട്ട ഫ്രൂട്ട് ഏതാണെന്ന ചോദ്യത്തിന് തണ്ണിമത്തൻ എന്ന് പേളി പറയുന്നത്.

എന്നാൽ ചക്കപ്പഴം എന്നാണ് ശ്രീനി പറഞ്ഞത്. നമ്മൾ കല്യാണം കഴിഞ്ഞിട്ട് 5 വർഷമായി നീയൊരിക്കൽ പോലും ചക്കപ്പഴം കഴിക്കുന്നത് കണ്ടിട്ടില്ല എന്നാണ് പേളി പറയുന്നത്. പേളിക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് ചക്കപ്പഴം കഴിക്കാത്തതെന്നും വീട്ടിൽ പോകുമ്പോൾ ചക്കപ്പഴം കഴിക്കാറുണ്ടെന്നും ശ്രീനി പറയുന്നു. എന്റെ കൂടെയുള്ളപ്പോള്‌ തണ്ണിമത്തനല്ലേ കഴിക്കുന്നത്. പിന്നെ എങ്ങനെ ഈ ഇഷ്ടം ഞൻ അറിയുന്നത് എന്നാണ് പേളി ചോദിക്കുന്നത്. വളരെ രസകരമായിട്ടാണ് ഇവർ സംസാരിക്കുന്നു.

വീഡിയോയ്ക്ക് ധാരാളം കമന്റുകളും വന്നിട്ടുണ്ട്. ബി​ഗ് ബോസ് എന്ന ഷോ കൊണ്ട് ആകെയുണ്ടായ ഒരു നല്ല കാര്യം നിങ്ങളുടെ കപ്പിൾ കോമ്പോ ആണ്...പേളിഷ്. ശ്രീനി പേർളിയെ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. പേർളി ഇത്തിരി കൂടി ഇംപ്രൂവ് ആവാനുണ്ട്. നിങ്ങൾ പെർഫെക്റ്റ് മാച്ച് ആണെന്ന് ഒരു ടെസ്റ്റും ചെയ്യാതെ ഞങ്ങൾക്കറിയാം. പക്ഷെ ഈ ടെസ്റ്റിൽ പേർളിയെക്കാൾ പെർഫെക്റ്റ് ആയി പറഞ്ഞത് ഞാൻ ആണ്.

നിങ്ങളുടെ മാച്ച് ടെസ്റ്റ് ചെയ്യാതെ തന്നെ എല്ലാവർക്കും അറിയാം. എന്താ പറയാ എന്നൊന്നും അറിയില്ല. ഒരുപാട് ചിരിച്ചു. സന്തോഷത്തോടെ സമാധാനത്തോടെ ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നിങ്ങനെ പോകുന്നു കമന്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+