ബിഗ് ബോസിൽ കണ്ട ആ പ്രണയം എത്ര സത്യമാണ്; ശ്രീനിയെക്കുറിച്ചുള്ള പേളിയുടെ പോസ്റ്റിന് പിന്നാലെ കമന്റുകൾ
മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. അവതാരക എന്ന രീതിയിൽ പേളി പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയപ്പോൾ കുടുംബ പരമ്പരകളിലൂടെയാണ് ശ്രീനിഷ് പ്രേക്ഷരുടെ ഇഷ്ടം സ്വന്തമാക്കിയത്. ബിഗ്ബോസിലേക്ക് എത്തിയതോടെയാണ് പേളിയുടേയും ശ്രീനിഷിന്റേയും ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടായത്.
ബിഗ് ബോസിൽ വെച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലായത്. ഗെയിമിന് വേണ്ടിയുള്ള അഭിനയമാണ് പേളി-ശ്രീനി പ്രണയം എന്ന് വിമർശനം ഉയർന്നുവെങ്കിലും ഇവർ ജീവിതത്തിൽ ഒന്നിക്കുകയായിരുന്നു. ബിഗ് ബോസിൽ പിടിച്ചുനിൽക്കാൻ പറ്റാതെ പിൻവാങ്ങുകയാണെന്ന് പറഞ്ഞ പേളിയെ ഒപ്പം നിന്ന് പിടിച്ചുനിർത്തിയത് ശ്രീനിഷായിരുന്നു. മോഹൻലാലിന് മുന്നിൽ വെച്ചായിരുന്നു പേളി ശ്രീനിഷിനോടുള്ള പ്രണയം വ്യക്തമാക്കിയത്.

ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ ഒന്നിച്ചായിരിക്കണം എന്നാഗ്രഹിക്കുന്നു എന്നാണ് പേളി പറഞ്ഞത്. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരായിരുന്ന പേളിയും ശ്രീനിയും. ഹിന്ദു - ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു ശ്രീനി- പേളി വിവാഹം നടന്നത്. ഇപ്പോൾ താരങ്ങൾ സന്തോഷത്തോടെ ജീവിക്കുകയാണ്.
ഒരു മകളും ഇവർക്കുണ്ട്. രണ്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ് രണ്ടുപേരും. സോഷ്യൽ മീഡിയയിൽ സജീവമായ പേളി തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുെവയ്ക്കാറുണ്ട്. ഇപ്പോൾ പേളി ഇൻസ്റ്റാഗ്രമിൽ പങ്കുവെച്ച കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്. ഭർത്താവ് ശ്രീനിയെ കുറിച്ചാണ് പേളി കുറിച്ചത്.
തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം ശ്രീനിയുടെ വരവ് തന്നെയാണെന്നാണ് പേളി പറഞ്ഞിരിക്കുന്നത്. ഹൃദയം നിറഞ്ഞ് കൊണ്ടാണ് പേളി ശ്രീനയെക്കുറിച്ച് സംസാരിക്കുന്നത്. നീ എനിക്ക് ആരാണെന്ന് വിശദീകരിക്കാൻ വാക്കുകൾ പോര, എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്. ഐ ലവ് യൂ എന്നാണ് പേളി കുറിച്ചത്.
ശ്രീനി ഈ പോസ്റ്റിന് കമന്റ് ഇട്ടിരുന്നു, നിരവധിപേരാണ് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻൃ ഭാഗ്യം വേണം, പ്രണയിക്കുമ്പോൾ നിങ്ങളിൽ ഉണ്ടായ അതേ സന്തോഷം ജീവിതത്തിലും കാണാൻ സാധിക്കുന്നുണ്ട് എന്നിങ്ങനെയുള്ള ധാരാളം കമന്റ്സ് ആണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.
അതേസമയം, എട്ടാം മാസത്തിലേക്ക് കടന്നുവെന്നും ഇപ്പോൾ ഗർഭ കാലം ശരിക്കും ആസ്വദിക്കുന്നുണ്ടെന്നും പേളി പറഞ്ഞിരുന്നു. ആദ്യത്തെ മൂന്നു മാസം ശരിക്കും ബുദ്ധിമുട്ടായിരുന്നുവെന്നും കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ഛർദ്ദിയായിരുന്നുവെന്നും വ്ലോഗ് ചെയ്യാൻ കഴിഞ്ഞിരിലന്നില്ലെന്നും പേളി പറഞ്ഞിരുന്നു.
ആലുവയിലെ വീട്ടിലാണ് തങ്ങളിപ്പോൾ എന്നും ഷൂട്ട് ഉണ്ടെങ്കിൽ ഫ്ലാറ്റിലേക്ക് പോവുമെന്നും അതുകഴിഞ്ഞ് തിരിച്ചുവരുമെന്നും പേളി പറഞ്ഞിരുന്നു. ഇവിടെ ആകുമ്പോൾ എല്ലാവരുമുണ്ട് നിലുവും ഹാപ്പിയാണ് എന്നാണ് പേളി പറഞ്ഞത്.












Click it and Unblock the Notifications