Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീനിഷിന് പിറന്നാൾ; പേളിയൊരുക്കിയ സമ്മാനം കിടുക്കിയെന്ന് ആരാധകർ

പേളി മാണിക്കും ഭർത്താവ് ശ്രീനിഷിനും ധാരാളം ആരാധകരുണ്ട്. അവതാരക എന്ന നിലയിലാണ് പേളി ശ്രദ്ധേയായ ആയത്. ശ്രീനിഷ് സീരിയിൽ നടനാണ്. ബി​ഗ് ബോസ് ഹൗസിൽ വെച്ചാണ് ഇരുവരും സൗഹൃദത്തിലാകുന്നതും പ്രണയത്തിലാകുന്നതും. ബി​ഗ് ബോസിന് പുറത്ത് വന്നതിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

രണ്ട് മക്കളാണ് ഇവർക്കുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമാണ് പേളിയും ശ്രീനിഷും. തങ്ങളുടെ വിശേഷങ്ങൾ എല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. കുട്ടികളുടെ വിശേഷവും വിവാഹ വാർഷികവും പേളിയുടെ പിറന്നാളും ഇരുവരും വീട് വാങ്ങിയതും, അങ്ങനെ എല്ലാ കാര്യങ്ങളും ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്.

pearlee maaney

ഇപ്പോൾ ശ്രീനിഷിന്റെ പിറന്നാളിന് പേളി പങ്കുവെച്ച കുറിപ്പാണ് വൈറൽ ആവുന്നത്. ചിമ്പാൻസിക്കാെപ്പം നിൽക്കുന്ന ശ്രീനിയുടെ ഫോട്ടോയാണ് പേളി പങ്കുവെച്ചത്. ഇതിനെക്കാൾ ഞങ്ങളുടെ മികച്ച ചിത്രം കണ്ടെത്താൻ കഴിഞ്ഞില്ല. എന്റെ ഹാൻഡ്സം ഭർത്താവിന് ജന്മദിനാശംസകൾ, ഇതും ഫോട്ടോഷോപ്പാണ് എന്ന് വെറുക്കുന്നവർ പറയും, എന്നാണ് ഫോട്ടോയ്ക്കൊപ്പം പേളി കുറിച്ചത്.

ഫോട്ടോ വൈറലാവുകയും ചെയ്തു. നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്, ശ്രീനിഷ് ചിരിക്കുന്ന ഇമോജിയാണ് ഇട്ടത്, പേളി ചേച്ചി പോലും കാെടുത്തിട്ടുണ്ടാവില്ല ഇത്രയും സ്വീറ്റായ കിസ്സ് എന്നാണ് മറ്റൊരു കമന്റ്

അതേ സമയം കഴിഞ്ഞ ആഴ്ചയായിരുന്നു പേളിയുടെ പിറന്നാൾ. മേയ് 28 ന് ആയിരുന്നു പേളിയുടെ ജന്മദിനം. 35 വയസ്സിൽ എത്തിയിരിക്കുകയാണ് പേളി. വലിയ ആഘോഷമാണ് പിറന്നാളിന് നടത്തിയത്. തായ്ലാൻഡിലെ പട്ടായയിലാണ് പേളിയുടെ പിറന്നാൾ ആഘോഷിച്ചത്.

പിറന്നാൾ ചിത്രങ്ങൾക്കൊപ്പം ഗ്രാറ്റിട്യൂട് എന്നാണ് പേളി കുറിച്ചത്. തായ്ലാൻഡിലേക്ക് പോകുന്നതിന് മുമ്പ നിലയെയും നിതാരയയെയും കൊണ്ട് ഒരു ട്രാവൽ ഏജൻസി ഓഫീസിൽ പോകുന്ന ഒരു വീഡിയോ പേളി പങ്കുവെച്ചിരുന്നു, പക്ഷേ എവിടെയാണ് പോകുന്നതെന്ന് പറഞ്ഞിരുന്നില്ല.

പേളി പങ്കുവെയ്ക്കുന്ന വിശേഷം കേൾക്കാൻ ആരാധകർ കൗതുകത്തോടെ കാത്തിരിക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന വീഡിയോകൾ ട്രെന്റ് ആവാറുമുണ്ട്. പതിനാറ് വർഷത്തെ തന്റെ കരിയറിൽ കിട്ടുന്ന വരുമാനത്തിന്റെ ഇരട്ടി വരുമാനം ആണ് സോഷ്യൽ മീഡിയ തനിക്ക് നൽകുന്നുണ്ടെന്ന് പേളി പറഞ്ഞിരുന്നു.

അടുത്തിടെ പേളി ഒരു കോടി വിലയുള്ള ഓഡി കാർ സ്വന്തമാക്കിയിരുന്നു. കൊച്ചിയിൽ പുതിയ ഫ്ലാറ്റും വാങ്ങിയിരുന്നു. സിൽവർ സ്റ്റാർ ഐലന്റിലാണ് ഇവർ പുതിയ അപ്പാർട്ട്മെന്റ് വാങ്ങിയിരിക്കുന്നത്. ഈ ഫ്ലാറ്റിന്റെ വിശേഷങ്ങൾ പേളി പങ്കുവെച്ചിരുന്നു. പേളിയും ശ്രീനിഷും ഒന്നുചേർന്നപ്പോൾ ഇവരുടെ ജീവിതം കൂടുതൽ രസമുള്ളതായി എന്നാണ് ആരാധകർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+